For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാര്യയില്‍ നിന്ന് കൂടുതല്‍ സ്നേഹം !

By VIJI JOSEPH
|

വിവാഹബന്ധത്തില്‍ ഭാര്യയും ഭര്‍ത്താവും പരസ്പരം തുല്യപരിഗണന നല്കേണ്ടതാണ്. ഒരു ഭര്‍ത്താവ് എന്ന നിലയില്‍ ഭാര്യക്ക് നല്കുന്നതിനേക്കാള്‍ ഏറെ ശ്രദ്ധ ഭാര്യയില്‍ നിന്ന് തിരിച്ച് കിട്ടാന്‍ ഭര്‍ത്താക്കന്മാര്‍ ആഗ്രഹിക്കുന്നുണ്ട്. നിങ്ങളുടെ കാര്യങ്ങളിലൊക്കെ ഭാര്യ ശ്രദ്ധ നല്കുന്നുണ്ടാവാം. എന്നിരുന്നാലും ആ പ്രത്യേക ശ്രദ്ധ നേടാന്‍ ഭാര്യയുടെ മനസ്ഥിതി വ്യക്തമായി അറിഞ്ഞിരിക്കണം. അതായത് അവള്‍ സംതൃപ്തയാണോയെന്നും, അവളുടെ ആഗ്രഹങ്ങളെന്തെന്നും മനസിലാക്കിയിരിക്കണം.

ദാമ്പത്യബന്ധത്തില്‍ ഭാര്യയുടെ പങ്കെന്താണ് എന്ന് നിങ്ങള്‍ക്ക് വ്യക്തമായ ധാരണ വേണം. ചിലപ്പോള്‍ നിങ്ങള്‍ ഭാര്യയെ വിലകുറച്ച് കാണുകയും, കൂടുതല്‍ പരിഗണനക്കായി അനാവശ്യമായി വാദമുന്നയിക്കുകയും ചെയ്യുന്നുണ്ടാവും. സ്നേഹവതിയായ ഏതൊരു ഭാര്യയും ഭര്‍ത്താവിന്‍റെ എല്ലാക്കാര്യങ്ങളിലും പരമാവധി ശ്രദ്ധ നല്കും. എന്നാലും നിങ്ങള്‍ പ്രതീക്ഷിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് എത്രത്തോളം പ്രതീക്ഷിക്കാം എന്നൊരു കണക്ക് കൂട്ടല്‍ നല്ലതാണ്. നിങ്ങള്‍ ഭാര്യയോട് സ്നേഹം പ്രകടിപ്പിക്കുമ്പോള്‍ അത് പോലെ തന്നെ തിരിച്ചും പ്രതീക്ഷിക്കുന്നുണ്ട്. നിങ്ങളൊരു രോഗിയായാല്‍ അവള്‍ അരികത്തിരുന്ന് ശുശ്രൂഷിക്കും. ഇതിനൊക്കെ പ്രത്യുപകാരമായി അവളോട് നന്ദിയും മറയില്ലാത്ത സ്നേഹവും പ്രകടിപ്പിക്കുകയാണ് വേണ്ടത്. ഭാര്യയുമായി അടുപ്പം വര്‍ദ്ധിപ്പിക്കാനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.

get your spouse attention

1. സംസാരം - സ്ത്രീകള്‍ പൊതുവെ ഏറെ സംസാരിക്കാനിഷ്ടപ്പെടുന്നവരാണ്. അവരിങ്ങനെയാണ് തങ്ങളുടെ ഹൃദയം തുറക്കുക. അവള്‍ക്ക് ഏത് കാര്യവും തുറന്ന് പറയാന്‍ സാധിക്കുന്ന ഒരാളാണ് നിങ്ങള്‍. ഇതൊക്കെക്കൊണ്ടു തന്നെ ഭാര്യയുമായുള്ള സംസാരം ആസ്വദിക്കുകയും അടുപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക.

2. ശ്രദ്ധ - ഭാര്യയുടെ ശ്രദ്ധയും പരിഗണനയും കിട്ടാന്‍ അവളെ ശ്രദ്ധിക്കുകയും സ്നേഹിക്കുകയും ചെയ്യുക. അവളുടെ ആവശ്യങ്ങളും അവസ്ഥകളും മനസിലാക്കുക. താന്‍ തനിച്ചാണ് എന്നൊരു തോന്നല്‍ ഉണ്ടാകുന്ന തരത്തില്‍ പെരുമാറാതിരിക്കുക.

3. പരിഗണന തിരിച്ചറിയുക - ചിലപ്പോള്‍ ഭാര്യ നിങ്ങളെ ഏറെ ശ്രദ്ധിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്നുണ്ടാവും. എന്നാല്‍ നിങ്ങള്‍ക്ക് അത് തിരിച്ചറിയാനാവുന്നുണ്ടായിരിക്കുകയില്ല. അവള്‍ ചെയ്യുന്ന ചെറിയ കാര്യങ്ങളില്‍ വരെ ശ്രദ്ധിക്കുക വഴി അത് തിരിച്ചറിയാനാവും.

4. സ്ഥാനം - നിങ്ങളുടെ ഭാര്യക്ക് അവളുടേതായ സ്ഥാനവും, സ്വാതന്ത്ര്യവും നല്കുക. ഇടക്ക് ഒരാഴ്ചത്തേക്ക് അവളുടെ മാതാപിതാക്കളുടെ അടുത്തേക്ക് അയക്കാം. അല്ലെങ്കില്‍ അവളുടെ സൗഹൃദക്കൂട്ടായ്മകളില്‍ പങ്കെടുക്കാനായി അനുവദിക്കാം. ഇതുവഴി ഭാര്യ കൂടുതല്‍ ഉന്മേഷവതിയും നിങ്ങളുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നവളുമാകും.

5. സ്നേഹം പ്രകടിപ്പിക്കുക - ബന്ധത്തില്‍ പാകപ്പിഴകളുണ്ടാകാതിരിക്കാന്‍ നിങ്ങളുടെ സ്നേഹവും വികാരങ്ങളും അവളോട് പ്രകടിപ്പിക്കുക. ഇതുവഴി നിങ്ങള്‍ അവളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണെന്ന തോന്നലുളവാകും. നിങ്ങള്‍ കൂടുതല്‍ പരിഗണന ആഗ്രഹിക്കുന്നുവെങ്കില്‍ അത് അവളെ ബോധ്യപ്പെടുത്തുക. തീര്‍ച്ചയായും മറുപടിയുമുണ്ടാകും.

6. സത്യസന്ധത - വിവാഹബന്ധത്തില്‍ സത്യസന്ധത ഒരു പ്രധാന ഘടകമാണ്. സന്തുഷടമായ കുടുംബജീവിതത്തിന്‍റെ അടിസ്ഥാനമാണത്. നിങ്ങള്‍ വിശ്വസ്ഥനായിരിക്കുന്നിടത്തോളം അവള്‍ നിങ്ങള്‍ക്ക് സ്നേഹവും, ശ്രദ്ധയും, പരിഗണനയും നല്കും.

7. സ്നേഹബന്ധം - ബന്ധങ്ങളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നതാണ് സ്നേഹബന്ധം. അടുപ്പം എത്രത്തോളമുണ്ടോ അത്രത്തോളം സ്നേഹവും, പരിഗണനയും മടക്കിക്കിട്ടും. ഓരോരുത്തരുടെയും ആവശ്യങ്ങളെന്തെന്നറിയാന്‍ ഒരുമിച്ചിരിക്കുമ്പോള്‍ സാധിക്കും. ഇത് നിങ്ങളുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്കാന്‍ ഭാര്യയെ പ്രേരിപ്പിക്കും.

8. ഒരുമിച്ചുള്ള നിമിഷങ്ങള്‍ - ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് ചെലവഴിക്കാന്‍ സമയംകണ്ടെത്തുക എന്നത് ഒരു പ്രധാന കാര്യമാണ്. അല്ലാത്ത പക്ഷം നിങ്ങളെ ഭാര്യ പരിഗണിക്കുന്നുണ്ടോയെന്ന് എങ്ങനെ തിരിച്ചറിയാനാവും?. ഒരുമിച്ച് സമയം ചെലവഴിക്കുമ്പോള്‍ പരസ്പരം ശ്രദ്ധിക്കാനും അടുത്തറിയാനുമുള്ള അവസരമാണ് ലഭിക്കുന്നത്.

English summary

get your spouse attention

In a married relationship, each partner is entitled to get equal attention from each other. As a husband you may want a lot of attention from your wife, may be more than the attention you give her.
Story first published: Saturday, November 30, 2013, 18:38 [IST]
X
Desktop Bottom Promotion