ആണിനെ ഇഷ്ടപ്പെടാന്‍ പെണ്ണിന്റെ പ്രധാന കാരണം

പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളിലേക്കാകര്‍ഷിക്കപ്പെടുന്നത് എന്തുകൊണ്ട്?

Posted By:
Subscribe to Boldsky

ഇഷ്ടം പ്രണയം എന്നൊക്കെ തോന്നുന്നത് പലപ്പോഴും പല വിധത്തിലാവാം. അതിന് പ്രായമോ സൗന്ദര്യമോ ഒന്നും വിഷയമല്ല. എന്നാല്‍ പെണ്ണിനെ ആണിലേക്കടുപ്പിക്കുന്നത് പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടാവാം.

എന്തൊക്കെ കാരണങ്ങളാണ് പ്രധാനമായും പെണ്ണിനെ ആണിലേക്കാകര്‍ഷിക്കുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും ഇതിനെക്കുറിച്ച് പല തരത്തിലുള്ള ഗവേഷണങ്ങളും നടന്നിട്ടുണ്ട്. എന്തായാലും പെണ്ണിനെ ആകര്‍ഷിക്കുന്നത് ഒരിക്കലും ആണിന്റെ സൗന്ദര്യമല്ല, പിന്നെ എന്തൊക്കെ എന്ന് നോക്കാം.

സഹാനുഭൂതി

പലപ്പോഴും സഹാനുഭൂതി ഉള്ള ആണ്‍കുട്ടികളെയാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ ഇഷ്ടം. സഹാനുഭൂതിയോട് കൂടി പെരുമാറുന്ന ആണ്‍കുട്ടികളെ പെണ്‍കുട്ടികള്‍ പെട്ടെന്ന് ഇഷ്ടപ്പെടുന്നു.

പക്വതയുള്ളവരെ

പലപ്പോഴും പക്വതയോട് കൂടി പെരുമാറുന്ന ആണ്‍കുട്ടികളിലേക്ക് പെണ്‍കുട്ടികള്‍ വേഗം ആകര്‍ഷിക്കപ്പെടും. എപ്പോഴും ചെറിയ കാര്യങ്ങള്‍ക്ക് ദേഷ്യം പിടിയ്ക്കുന്നവരേയും അമിത കോപക്കാരേയും പെണ്‍കുട്ടികള്‍ വെറുക്കും.

സംരക്ഷണം തോന്നുന്നവരെ

ഇയാളുടെ കൂടെ ഞാന്‍ സുരക്ഷിതയാണ് എന്ന് തോന്നുന്നവരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാണ്. പലപ്പോഴും ഇത്തരക്കാരോട് കൂടുതല്‍ അടുപ്പവും സ്‌നേഹവും കാണാന്‍ സാധിയ്ക്കും.

സ്‌നേഹം അഭിനയിക്കാത്തവരോട്

സ്‌നേഹം അഭിനയിക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇത്തരക്കാരെ പെട്ടെന്ന് പെണ്‍കുട്ടികള്‍ തിരിച്ചറിയുന്നു. അത് തന്നെയാണ് ഏറ്റവും വലിയ കാര്യവും. മാത്രമല്ല പിന്നീട് ഒരിക്കലും അടുക്കാതിരിയ്ക്കാനുള്ള മുന്‍കരുതല്‍ കൂടിയായിരിക്കും ഇത് പലപ്പോഴും.

സംസാരപ്രിയര്‍

എപ്പോഴും നിശബ്ദമായി ഇരിയ്ക്കുന്നവരേക്കാള്‍ സംസാരപ്രിയരെയായിരിക്കും പലര്‍ക്കും ഇഷ്ടം. ഇത് തന്നെയായിരിക്കും ഇവരിലേക്ക് പെണ്‍കുട്ടികളെ ആകര്‍ഷിയ്ക്കുന്നതും.

English summary

This way you get more girlfriend

This way you to get more girlfriend, read to know more.
Please Wait while comments are loading...
Subscribe Newsletter