പുരുഷനെന്ന പെര്‍ഫക്ട് സെക്‌സ് പാര്‍ടനറുടെ രഹസ്യം

Subscribe to Boldsky

നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളില്‍ നിങ്ങളെ അങ്ങേയറ്റം ആഗ്രഹിക്കുന്ന നിങ്ങളുടെ ഇഷ്ടങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഒരാള്‍ അതാണ് നിങ്ങളുടെ പെര്‍ഫക്ട് പാര്‍ട്‌നര്‍. എന്നാല്‍ പല പുരുഷന്‍മാര്‍ക്കും അതിന് കഴിയാറില്ല. 

പലപ്പോഴും നിങ്ങളുടെ പങ്കാളിയുടെ ഉയരം, പ്രായം, നിറം, സൗന്ദര്യം ഇതെല്ലാമായിരിക്കും നിങ്ങളെ പെര്‍ഫക്ട് പാര്‍ട്‌നര്‍ എന്നതില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്. ആദ്യരാത്രിയില്‍ സംഭവിയ്‌ക്കേണ്ടത്...

എന്നാല്‍ ഓരോരുത്തരുടേയും താല്‍പ്പര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. ലൈംഗികതയുടെ കാര്യത്തില്‍ പ്രത്യേകിച്ചും. നിങ്ങളുടെ പുരുഷന്‍ പെര്‍ഫക്ട് സെക്‌സ് പാര്‍ട്ണര്‍ ആണോ എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാം. അതിനായി താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം.  ആ സമയം അവളോട് ചെയ്യരുതാത്തത്

വൃത്തിയാണ് പ്രധാനം

ലൈംഗിക ബന്ധത്തില്‍ വൃത്തിയ്ക്ക് അങ്ങേയറ്റത്തെ പ്രാധാന്യമാണ് ഉള്ളത്. കുളിച്ച് വൃത്തിയായി സ്‌പ്രേ അടിച്ച് കിടപ്പറയില്‍ ചെന്നു നോക്കൂ. നിങ്ങളുടെ പങ്കാളി നിങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിയ്ക്കും. സെക്‌സ് ജീവിതം സംതൃപ്തമാണെങ്കില്‍ അതിന് വൃത്തിയ്ക്ക് വളരെ വലിയ പങ്കാണ് ഉള്ളത്.

ഓറല്‍ സെക്‌സ്

ഓറല്‍ സെക്‌സ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മുഖം ചുളിയ്ക്കുന്നവരാണ് പല സ്ത്രീകളും. എന്നാല്‍ വൃത്തി ഏറ്റവും കൂടുതല്‍ പാലിയ്കപ്പെടേണ്ടത് ഈ രീതിയിലാണ്. അതുകൊണ്ട് തന്നെ പുരുഷന്‍ പലപ്പോഴും മുന്‍കൈയ്യെടുക്കുന്നത് നല്ലതാണ്.

പുതിയ പരീക്ഷണങ്ങള്‍

സ്ത്രീ ഒരിക്കയും സെക്‌സിന് മുന്‍കൈ എടുക്കില്ല. കിടപ്പറയിലെ പുതിയ പരീക്ഷണങ്ങള്‍ക്ക് എന്നും മുന്‍കൈ എടുക്കുന്നത് പുരുഷന്‍ തന്നെയാണ്. ഇത് ഇരുകൂട്ടര്‍ക്കും സ്വീകാര്യമാകുന്ന രീതിയാണെങ്കില്‍ അത് പലപ്പോഴും ബോണസ് തന്നെയായിരിക്കും.

ആകാരവടിവ്

ചാടിയ വയറും ഒതുങ്ങാത്ത ഇടുപ്പും പലപ്പോഴും പുരുഷനെ സ്ത്രീയില്‍ നിന്നും അകറ്റുന്നു. എന്നാല്‍ ഒതുങ്ങിയ അരക്കെട്ടും ആകാരവടിവും പുരുഷനെ സ്ത്രീയിലേക്കാകര്‍ഷിക്കുന്നു.

സംശയങ്ങള്‍ വേണ്ട

പലപ്പോഴും കിടപ്പറയിലെ പുതിയ പരീക്ഷണങ്ങള്‍ സ്ത്രീകളില്‍ സങ്കോചങ്ങള്‍ക്ക് ഇടയാക്കും. എന്നാല്‍ പുതിയ പരീക്ഷണങ്ങള്‍ നടപ്പാക്കുന്നതാണ് സെക്‌സിന്റെ വിജയം. നിങ്ങളുടെ സങ്കല്‍പ്പത്തിനും ആഗ്രഹങ്ങള്‍ക്കും അനുസരിച്ച് പുതിയ വഴികള്‍ തേടാം.

സങ്കല്‍പ്പങ്ങള്‍ക്ക് പ്രാധാന്യം

എന്താണ് നിങ്ങളുടെ സങ്കല്‍പ്പമെന്ന് പങ്കാളിയോട് തുറന്ന് സംസാരിയ്ക്കുക. ഏത് ബന്ധത്തിനും അടിസ്ഥാനമായി വേണ്ടതാണ് തുറന്ന സംസാരം. ഇത് ബന്ധത്തെ കൂടുതല്‍ ശക്തമാക്കും.

പുരുഷനും സ്ത്രീയും

കിടപ്പറയില്‍ നിങ്ങള്‍ വെറും സ്ത്രീയും പുരുഷനും മാത്രമാണ്. എത്രയൊക്കെ വലിയ സ്ഥാനങ്ങളില്‍ ഇരിയ്ക്കുന്നവരാണെങ്കിലും അതിന്റെയൊന്നും ഗര്‍വ്വ് ഒരിക്കലും കിടപ്പറയില്‍ കാണിയ്ക്കരുത്.

തുറന്ന സംസാരം നല്ലതിന്

ഇഷ്ടമല്ലാത്ത കാര്യം ഇഷ്ടമല്ല എന്ന് തുറന്നു പറയുക. എന്ത് കാര്യത്തിനും അഭിപ്രായം പറയേണ്ടതും ബന്ധം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവാന്‍ സഹായിക്കുന്ന ഒന്നാണ്.

Story first published: Wednesday, October 12, 2016, 11:27 [IST]
English summary

Signs of a perfect partner

Having an outstanding sex partner takes a huge burden off an individual's mind.
Please Wait while comments are loading...
Subscribe Newsletter