For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രണയം വെളിപ്പെടുത്താന്‍ വേറിട്ട വഴികള്‍

By Super
|

ചിലപ്പോള്‍ ഒരാളോട് 'ഞാന്‍ നിന്നെ സ്നേഹിക്കുന്നു' എന്ന് പറയുന്നത് അല്പം വിഷമമുണ്ടാക്കുന്നതായിരിക്കും. എപ്പോളാണ് ഇത് പറയേണ്ടത് അല്ലെങ്കില്‍ ഇത് പറയാനായി കാത്തുനില്‍ക്കണോ എന്നീ ചോദ്യങ്ങള്‍ പ്രസക്തമാണ്. ഇത്തരം നിരവധി ചോദ്യങ്ങള്‍ ഈ സാഹചര്യത്തില്‍ ഉയരും.

അതില്‍ ഏറ്റവും പ്രധാനം ഈ പ്രസ്താവന കൊണ്ട് ഇതൊരു അഭിനന്ദനമാണോ, അതല്ലെങ്കില്‍ പ്രതിബദ്ധതയോടെയുള്ള അത്മാര്‍ത്ഥമായ ഒരു പ്രസ്താവനയാണോ ഉദ്ദേശിക്കുന്നത് എന്നതാണ്. ഇക്കാര്യം വാക്കാല്‍ പറയുകയല്ലാതെ മറ്റ് പല വഴികളിലൂടെയും വെളിപ്പെടുത്താനാകും. അത്തരം ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം.

നവദമ്പതിമാര്‍ക്ക് ചില ടിപ്‌സ്

1. പുഷ്പങ്ങള്‍

1. പുഷ്പങ്ങള്‍

നിങ്ങളുടെ പ്രണയവും, വികാരവും വാക്കാല്‍ പറയുന്നത് അത്ര സുഖകരമല്ല എന്ന് തോന്നുന്നുവെങ്കില്‍ പുഷ്പങ്ങള്‍ നിങ്ങളെ സഹായിക്കും. പ്രണയിക്കുന്നയാള്‍ക്ക് ഒരു റോസാപുഷ്പം നല്കുന്നത് ഏത് കാലത്തും അനുയോജ്യമാണ്. നിങ്ങളുടെ ലക്ഷ്യം മനസിലാക്കാന്‍ ഇത് സഹായിക്കും. തുടര്‍ച്ചയായി അയാള്‍ക്ക് റോസാപുഷ്പങ്ങള്‍ നല്കുക. അത് നിങ്ങളുടെ ഉദ്ദേശം സംബന്ധിച്ച് അയാളെ ആകാംഷാഭരിതനാക്കും. മാസം അവസാനിക്കുമ്പോള്‍ പൂവിന് പകരം ഒരു കുറിപ്പ് നല്കുക. അതിലൂടെ നിങ്ങളുടെ പ്രണയം വെളിപ്പെടുത്താം.

2. പാചകം

2. പാചകം

നിങ്ങളുടെ പാചകത്തിലുള്ള കഴിവുകള്‍ പ്രണയിക്കുന്നയാളില്‍ മതിപ്പുണ്ടാണ്ടാക്കാനായി ഉപയോഗിക്കാം. വീട്ടിലെ പാചകത്തിന്‍റെ രുചിയിലൂടെ അയാളെ ആകര്‍ഷിക്കാം. മെഴുകുതിരി വെളിച്ചത്തില്‍, സായാഹ്നത്തില്‍ അയാള്‍ക്കൊപ്പം ഒരു അത്താഴമാകാം. ഡെസര്‍ട്ടിനായി തണുപ്പിച്ച കേക്കില്‍ ഐസിങ്ങ് കൊണ്ട് പ്രണയവചനം എഴുതി പ്രണയത്തെ വെളിപ്പെടുത്താം. ഇത് അയാളെ ആകര്‍ഷിക്കുമെന്നതും, ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി മാറുമെന്നതും തീര്‍ച്ച.

3. പ്രണയ ലേഖനങ്ങള്‍

3. പ്രണയ ലേഖനങ്ങള്‍

പ്രണയലേഖനങ്ങള്‍ എഴുതുന്നത് പഴയ രീതിയാണ്. എന്നാല്‍ നിങ്ങളുടെ പ്രണയവചനങ്ങള്‍ കൈമാറാന്‍ ഇതിനേക്കാള്‍ നല്ലൊരു മാര്‍ഗ്ഗമില്ല. പ്രണയം വെളിപ്പെടുത്താന്‍ ഏറ്റവും യോജിച്ചതാണ് സുഗന്ധം പൂശിയ പ്രണയലേഖനം. ആലങ്കാരിക വാക്കുകളാല്‍ തൊങ്ങല്‍ ചാര്‍ത്തിയ ആ കത്ത് പ്രണയം വെളിപ്പെടുത്തുമെന്നത് തീര്‍ച്ച.

4. നിധി വേട്ട

4. നിധി വേട്ട

അധികം പ്രയാസമില്ലാത്തതും എന്നാല്‍ ക്രിയാത്മകമായതുമായ ഒരു മാര്‍ഗ്ഗമാണിത്. ചില സൂചനകള്‍ നല്കുക. ഓരോന്നും അടുത്തതിലേക്ക് വഴി തെളിക്കണം. ഇത്തരത്തില്‍ അവസാനത്തെ കുറിപ്പ് നിങ്ങളുടെ പഴ്സിലെയോ പോക്കറ്റിലേയോ ഒരു കുറിപ്പിലേക്കാകാം. ഇത് രസകരമായ ഒരു മാര്‍ഗ്ഗമായിരിക്കും.

5. ആഭരണങ്ങള്‍

5. ആഭരണങ്ങള്‍

നിങ്ങളുടെ സ്നേഹം കൊത്തിവെച്ച ആഭരണങ്ങള്‍ പ്രണയം വെളിപ്പെടുത്താനായി നല്കാം. ബ്രേസ്‍ലെറ്റോ, മോതിരമോ, വളയോ സമ്മാനമായി നല്കാം. ഇത്തരത്തില്‍ പ്രണയം ഏറ്റുപറയാം.

6. ആദ്യ സംഗമം

6. ആദ്യ സംഗമം

പ്രണയികളെ സംബന്ധിച്ച് ആദ്യമായി കണ്ടുമുട്ടുന്ന സ്ഥലത്തിന് ഏറെ പ്രധാന്യമുണ്ട്. ആദ്യം കണ്ടുമുട്ടിയ അതേ സ്ഥലത്ത് വെച്ച് തന്നെ പ്രണയം വെളിവാക്കുന്നതും നല്ലൊരു മാര്‍ഗ്ഗമാണ്.

7. മണലിലെഴുതിയ വാക്കുകള്‍

7. മണലിലെഴുതിയ വാക്കുകള്‍

പ്രണയിക്കൊപ്പം ഒരു കടല്‍തീരത്ത് കുറെ സമയം ചെലവഴിക്കാം. അവിടെ വച്ച് നിങ്ങളുടെ പ്രണയം അക്ഷരങ്ങളായി മണലിലെഴുതിക്കാണിക്കാം. നിങ്ങളിരുവരും ഒരുമിച്ചിരിക്കുന്നതും മണലിലെഴുതിയ സന്ദേശവും വരുന്ന ഒരു ഫോട്ടോയെടുത്ത് അത് ഫ്രെയിം ചെയ്യുക. ഇത് പില്ക്കാലത്തും ആ മധുരനിമിഷങ്ങളെ നിലനിര്‍ത്തും.

8. സംഗീതം

8. സംഗീതം

നിങ്ങള്‍ സാമാന്യം നന്നായി പാടുന്ന ആളാണെങ്കില്‍ ആ കഴിവ് പ്രണയത്തെ വെളിപ്പെടുത്താനായി ഒരു പൊതുവേദിയില്‍ ഉപയോഗപ്പെടുത്താം. ഒരു പൊതുവേദിയില്‍ അയാള്‍ക്ക് ഇഷ്ടപ്പെട്ട പ്രണയഗാനങ്ങള്‍ ചേര്‍ത്ത് പാടുകയോ, അതല്ലെങ്കില്‍ സ്വയം ഒരെണ്ണം തയ്യാറാക്കി ആലപിക്കുകയോ ചെയ്യാം.

Read more about: relationship ബന്ധം
English summary

Ways say I love you without words

Sometimes saying three words of love “I Love You” is complicated, isn’t it? At times, it comes with baggage -when to say this or should I wait for him to come up with it first, and many such countless questions ramble around.
Story first published: Monday, March 3, 2014, 11:43 [IST]
X
Desktop Bottom Promotion