For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാര്യ മൂഡിയെങ്കില്‍....

By Shameer.K.A
|

വിഷാദമൂകയായി നിൽക്കുന്ന ഭാര്യയെ അഭിമുഖീകരിക്കുക എന്നത് പലപ്പോഴും പ്രയാസകരമാണ്. പുരുഷനെ സംബന്ധച്ചിടത്തോളം ഇത്തരം സന്ദര്ഭാങ്ങൾ നേരിടുക എന്നത് ഒരു ഭഗീരഥ പ്രയത്നം തന്നെയാണ്. നിങ്ങളെ കുറ്റപ്പെടുത്തുന്നതല്ല. നിങ്ങളില്‍ പലരും അമ്മമാരെ ഇത്തരം സന്ദര്ഭ്ങ്ങളിൽ അച്ഛൻ എങ്ങനെ നേരിടുന്നു എന്നത് കണ്ട് അനുഭവമുള്ളവരായിരിക്കും. ഇത്തരം സന്ദർഭങ്ങൾ എങ്ങനെ നേരിടാം എന്ന് വിവരിക്കുന്നതിനുമുമ്പ് പുരുഷന്മാര്‍ മനസ്സിലാക്കേണ്ടത് ഇത്തരം സന്ദര്ഭനങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന സങ്കീര്‍ണ്ണതക്ക് ഒരു പരിധി വരെ നിങ്ങളും ഉത്തരവാദികളാണെന്നുള്ളതാണ്.

ഇത്തരം സാഹചര്യങ്ങള്‍ നേരിടാനുള്ള വഴിതേടി അലയുകയായിരിക്കും നിങ്ങളെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. പക്ഷേ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ ഭാര്യ കുടുംബം നടത്തിക്കൊണ്ടുപോകാന്‍ എടുക്കുന്ന പ്രയത്നത്തെക്കുറിച്ച്. അവര്ക്ക് അവരുടേതായ കരിയർ തീര്ച്ച യായും ഉണ്ടായിരിക്കാമെങ്കിലും നിങ്ങൾ ഇതിനെക്കുറിച്ച് ഇരുന്ന് ചിന്തിക്കേണ്ടതുണ്ട്. ഇതാ ഇവിടെ വിഷാദയായ ഭാര്യയെ സന്തോഷിപ്പിക്കുന്നതിനുള്ള ചില വഴികൾ നിങ്ങൾക്കായി പറയുന്നു.

ചുംബനം

ചുംബനം

ഒരു പക്ഷേ മാനസികപിരിമുറക്കത്തിനിടക്ക് അവർക്കു വേണ്ടത് നിങ്ങളുടെ സ്നേഹം മാത്രമാകാം. ചുംബിക്കൂ എന്നിട്ട് പറയൂ നിങ്ങൾ അവരെ എത്രമാത്രം സ്നേഹിക്കുന്നെന്ന്. അവരുടെ വിഷാദത്വം മാറ്റാന്‍ ഇതിലും വലിയ മരുന്നില്ലതന്നെ.

ഞാന്‍ നിന്നെ മനസ്സിലാക്കുന്നു

ഞാന്‍ നിന്നെ മനസ്സിലാക്കുന്നു

മിക്കവാറും സ്ത്രീകളും ചിന്തിക്കുന്നത് തങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാന്‍ പുരുഷന്മാനർ ഒരിക്കലും ശ്രമിക്കാറില്ലെന്നാണ്. പുരുഷന്‍ എന്നും പുരുഷൻ തന്നെയാണ് എന്നതുകൊണ്ട് ഭാര്യ ഒന്നു ചൂടായാല്‍ പലപ്പോഴും ഭര്ത്താ വ് സ്തബ്ധരാവും. ഇതിനു പകരം ഇത്തരം അവസരങ്ങളില്‍ അവരെ വിശ്രമിക്കാൻ അനുവദിക്കുകയും അവരുടെ പ്രശ്നങ്ങൾ തനിക്കു മനസ്സിലാക്കാന്‍ കഴിയും എന്ന് അവരെ വിശ്വസിപ്പിക്കുകയും ചെയ്തു നോക്കൂ.

ഇന്നത്തെ അലക്കൽ എനിക്ക് വിട്ടു തരൂ

ഇന്നത്തെ അലക്കൽ എനിക്ക് വിട്ടു തരൂ

പാചകജോലികൾ മുഴുവന്‍ ഭാര്യക്ക്. കൂടാതെ പകൽ മുഴുവന്‍ അവര്‍ ഓഫീസിലെ തിരക്കുകളും ഉണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തിൽ വസ്ത്രമലക്കൽ നിങ്ങൾക്ക് ഏറ്റെടുക്കാം. ഇത് ഭാര്യക്ക് ഏറെ സന്തോഷപ്രദമായിരിക്കും.

നിങ്ങൾ ചെയ്ത കാര്യങ്ങളെക്കുറിച്ച് ബോധവതിയാക്കുക

നിങ്ങൾ ചെയ്ത കാര്യങ്ങളെക്കുറിച്ച് ബോധവതിയാക്കുക

നിങ്ങൾ ചെയ്ത കാര്യങ്ങളെ അംഗീകരിക്കാതിരിക്കുകയും കുറ്റപ്പെടുത്തുകയും കൂടുതല്‍ കൂടുതൽ ആവശ്യപ്പെടുകയും ചെയ്യുന്ന സന്ദര്ഭപങ്ങളുണ്ടാവാറുണ്ട്. കിടപ്പറയിലും, അടുക്കളയിലും ഡൈനിങ് ടേബിളിലും അവർ ചെയ്യാതെ വിട്ടുപോയ കാര്യങ്ങൾ നിങ്ങൾക്ക് തന്നെ ചെയ്യാം. ഇത് അവരെ അറിയിക്കുകയും ചെയ്തുനോക്കൂ, തീര്ച്ചെയായും അവർക്ക് നിങ്ങളെ അംഗീകരക്കാതെ ഇരിക്കാനാവില്ല.

നന്ദിപറച്ചിൽ

നന്ദിപറച്ചിൽ

ഇത് ഭാര്യയെ സന്തോഷിപ്പിക്കാനുള്ള മികച്ചൊരു വഴിയാണ്. ഭാര്യ ചെയ്തതെന്തൊക്കെയാണെന്ന് അവലോകനം ചെയ്യുക. അതിൽ നിങ്ങളുടെ നന്ദി പ്രകടിപ്പിക്കുക. തീ‍ർച്ചയായും അന്ന് ഭാര്യയൊരുക്കുന്നത് മികച്ചൊരു വിരുന്നായിരിക്കും.

ആവശ്യത്തിന് സമ്പാദിക്കുക

ആവശ്യത്തിന് സമ്പാദിക്കുക

ഇന്ന് സ്ത്രീസമത്വം ഏറെക്കുറെ നടപ്പിലായിക്കഴിഞ്ഞു. ഭാര്യ വിദ്യാസമ്പന്നയും ജോലി ചെയ്യാന്‍ സന്നദ്ധതയുള്ളവളുമായിരിക്കും. അവരുടെ ജോലി ചെയ്യാൻ അവരെ അനുവദിക്കുക. ഇത് അവരുടെ സംതൃപ്തിക്ക് എന്നതിലപ്പുറത്തേക്ക് നിങ്ങളുടെ സാമ്പത്തികഭാരങ്ങളെ ലഘൂകരിക്കാൻ എന്ന നിലയിലേക്ക് പോകരുത്.

അവരുടെ അമ്മയെ സ്വീകരിക്കുക

അവരുടെ അമ്മയെ സ്വീകരിക്കുക

ഭാര്യയെ സന്തോഷിപ്പിക്കാനുള്ള മികച്ചൊരു വഴിയാണ് ഇത്. അമ്മായിഅമ്മയെ ഒരു ദിവസം വീട്ടിലേക്ക് ക്ഷണിക്കുകയും നിങ്ങളുടെ സ്വന്തം അമ്മക്ക് കൊടുക്കുന്നതിലും കൂടുതൽ ബഹുമാനം നൽകുകയും ചെയ്യുക. ഫലം അദ്ഭുതാവഹമായിരിക്കും.

നേതൃത്വം വഹിക്കുക

നേതൃത്വം വഹിക്കുക

വൈകാരികപരമായി സുദൃഢനായിരിക്കണം പുരുഷന്‍. എല്ലാത്തരം സാഹചര്യങ്ങളും നേരിടാനുള്ള മനസ്സുമായി നിൽക്കണം അവന്‍. ഭാര്യ പിണക്കത്തിലാണെന്ന് പറഞ്ഞ്ു തളരാതെ വീട്ടിലുള്ള എല്ലാ പ്രശ്നങ്ങളും സ്വന്തം തലയിലേറ്റി അതിനു പരിഹാരം കണ്ടു നോക്കൂ നിങ്ങൾ അംഗീകരിക്കപ്പെടും.

മുട്ടു മടക്കേണ്ടിവരുമ്പോൾ

മുട്ടു മടക്കേണ്ടിവരുമ്പോൾ

എല്ലാ വഴികളും അടയുകയാണെങ്കിൽ തുറന്നുപറയേണ്ട അവസരമായി. തീക്ഷ്ണമായി എന്നാൽ ശാന്തമായിത്തന്നെ അവരുടെ സ്വഭാവം സഹിക്കാനാവില്ലെന്ന് തുറന്നു പറഞ്ഞോളൂ. ഒരു പക്ഷേ ഇതവരെ തണുപ്പിച്ചേക്കാം.

Read more about: relationship ബന്ധം
English summary

Dealing With A Moody Wife

men are the ahead in all fields except of course how to deal with a moody spouse! Yes dear hubbies, we do not blame you.
Story first published: Wednesday, December 18, 2013, 15:14 [IST]
X
Desktop Bottom Promotion