സെക്‌സില്‍ പുരുഷനറിയേണ്ട സ്ത്രീ രഹസ്യങ്ങള്‍

Subscribe to Boldsky

സ്‌നേഹം എന്നത് പ്രകടിപ്പിക്കാനുള്ളതാണ്. ഒരിക്കലും അത് മനസ്സില്‍ അടക്കിവെയ്ക്കാനുള്ളതല്ല. എന്നാല്‍ നല്ലൊരു ശതമാനം പുരുഷന്‍മാരും ഇത്തരത്തില്‍ സ്‌നേഹം പ്രകടിപ്പിക്കാറില്ല. പലപ്പോഴും പങ്കാളിയുടെ ഇഷ്ടങ്ങളോ ആഗ്രഹങ്ങളോ മനസ്സിലാക്കാന്‍ ശ്രമിക്കാറില്ല. 

എന്നാല്‍ തന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഇത്തരമരു പ്രക്രിയ തന്നെയാണ് പലപ്പോഴും കിടപ്പറയിലും സംഭവിയ്ക്കുന്നത്.
ലൈംഗികമായ കാര്യങ്ങളിലാണ് ഇത്തരം അടിച്ചേല്‍പ്പിക്കല്‍ കൂടുതല്‍ സംഭവിയ്ക്കുന്നതും. സെക്‌സ്, രഹസ്യങ്ങളുടെ ചുരുള്‍ നിവരുന്നു!!

പലപ്പോഴും തന്റെ പങ്കാളിയുടെ താല്‍പ്പര്യം തിരിച്ചറിയാതെ പോവുന്നത് പുരുഷന്റെ പരാജയമാണ്. പുരുഷന്‍ അറിയേണ്ട ചില സ്ത്രീ രഹസ്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം. പുരുഷസ്‌തനം ഒഴിവാക്കാന്‍ വീട്ടുവൈദ്യം

സ്ത്രീയുടെ രതിമൂര്‍ച്ഛ

സ്ത്രീകളുടെ രതിമൂര്‍ച്ഛ ഇന്നും ഒരു രഹസ്യമാണ്. ഇത് മനസ്സിലാക്കാന്‍ പലപ്പോഴും പുരുഷന് കഴിയാറില്ല. ഇത് മനസ്സിലാക്കാന്‍ പലപ്പോഴും പുരുഷനുള്ള ഒരേ ഒരു വഴി എന്ന് പറയുന്നത് അവരോട് തന്നെ ചോദിച്ച് മനസ്സിലാക്കുക എന്നതാണ്.

രതിമൂര്‍ച്ഛ മനസ്സിലാക്കാന്‍

അനിയന്ത്രിതമായ ശ്വാസഗതി, വര്‍ദ്ധിച്ച നെഞ്ചിടിപ്പ്, പങ്കാളിയെ മുറുകെ പുണരല്‍, യോനിയിലെ നനവ്, സീല്‍ക്കാരശബ്ദങ്ങള്‍ എന്നിവയാണ് ബാഹ്യമായ ചില ലക്ഷണങ്ങള്‍.

സെക്‌സിനു ശേഷമുള്ള ഉറക്കം

പുരുഷന്‍മാരില്‍ പലരും സെക്‌സിനു ശേഷം തിരിഞ്ഞ് കിടന്ന് ഉറങ്ങുന്നത് പതിവാണ്. എന്നാല്‍ ഇത് മിക്ക സ്ത്രീകളും ഇഷ്ടപ്പെടാത്ത കാര്യമാണ്. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ കാരണം സെക്‌സില്‍ ഏര്‍പ്പെടുന്ന സമയത്ത് പുരുഷന്‍മാരില്‍ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിക്കും. ഇത് സ്ഖലനത്തിനു ശേഷം താഴുന്നു. അതുകൊണ്ടാണ് പുരുഷന്‍മാരില്‍ ഉറക്കം പെട്ടെന്ന് വരുന്നത്.

ഉത്തേജിതയാകാന്‍ സമയം

പുരുഷനേക്കാള്‍ സാവധാനത്തില്‍ ഉത്തേജിതയാകുന്നവളാണ് സ്ത്രീ. മാത്രമല്ല പുരുഷനേക്കാള്‍ പതിയെ മാത്രമേ രതിമൂര്‍ച്ഛയില്‍ നിന്ന് പുറത്ത് കടക്കാനും സത്രീയ്ക്ക് സാധിയ്ക്കൂ.

സെക്‌സ് എന്നാല്‍ വെറും കളി

സ്ത്രീകളെ സംബന്ധിച്ച് സെക്‌സ് എന്നാല്‍ ഒരു കളിയാണ്. എന്നാല്‍ പുരുഷന്‍ ഇതിനെ കുറേക്കൂടി ഗൗരവപരമായി സമീപിയ്ക്കുന്നയാളാണ്. പലപ്പോഴും പുരുഷന്റെ തലോടലും സമീപനവും ആലിംഗനവുമെല്ലാം സ്ത്രീയെ സന്തോഷിപ്പിക്കും.

രതിമൂര്‍ച്ഛ ആവശ്യമില്ല

എന്നാല്‍ പങ്കാളിയെ സന്തോഷിപ്പിക്കാന്‍ രതിമൂര്‍ച്ഛ ആവശ്യമെന്ന് കരുതുന്ന പുരുഷന്‍മാരാണ് മിക്കവരും. എന്നാല്‍ അത്തരം ധാരണ തികച്ചും തെറ്റാണ്. സ്ത്രീയ്ക്ക് എപ്പോഴും രതിമൂര്‍ച്ഛയുടെ ആവശ്യം ഇല്ല എന്നത് തന്നെയാണ് സത്യം.

പങ്കാളിയുടെ മോശം പെരുമാറ്റം

കിടപ്പറയ്ക്ക് പുറത്തും പുരുഷന്‍ കാണിയ്ക്കുന്ന മോശം പെരുമാറ്റം പലപ്പോഴും സ്ത്രീകളുടെ കിടപ്പറ ജീവിതത്തേയും മോശമായി ബാധിയ്ക്കും. എന്നാല്‍ പലപ്പോഴും പുരുഷന് ഇത്തരം പ്രശ്‌നങ്ങള്‍ ഒരു പ്രശ്‌നമായിരിക്കുകയില്ല.

സൗന്ദര്യത്തെക്കുറിച്ചുള്ള ആശങ്ക

പലപ്പോഴും സ്ത്രീയ്ക്ക് പ്രായമാകുന്തോറും സൗന്ദര്യത്തെക്കുറിച്ച് ആശങ്കയുണ്ടാവും. അതുകൊണ്ടു തന്നെ പങ്കാളിയ്ക്ക് മുന്നില്‍ നഗ്നയാവാന്‍ പലപ്പോഴും സ്ത്രീകള്‍ മടിയ്ക്കും. എന്നാല്‍ ഇത്തരം മാറ്റങ്ങളെ പുരുഷന്‍ പോസിറ്റീവായി കണ്ട് അവരോടുള്ള അടുപ്പം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യേണ്ടത്.

Story first published: Saturday, October 8, 2016, 13:26 [IST]
English summary

Intercourse Secretes Women Want Men To Know

Some intercourse secrets women wish their partner knew, take a look.
Please Wait while comments are loading...
Subscribe Newsletter