For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹത്തെക്കുറിച്ചുള്ള പ്രതീക്ഷകളായിരുന്നു തെറ്റ്

|

വിവാഹം കഴിയ്ക്കുവാന്‍ പോകുന്നവര്‍ക്ക് ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വളരെ വലുതായിരിക്കും. സന്തോഷം മാത്രം നിറഞ്ഞ ജീവിതമായിരിക്കണം വിവാഹ ശേഷം എന്ന് ആഗ്രഹിക്കാത്തവര്‍ കുറവാണ്.

എന്നാല്‍ പലപ്പോഴും നമ്മുടെ പ്രതീക്ഷകള്‍ക്കു വിപരീതമായാണ് പല കാര്യങ്ങളും സംഭവിയ്ക്കുന്നത്. പലര്‍ക്കും ജീവിതത്തെക്കുറിച്ചുള്ള അമിതപ്രതീക്ഷകളാണ് വിവാഹജീവിതം പരാജയമാകാന്‍ കാരണമാകുന്നത്. പ്രണയിച്ചകന്നതിനു പുറകില്‍.....

ഇത്തരത്തില്‍ പലപ്പോഴും യാഥാര്‍ത്ഥ്യമാവാന്‍ പോലും സാധ്യതയില്ലാത്ത പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തുന്നത് നമ്മുടെ കുടുംബ ജീവിതം താറുമാറാക്കും എന്ന കാര്യത്തില്‍ സംശയമില്ല. എന്തൊക്കെയാണ് കുടുംബ ജീവിതത്തിന്റെ താളം തെറ്റിയ്ക്കുന്ന ചില പ്രതീക്ഷകള്‍ എന്നു നോക്കാം.

 ഏകാന്ത ജീവിതത്തിനവസാനം

ഏകാന്ത ജീവിതത്തിനവസാനം

ഭാര്യയാലും ഭര്‍ത്താവായാലും ഏകാന്തതയില്‍ നിന്നുള്ള മോചനമാണ് ഇരുവരും ആഗ്രഹിക്കുന്നത്. പങ്കാളി എന്നതിലുപരി ഒരു നല്ല സുഹൃത്തിനെയാണ് നമ്മള്‍ ആഗ്രഹിക്കുന്നതും. എന്നാല്‍ ഇത്തരത്തില്‍ ഒരു ജീവിത പങ്കാളിയല്ല നമുക്ക് ലഭിച്ചിരിയ്ക്കുന്നതെങ്കില്ഡ നമ്മുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്താകും എന്ന കാര്യം സത്യം.

 സന്തോഷിക്കാന്‍ വേണ്ടി മാത്രം

സന്തോഷിക്കാന്‍ വേണ്ടി മാത്രം

വിവാഹം കഴിയ്ക്കുന്നത് സന്തോഷിയ്ക്കാന്‍ വേണ്ടി മാത്രമാണ് എന്ന ചിന്തയും പലര്‍ക്കും ഉണ്ട്. എന്നാല്‍ ഇത്തരത്തിലാണ് ജീവിതത്തോടുള്ള സമീപനമെങ്കില്‍ അത് പലപ്പോഴും ദു:ഖിക്കാനിടയാക്കും.

ശാരീരിക ബന്ധം

ശാരീരിക ബന്ധം

വിവാഹം കഴിഞ്ഞാല്‍ ശാരീരിക ബന്ധം ഒരു വഴിപാട് എന്ന് കരുതുന്നവരും കുറവല്ല. എന്നാല്‍ പരസ്പര ബഹുമാനവും പങ്കാളിയുടെ താല്‍പ്പര്യങ്ങളും കണക്കിലെടുത്തായിരിക്കണം ഇത്തരം ബന്ധത്തിനു മുതിരേണ്ടത്.

 ജീവിതത്തിന്റെ സത്യസന്ധത

ജീവിതത്തിന്റെ സത്യസന്ധത

സത്യസന്ധതയാണ് കുടുംബ ജീവിതത്തിന്റെ ആണിക്കല്ല. എന്നാല്‍ നമ്മുടെ മുന്നില്‍ സത്യസന്ധതയോട് കൂടി പെരുമാറുന്ന പങ്കാളി മറ്റുള്ളവര്‍ക്കു മുന്നിലും അതുപോലെ തന്നെയാണോ എന്ന് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്.

 എന്നും സംസാരിക്കുക

എന്നും സംസാരിക്കുക

പ്രത്യേകിച്ച് വിദേശ രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇത്തരമൊരു പ്രശ്‌നം അനുഭവിക്കേണ്ടി വരുന്നത്. ജോലിയെല്ലാം കഴിഞ്ഞ് ക്ഷീണിച്ച് വരുമ്പോഴായിരിക്കും പലപ്പോഴും ഭാര്യമാരുടെ പരാതികളും പരിഭവങ്ങളും കേള്‍ക്കേണ്ടി വരുന്നത്.

സിനിമയല്ല ജീവിതം

സിനിമയല്ല ജീവിതം

സിനിമകളില്‍ കാണുന്ന പോലെ ജീവിതത്തെ ചിട്ടപ്പെടുത്താന്‍ ശ്രമിക്കുന്നവരും ഒട്ടും കുറവല്ല. എന്നാല്‍ സിനിമയും ജീവിതവും തമ്മിലുള്ള അന്തരം വളര വലുതായിരിക്കും എന്നതാണ് യാഥാര്‍ത്ഥ്യം.

English summary

Unrealistic Expectations In Marriage

The fantasy of marriage looks a lot different from reality. Here's a wake-up call.
Story first published: Thursday, May 26, 2016, 10:05 [IST]
X
Desktop Bottom Promotion