For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്കായി ചെയ്യേണ്ട 6 കാര്യങ്ങള്‍

By Super
|

പങ്കാളിയെ പൂര്‍ണമായി സ്‌നേഹിക്കുന്നതിന്‌, പങ്കാളിക്കു വേണ്ടിയല്ലാതെ നിങ്ങള്‍ക്ക്‌ വേണ്ടി നിങ്ങള്‍ ചെയ്യേണ്ട നിരവധി കാര്യങ്ങളുണ്ട്‌. നിങ്ങളുടെ മനസ്സിന്റെയും ശരീരത്തിന്റെയും നിയന്ത്രണം നിങ്ങള്‍ക്ക്‌ ആയിരിക്കണം. പങ്കാളിയില്‍ മതിപ്പുണ്ടാക്കാന്‍ വേണ്ടിയും സ്‌നേഹം തോന്നിപ്പിക്കാന്‍ വേണ്ടിയും എന്തെങ്കിലും ചെയ്യരുത്‌.

ഇന്ത്യയിലെ പുരുഷന്മാരുടെ ഭാര്യാ സങ്കല്‍പം

പങ്കാളിയ്ക്കു വേണ്ടി താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാതിരിയ്ക്കുക. നിങ്ങള്‍ക്കു വേണമെങ്കില്‍ മാത്രമാവാം.

1. വ്യായാമം

1. വ്യായാമം

വ്യായാമത്തിനും ആരോഗ്യദായകമായ ഭക്ഷണത്തിനും ഏറെ പ്രാധാന്യമുണ്ട്‌. വ്യായാമം ചെയ്യുന്നതിന്‌ ശരിയായ കാരണം ഉണ്ടായിരിക്കണം. എപ്പോഴും ഉത്സാഹത്തോടെയും ആരോഗ്യത്തോടെയും ഇരിക്കാന്‍ വ്യായാമം സഹായിക്കും. പങ്കാളി അകന്നു പോകാതിരിക്കാനാണ്‌ ഇത്‌ ചെയ്യുന്നതെങ്കില്‍ നിങ്ങളുടെ സമയം പാഴായെന്നു വരാം. നിങ്ങളുടെ രൂപമല്ല വ്യക്തിത്വമാണ്‌ പങ്കാളിയെ നിങ്ങള്‍ക്കൊപ്പം നിര്‍ത്തുന്നത്‌. നിങ്ങളുടെ ആരോഗ്യത്തിനായി മാത്രം വ്യായാമം ചെയ്യുക.

2. രോമം കളയുക

2. രോമം കളയുക

ചില പുരുഷന്‍മാര്‍ക്ക്‌ അവരുടെ പങ്കാളികള്‍ പൂര്‍ണമായും രോമ രഹിതരായിരിക്കുന്നതാണ്‌ ഇഷ്ടം. പങ്കാളി അഭിപ്രായപ്പെട്ടാലും നിങ്ങള്‍ക്ക്‌ സൗകര്യപ്രദമാകുന്നുവെങ്കില്‍ മാത്രം ചെയ്യുക. നിങ്ങള്‍ക്ക്‌ ആവശ്യമില്ലാത്തത്‌ ചെയ്യാന്‍ നിര്‍ബന്ധിക്കാന്‍ ആരെയും അനുവദിക്കാതിരിക്കുക. നിങ്ങളുടെ ശരീരത്തിന്റെ നിയന്ത്രണം നിങ്ങള്‍ക്കാണ്‌ അതു കൊണ്ട്‌ ശരീരത്തില്‍ എന്ത്‌ ചെയ്യണമെന്ന്‌ തീരുമാനമെടുക്കേണ്ടത്‌ നിങ്ങള്‍ തന്നെയായിരിക്കണം.

3. ഷോപ്പിങ്‌

3. ഷോപ്പിങ്‌

സ്വയം ബോധ്യപ്പെടാത്ത വസ്‌ത്രങ്ങള്‍ വാങ്ങരുത്‌. നിങ്ങള്‍ക്കിഷ്ടം സ്വെറ്റ്‌പാന്റ്‌സ്‌ ആണെങ്കില്‍ ഷോര്‍ട്‌ സ്‌കര്‍ട്ടുകള്‍ വാങ്ങരുത്‌. എന്താണോ നിങ്ങള്‍ക്ക്‌ ഇഷ്ടം അത്‌ ധരിക്കുക. ശരിയായ പങ്കാളി എന്തു ധരിച്ചാലും നിങ്ങള്‍ക്ക്‌ ഭംഗിയുണ്ടെന്നേ കരുതു.

4. ചുംബനം

4. ചുംബനം

പങ്കാളിക്കൊപ്പം ആയിരിക്കുമ്പോള്‍ ആവേശം തോന്നിയേക്കാം. എന്നാല്‍, ഏറെ അടുപ്പം കാണിക്കരുത്‌, കാരണം ഇത്‌ പലകാര്യങ്ങളിലും അയാളോട്‌ കടപ്പെട്ടിരിക്കുന്നതായ തോന്നല്‍ നിങ്ങളിലുണ്ടാക്കും . നിങ്ങള്‍ക്ക്‌ ഇഷ്ടമില്ലാത്തതൊന്നും ചെയ്യരുത്‌. നിങ്ങളെ എന്തെങ്കിലും ചെയ്യാന്‍ നിര്‍ബന്ധിച്ചാല്‍ പങ്കാളിയെ അകറ്റുക. നിങ്ങളുടെ സ്‌നേഹം അയാള്‍ അര്‍ഹിക്കുന്നില്ല.

5. താല്‍പര്യങ്ങള്‍ പങ്കു വയ്‌ക്കുക

5. താല്‍പര്യങ്ങള്‍ പങ്കു വയ്‌ക്കുക

നിങ്ങള്‍ ഒരു ബന്ധത്തിലേര്‍പ്പെട്ടിരിക്കുകയാണെങ്കില്‍, പങ്കാളിക്ക്‌ ഇഷ്ടമുള്ള ഷോയും ഗെയിമുകളും കാണുന്നത്‌ രസകരമാണ്‌. എന്നാല്‍, അദ്ദേഹം ഒപ്പമില്ലാത്തപ്പോള്‍ ഇതിനായി സ്വയം നിര്‍ബന്ധിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ താല്‍പര്യങ്ങള്‍ പങ്കാളിക്ക്‌ മനസ്സിലാക്കാന്‍ കഴിയും. ഒപ്പം ഇരുന്ന ഗെയിം കാണുമ്പോള്‍ പങ്കാളി നിങ്ങളെ പ്രശംസിക്കും, നിങ്ങള്‍ ശല്യപെടുത്തുമെന്ന്‌ പ്രതീക്ഷിക്കുകയില്ല.

6. പാചകം ചെയ്യുക.

6. പാചകം ചെയ്യുക.

അടുക്കളയില്‍ കയറുന്നത്‌ ഇഷ്ടമല്ലെങ്കില്‍, സ്‌ത്രീകള്‍ പാചക വിദഗ്‌ധരാണന്ന വിശ്വാസത്തിന്‌ കീഴ്‌പ്പെടരുത്‌. എങ്ങനെയാണ്‌ അടുക്കളിയലെ സാധനങ്ങള്‍ ഉപയോഗിക്കേണ്ടതെന്ന്‌ അറിഞ്ഞിരിക്കുന്നത്‌ സഹായകരമാകും , എന്നാല്‍ പങ്കാളിയ്‌ല്‍ മതിപ്പുണ്ടാക്കാനായി പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കരുത്‌. നിങ്ങള്‍ക്ക്‌ സഹായകരമാകുമെങ്കില്‍ മാത്രം പാചകത്തില്‍ കൂടുതല്‍ അറിവ്‌ നേടുക.

English summary

Things You Should Do For Yourself not for a MAN

Even if you're completely in love with your perfect partner, there are things you should do for yourself, and not for a man. You're in control of your mind and body. You should never do something simply to impress a man, or to make him like you more.
 
X
Desktop Bottom Promotion