For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും സെക്സാകാം....എന്തിനാണെന്നോ?

By Super
|

ശാസ്ത്രം അനുസരിച്ച് ഈ സമയം തന്നെ നിങ്ങള്‍ പങ്കാളിക്കൊപ്പം ഇണചേരണമെന്നുണ്ടെങ്കില്‍ അത് ചെയ്യാവുന്നത് തന്നെയാണ്. മാനസികസമ്മര്‍ദ്ധവും തിരക്കേറിയ ജീവിതവും നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അവളുടെ നഖപ്പാടുകള്‍ക്കു പുറകില്‍.....

എന്നാല്‍ ദിവസും സെക്സിലേര്‍പ്പെടുന്നത് വഴി നിങ്ങള്‍ക്ക് സമ്മര്‍ദ്ധമില്ലാത്തതും ആരോഗ്യകരവുമായ ഒരു ജീവിതം സാധ്യമാകും. ദിവസവും സെക്സിലേര്‍പ്പെടുന്നത് കൊണ്ടുള്ള ചില ഗുണങ്ങള്‍ മനസിലാക്കുക. സെക്സ് ആസ്വാദ്യമാക്കാന്‍ കണ്ണുകളില്‍ നോക്കൂ...

സമ്മര്‍ദ്ദം അകറ്റുന്നു

സമ്മര്‍ദ്ദം അകറ്റുന്നു

എന്‍ഡോര്‍ഫിന്‍, ഡോപാമൈന്‍ എന്നീ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നത് വഴി സെക്സ് മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ സഹായിക്കും. ഇവ ഫീല്‍ ഗുഡ് ഹോര്‍മോണുകള്‍ എന്നാണ് അറിയപ്പെടുന്നത്.

വ്യായാമം

വ്യായാമം

സെക്സ് കഠിനമായ വ്യായാമങ്ങള്‍ക്കും എക്സര്‍സസൈസുകള്‍ക്കും പകരമാകും. ആഴ്ചയില്‍ 3 തവണ 15 മിനുട്ടെങ്കിലും സെക്സിലേര്‍പ്പെടുന്നത് വര്‍ഷം 75 മൈല്‍ ജോഗ്ഗിങ്ങ് നടത്തുന്നതിന് സമാനമാണ്.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

സെക്സിനും, ആലിംഗനത്തിനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയസംബന്ധമായ തകരാറുകള്‍ക്കുള്ള സാധ്യത കുറയ്ക്കാനും കഴിവുണ്ട്.

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

സെക്സ് കൂടുതല്‍ ചെയ്യുന്നത് വഴി ഇമ്യൂണോഗ്ലോബിന്‍ എ കൂടുതലായി നിങ്ങളുടെ ശരീരത്തിലുണ്ടാകും. ഈ ആന്‍റിജന്‍ നിങ്ങളുടെ രോഗപ്രതിരോധശേഷി കുറയ്ക്കുന്ന രോഗാണുക്കളേയും മറ്റ് അണുബാധകളെയും അകറ്റുകയും ചെയ്യും.

യൗവ്വനം നിലനിര്‍ത്തുന്നു

യൗവ്വനം നിലനിര്‍ത്തുന്നു

സെക്സ് മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന സ്വാധീനങ്ങളെക്കുറിച്ച് നടത്തിയ ഒരു പഠനത്തില്‍ ഒരു ആഴ്ചയില്‍ 3 തവണ വീതം സെക്സിലേര്‍പ്പെടുന്നത് 10 വര്‍ഷം പ്രായക്കുറവ് തോന്നിപ്പിക്കാന്‍ സഹായിക്കും എന്നാണ് കണ്ടെത്തിയത്.

ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

സെക്സ് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ഹൃദയത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. സെക്സ് വഴി ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത 45% വരെ കുറയ്ക്കാനാവും.

വേദനാസംഹാരി

വേദനാസംഹാരി

പതിവായി സെക്സിലേര്‍പ്പെടുന്ന ആര്‍ത്രൈറ്റിസ് രോഗികള്‍ക്ക് അല്ലാത്തവരേക്കാള്‍ വേദന കുറവായേ അനുഭവപ്പെടുന്നുള്ളൂ എന്ന് ഫിലാഡെല്‍ഫിയയിലെ ആര്‍ത്രൈറ്റിസ് സ്പെഷ്യലിസ്റ്റായ ഡോ. ജോര്‍ജ്ജ് ഇ. എല്‍റിച്ച് ഒരു പഠനത്തില്‍ കണ്ടെത്തി.

ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നു

ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നു

പതിവായി സ്ഖലനമുണ്ടാകുന്നത് പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കും എന്ന് നിങ്ങള്‍ക്ക് അറിയാമോ? ആസ്ട്രേലിയയില്‍ നടന്ന ഒരു പഠനം അനുസരിച്ച് മാസത്തില്‍ 21 തവണ സ്ഖലനം നടന്ന ആള്‍ക്ക് പില്‍ക്കാലത്ത് പ്രോസ്റ്റേറ്റ് ക്യാന്‍സറുണ്ടാകാനുള്ള സാധ്യത കുറഞ്ഞു എന്നാണ് കാണിക്കുന്നത്.

നല്ല ഉറക്കം

നല്ല ഉറക്കം

വ്യായാമങ്ങള്‍ പോലെ തന്നെ സെക്സും ഹൃദയമിടിപ്പ് ഉയര്‍ത്തുകയും ശരീരത്തിന് റിലാക്സ് നല്‍കുകയും ചെയ്യും. ഇത് ഇന്‍സോമ്നിയ അനുഭവപ്പെടുന്നവര്‍ക്ക് ഫലപ്രദമാണ്. ഇന്‍ഡസോമ്നിയ തടയാന്‍ ദിവസവും ഭാര്യയോടൊപ്പം ഉറങ്ങിക്കൊള്ളുക.

ക്രമമുള്ള ആര്‍ത്തവം

ക്രമമുള്ള ആര്‍ത്തവം

സെക്സ് ശരീരത്തിലെ ഹോര്‍മോണുകളെ നിയന്ത്രിക്കുകയും ആര്‍ത്തവം ക്രമമാക്കുകയും ചെയ്യും. മുമ്പ് പറഞ്ഞത് പോലെ സെക്സ് മാനസിക സമ്മര്‍ദ്ദം അകറ്റാനുള്ള നല്ലൊരു മാര്‍ഗ്ഗമാണ്. ആര്‍ത്തവം മുടങ്ങുന്നതിനുള്ള ഒരു പ്രധാന കാരണമാണ് മാനസികസമ്മര്‍ദ്ദം.

ഉദ്ധാരണ തകരാറുകള്‍ ഉണ്ടാകുന്നില്ല

ഉദ്ധാരണ തകരാറുകള്‍ ഉണ്ടാകുന്നില്ല

നാല്‍പ്പത് വയസിന് മുകളിലുള്ള പകുതിയോളം ആളുകളും ഏതെങ്കിലും തരത്തിലുള്ള ഉദ്ധാരണ വൈഷമ്യം നേരിടുന്നവരാണ്. ഇതിനുള്ള ഏറ്റവും മികച്ച പ്രതിവിധി സെക്സാണ്. ഉദ്ധാരണം നേടുന്നത് വഴി നല്ല രക്തപ്രവാഹം ഉണ്ടാകുകയും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യും.

ആയുസ്സ് വര്‍ദ്ധിക്കുന്നു

ആയുസ്സ് വര്‍ദ്ധിക്കുന്നു

സമ്മര്‍ദ്ദം കുറവ്, ആരോഗ്യമുള്ള ഹൃദയം, മെച്ചപ്പെട്ട ഓക്സിജന്‍ സര്‍ക്കുലേഷന്‍ എന്നിവയും സെക്സിന്‍റെ മറ്റെല്ലാ ഗുണങ്ങളും നിങ്ങളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

English summary

Reasons You Need To Be Having Daily sex

Here’s a list of the benefits of having sex daily, take a look.
Story first published: Tuesday, May 31, 2016, 12:36 [IST]
X
Desktop Bottom Promotion