For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രണയത്തകര്‍ച്ചയൊക്കെ ഇത്രേയുള്ളൂ....

|

നമ്മള്‍ ആത്മാര്‍ത്ഥമായി സ്‌നേഹിച്ച ഒരാള്‍ നമ്മളെ ഇട്ടിട്ടു പോയാല്‍ നമ്മള്‍ തകര്‍ന്നു പോകും എന്നത് സത്യമാണ്. മാത്രമല്ല പിന്നീട് ആ ബന്ധത്തില്‍ നിന്നും കരകയറുക എന്നുള്ളത് പലരേയും സംബന്ധിച്ചിടത്തോളം പ്രയാസകരമായിരിക്കും.

എന്നാല്‍ ജീവിത കാലം മുഴുവന്‍ നഷ്ടപ്രണയത്തെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കുക എന്നത് ഇന്നത്തെ കാലത്ത് ഒട്ടും പ്രാക്ടിക്കല്‍ ആയ സംഗതിയല്ല എന്നുള്ളത് സത്യം. സംഗതി ശരിയായിരിക്കും ജീവിതത്തിലെ തന്നെ ഏറ്റവും വേദനാജനകമായ ഒന്നായിരിക്കും പ്രണയബന്ധത്തിന്റെ തകര്‍ച്ച. ജീവിതവിജയത്തിനു പിന്നില്‍ ഇവരുടെ പ്രണയം

പക്ഷേ തകര്‍ന്നു പോയ പ്രണയത്തെക്കുറിച്ച് ഇനിയെത്ര ആലോചിച്ചിട്ടും യാതൊരു പ്രയോജനവുമില്ല എന്ന സത്യം ഉള്‍ക്കൊണ്ട് ജീവിതത്തെ പുതിയൊരു കണ്ണിലൂടെ നോക്കിക്കാണുക. തകര്‍ന്നു പോയ പ്രണയബന്ധത്തില്‍ നിന്നും കരകയറാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

സോഷ്യല്‍ മീഡിയ തന്നെ താരം

സോഷ്യല്‍ മീഡിയ തന്നെ താരം

ഇന്നത്തെ കാലത്ത് പല ബന്ധങ്ങള്‍ക്കും കാരണം സോഷ്യല്‍ മീഡിയയാണെന്ന കാര്യം പറയാതെ വയ്യ. എന്നാല്‍ അത്തരത്തിലൊരു ബന്ധം തകര്‍ന്നാല്‍ ഉടന്‍ തന്നെ ഫേസ്ബുക്കിലാണെങ്കിലും വാട്‌സ് ആപ്പിലാണെങ്കിലും ആളെയങ്ങ് അണ്‍ഫ്രെണ്ട് ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്‌തേക്കണം. പിന്നത്തെ കാര്യമെല്ലാം പിന്നെ...

 ജീവിതം ആസ്വദിക്കുക

ജീവിതം ആസ്വദിക്കുക

കുറച്ചു കാലമെങ്കിലും പല തരം കമ്മിറ്റ്‌മെന്റുകള്‍ക്ക് വിധേയരായി കഴിഞ്ഞിരുന്നവരാകും നമ്മള്‍. എന്നാല്‍ അത്തരം കമ്മിറ്റ്‌മെന്റുകള്‍ക്ക് നമ്മള്‍ തന്നെ ഷട്ടറിട്ടു കഴിഞ്ഞാല്‍ പിന്നീടുള്ള നമ്മുടെ ജീവിതം ആസ്വദിക്കുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത്.

ഉറ്റസുഹൃത്ത് എപ്പോഴും

ഉറ്റസുഹൃത്ത് എപ്പോഴും

നമുക്കെന്തും തുറന്നു പറയാന്‍ കഴിയുന്ന ഉറ്റ സുഹൃത്ത് എപ്പോഴും നമ്മളോടൊപ്പം ഉണ്ടായിരിക്കണം. ചിലപ്പോള്‍ തെറിവിളിക്കാന്‍ തോന്നിയാല്‍ അത് കേള്‍ക്കാനും ആ പാവം തയ്യാറായിരിക്കണം എന്നതാണ് സത്യം.

നശിച്ച കാലമെന്നു കരുതുക

നശിച്ച കാലമെന്നു കരുതുക

പ്രണയ ബന്ധം തകര്‍ന്നാല്‍ മാത്രമേ ഇത്തരത്തില്‍ ഒരു ചിന്താഗതി വരാവൂ എന്നത് പ്രത്യേകം ഓര്‍ക്കണം. പ്രണയ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള എല്ലാ വസ്തുക്കളും ചവറ്റുകുട്ടയില്‍ തള്ളുക. ശേഷം പുതിയ ഓര്‍മ്മകളും പുതിയ ആഗ്രഹങ്ങളും മാത്രം.

പൊരുത്തപ്പെടുക

പൊരുത്തപ്പെടുക

പലര്‍ക്കും കഴിയാത്ത ഒരു കാര്യമാണിത്. ഇതിന് സമയം കൂടുതല്‍ എടുക്കുമെനന്തും സത്യമാണ്. ഇനി അത്തരത്തിലൊരു ബന്ധമില്ലെന്നും അവന്‍ അല്ലെങ്കില്‍ അവള്‍ തന്റെ ജീവിതത്തില്‍ ആരുമല്ലെന്നും മനസ്സിനെ പറഞ്ഞുറപ്പിക്കുക.

അങ്ങനെയങ്ങ് തോറ്റു കൊടുക്കേണ്ട

അങ്ങനെയങ്ങ് തോറ്റു കൊടുക്കേണ്ട

പണ്ട് കാമുകനോ കാമുകിക്കോ ഒപ്പം പോയിരുന്ന സ്ഥലങ്ങളിലെല്ലാം വീണ്ടും കൂട്ടുകാരുമായോ വീട്ടുകാരുമായോ പോവുക. മാത്രമല്ല അവിടെ നിന്നും പുതിയ ഓര്‍മ്മകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുക. ഇതൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി എടുക്കുക.

ജീവിത ചര്യയില്‍ അല്‍പം മാറ്റം

ജീവിത ചര്യയില്‍ അല്‍പം മാറ്റം

കൂടുതല്‍ സമയം തകര്‍ന്ന ബന്ധത്തെക്കുറിച്ച് ഓര്‍ക്കാതെ പുതിയ ദിനചര്യകള്‍ ആരംഭിക്കുക. മുഴുവന്‍ സമയവും തിരക്കിലായിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടുന്ന കാര്യം.

പുതിയ ബന്ധത്തെക്കുറിച്ചും ആലോചിക്കാം

പുതിയ ബന്ധത്തെക്കുറിച്ചും ആലോചിക്കാം

ഒരു ബന്ധത്തില്‍ തകര്‍ച്ച നേരിട്ടവര്‍ പലപ്പോഴും പുതിയ ബന്ധങ്ങള്‍ ഉണ്ടാവുന്നത് സാധാരണമാണ്. ഇത് പലപ്പോഴും നല്ല ലക്ഷണമായാണ് പലരും കാണുന്നതും. പഴയ ബന്ധത്തില്‍ നിന്ന് പണികിട്ടിയവര്‍ ഈ തെറ്റുകളൊന്നും ഇതില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും എന്നാണ് തോന്നുന്നത്.

English summary

Some ways To Get Over A Breakup Fast

If you want to know how to get over a relationship in less than a week, you have to be willing to let this relationship go.
X
Desktop Bottom Promotion