പുരുഷന്മാര്‍ ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല......

പുരുഷന്മാരുടെ കാര്യമെടുക്കൂ, ചില സ്വഭാവങ്ങളുണ്ട്, ഇവര്‍ക്ക്. എന്നാല്‍ ഇതു സമ്മതിച്ചു തരില്ല. തങ്ങള്‍

Posted By:
Subscribe to Boldsky

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ചില പൊതുസ്വഭാവങ്ങളുണ്ട്. ഇതില്‍ നല്ലതും ചീത്തയുമെല്ലാമുണ്ടാകും.

നല്ല സ്വാഭാവങ്ങള്‍ എല്ലാവരും സമ്മതിച്ചു തരും, എന്നാല്‍ ചില കാര്യങ്ങള്‍, മറ്റുള്ളവര്‍ക്കു ദുശീലമായി തോന്നാവുന്നവ സമ്മതിച്ചു തരാന്‍ ഇവര്‍ മടിയ്ക്കും.

പുരുഷന്മാരുടെ കാര്യമെടുക്കൂ, ചില സ്വഭാവങ്ങളുണ്ട്, ഇവര്‍ക്ക്. എന്നാല്‍ ഇതു സമ്മതിച്ചു തരില്ല. തങ്ങള്‍ ഇങ്ങനെ ചെയ്യില്ലായെന്നേ പറയൂ, ഇത്തരം ചില സ്വഭാവങ്ങളെക്കുറിച്ചറിയൂ,

പുരുഷന്മാര്‍ ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല......

കരയുന്ന പുരുഷന്‍ ദുര്‍ബലനാണെന്നാണു വയ്പ്. ഇതുകൊണ്ടുതന്നെ തങ്ങള്‍ കരയുമെന്ന കാര്യം ഇവര്‍ സമ്മതിയ്ക്കില്ല. എന്നാല്‍ പുരുഷന്മാരും കരയും, സ്ത്രീകളെപ്പോലെ അധികമില്ലെങ്കിലും.

പുരുഷന്മാര്‍ ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല......

ഗോസിപ്പ് സ്ത്രീകളുടെ മാത്രം മേഖലയാണെന്ന തെറ്റിദ്ധാരണയും വേണ്ട, ചില പുരുഷന്മാരുണ്ട്, സ്ത്രീകളേക്കാള്‍ കൂടുതല്‍ ഗോസിപ്പു പറയുന്നവര്‍. ഇവര്‍ പക്ഷേ സമ്മതിച്ചു തരില്ല. ഈ ദുഷ്‌പ്പേര് ഇപ്പോഴും സ്ത്രീകളുടെ മാത്രം കൂടപ്പിറപ്പാണ്. അവളെ വീണ്ടും ഉണര്‍ത്താന്‍.....

പുരുഷന്മാര്‍ ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല......

സ്ത്രീകള്‍ മറ്റു സ്ത്രീകളെ നോക്കും. സൗന്ദര്യവും വസ്ത്രധാരണവുമെല്ലാം. ഇതുപോലെ മറ്റു പുരുഷന്മാരെ പുരുഷന്മാരും നോക്കാറുണ്ട്, രഹസ്യമായി.

 

പുരുഷന്മാര്‍ ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല......

ഇതുപോലെ നാണം വരുന്ന പുരുഷന്മാരുമുണ്ട്, എന്നാല്‍ തനിക്കു നാണമാകുന്നുവെന്ന കാര്യം തുറന്നു സമ്മതിയ്ക്കാന്‍ പുരുഷന്മാര്‍ മടിയ്ക്കും. ഇത് സ്ത്രീ സ്വഭാവമാണെന്ന പൊതുവായ വിലയിരുത്തലാണ് കാരണം.

പുരുഷന്മാര്‍ ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല......

സ്വന്തം ചര്‍മത്തിന്റെ കാര്യത്തിലും സൗന്ദര്യസംരക്ഷണത്തിലുമെല്ലാം ശ്രദ്ധാലുക്കളായ പുരുഷന്മാരുണ്ട്. ഇതിനായി ഫേസ്മാസ്‌ക്കടമുള്ള വഴികള്‍ പയറ്റുന്നവര്‍. പക്ഷേ ഇല്ലെന്നേ പറയൂ.

പുരുഷന്മാര്‍ ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല......


വയര്‍ ചാടുന്ന കാര്യത്തില്‍ സ്ത്രീകള്‍ ഏറെ ശ്രദ്ധാലുക്കളാണ്. ചില പ്രത്യേകതരം വസ്ത്രം ധരിയ്ക്കുമ്പോള്‍, അല്ലെങ്കില്‍ മറ്റുള്ളവരുടെ മുന്നില്‍ വരുമ്പോള്‍ വയര്‍ ഉള്ളിലേയ്ക്കു പിടിയ്ക്കുന്നവര്‍, തന്റെ വയര്‍ ചാടിയത് മറ്റുള്ളവര്‍ കാണാതിരിയ്ക്കാനുള്ള ശ്രമം. ഇത്തരക്കാര്‍ പുരുഷന്മാരിലും കുറവല്ല.

 

 

പുരുഷന്മാര്‍ ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല......

സ്ത്രീകളെ കാണുമ്പോള്‍ പങ്കാളിയ്‌ക്കൊപ്പമെങ്കിലും നോക്കാതിരിയ്ക്കാന്‍ പല പുരുഷന്മാര്‍ക്കുമാകില്ല. പക്ഷേ തങ്ങള്‍ ആരെയും നോക്കിയില്ലെന്നേ ഇവര്‍ പറയൂ.

Story first published: Thursday, November 17, 2016, 12:48 [IST]
English summary

Things Men Do But Never Admit

Things Men Do But Never Admit, read more to know about,
Please Wait while comments are loading...
Subscribe Newsletter