For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന് വേണ്ടി ചെയ്യരുതാത്ത കാര്യങ്ങള്‍ !

By Super
|

ആത്മസംതൃപ്തി നിറഞ്ഞ ഒരു ജീവിതം സാധ്യമാകണമെങ്കില്‍, ഒരു സ്ത്രീ പുരുഷന് വേണ്ടി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. സ്നേഹം ശക്തമായതാണ്, എന്നാല്‍ അത് നിങ്ങളോട് ഓരോ നിമിഷവും ആജ്ഞാപിക്കുന്നതാകരുത്.

മറ്റുള്ളവരെ പരിഗണിക്കുന്നത് പ്രധാനപ്പെട്ട കാര്യമാണെങ്കിലും നിങ്ങളുടെ സന്തോഷങ്ങളെല്ലാം അതിന് വേണ്ടി ത്യജിക്കേണ്ടതില്ല. ജീവിതം സുഖകരമാകണമെങ്കില്‍ സ്ത്രീ ഒരു പുരുഷനു വേണ്ടിയും ചെയ്യരുതാത്ത ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1.സ്വപ്നങ്ങള്‍

1.സ്വപ്നങ്ങള്‍

നിങ്ങളുടെ സ്വപ്നങ്ങള്‍ക്കും പുരുഷനും ഇടയില്‍ ഒരു തെരഞ്ഞെടുപ്പ് വേണ്ടി വന്നേക്കാം. രണ്ടിനെയും ഒരേ പോലെ നിങ്ങള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ ശരിയായ ഒരു മാര്‍ഗ്ഗം കണ്ടെത്തേണ്ടതുണ്ട്. സ്വന്തം ജോലി ഇനി തുടരേണ്ടതില്ല എന്ന് തീരുമാനിച്ചാല്‍ അതില്‍ കുഴപ്പമില്ല. എന്നാല്‍ പുരുഷന് വേണ്ടി തന്‍റെ സ്വപ്നങ്ങളെല്ലാം കയ്യൊഴിയുന്നത് അനുയോജ്യമായ കാര്യമല്ല.

2. സമയം

2. സമയം

ആവശ്യത്തിന് സമയമില്ല എന്ന് മിക്കവരും പറയുന്നതാണ്. എന്നിരുന്നാലും നിങ്ങളുടെ ഒഴിവ് സമയമെല്ലാം ആണിന് വേണ്ടി ചെലവഴിക്കാനാകില്ല. നിങ്ങളുടെ സുഹൃത്തുക്കളും, കുടുംബവും അയാളേക്കാള്‍ കൂടുതലായി നിങ്ങളെ ആവശ്യപ്പെടുന്നുണ്ടാവും. അനുയോജ്യമായ വിധത്തില്‍ സമയം വിഭജിക്കുന്നത് നല്ല നീക്കമാണ്. എന്നാല്‍ സുഹൃത്തുക്കളെ അവഗണിക്കരുത്. കാരണം പ്രണയം അവസാനിച്ചാലും അവരെ നിങ്ങള്‍ക്ക് ആവശ്യം വരും.

3. ബുദ്ധിപൂര്‍വ്വമായ പെരുമാറ്റം

3. ബുദ്ധിപൂര്‍വ്വമായ പെരുമാറ്റം

നിങ്ങള്‍ നിങ്ങളുടേതല്ലാത്ത രീതിയില്‍ പെരുമാറാതിരിക്കുക. ബുദ്ധിയില്ലാത്തതുപോലെയോ പോലെയോ ഒതുക്കമില്ലാത്തത് പോലെയോ അയാളെ സന്തോഷിപ്പിക്കാനായി പെരുമാറാതിരിക്കുക. യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള സ്ത്രീകളെയാണ് പുരുഷന്മാര്‍ക്കിഷ്ടം. നിങ്ങള്‍ കാര്യങ്ങള്‍ സമര്‍ത്ഥമായി ചെയ്യുന്നത് അവര്‍ക്ക് അഭിമാനം നല്കും.

4. ആരോഗ്യം

4. ആരോഗ്യം

ആരോഗ്യത്തോടെയിരിക്കുന്നത് ഒരു തെറ്റല്ല. ഭക്ഷണക്രമീകരണവും, വ്യായാമവും ചെയ്യാന്‍ തുടങ്ങുന്നത് നല്ല കാര്യമാണ്. എന്നാല്‍ ഇത് എതിര്‍ലിംഗത്തില്‍ പെട്ടവരെ സന്തോഷിപ്പിക്കാനാകരുത്. അതുപോലെ തന്നെ വയറിളക്കല്‍, പട്ടിണി കിടക്കല്‍ പോലുള്ള കഠിനമായ പ്രവൃത്തികളും ചെയ്യരുത്. ആരോഗ്യകരമായ നിരവധി മാര്‍ഗ്ഗങ്ങള്‍‌ ശരീരഭാരം കുറയ്ക്കാനായി നിലവിലുണ്ട്. അവ പിന്തുടരുക.

5. നിയന്ത്രണം

5. നിയന്ത്രണം

നിങ്ങള്‍ എത്രത്തോളം അയാളെ സ്നേഹിക്കുന്നുണ്ടെങ്കിലും നിങ്ങളുടെ പൂര്‍ണ്ണമായ നിയന്ത്രണം വിട്ടുകൊടുക്കരുത്. നിങ്ങളൊരു ബന്ധത്തിലാണെങ്കില്‍ പ്രധാന കാര്യങ്ങളില്‍ ചര്‍ച്ച ചെയ്തുവേണം തീരുമാനമെടുക്കാന്‍. എന്നിരുന്നാലും നിങ്ങള്‍ എന്ത് ചെയ്യാന്‍ പാടില്ല എന്ന കാര്യത്തില്‍ അന്തിമ തീരുമാനം വിട്ടുകൊടുക്കരുത്. നിങ്ങളാണ് നിങ്ങളുടെ ജീവിത വഴികള്‍ തിരഞ്ഞെടുക്കാന്‍ അധികാരമുള്ളയാള്‍.

6. കുട്ടികള്‍

6. കുട്ടികള്‍

നിങ്ങള്‍ക്ക് കുട്ടികളുണ്ടെങ്കില്‍ അത് നല്ല കാര്യമാണ്. എന്നാല്‍ പങ്കാളിക്ക് കുട്ടികള്‍ വേണമെന്നും, നിങ്ങള്‍ക്ക് വേണ്ട എന്നുമാണ് താല്പര്യമെങ്കില്‍ അയാളെ സന്തോഷിപ്പിക്കാനായി ഗര്‍ഭിണിയാകേണ്ടതില്ല. ഒരു കുഞ്ഞിന് ജന്മം നല്കുക എന്നത് വളരെ ഗൗരവമായ കാര്യമാണ്. പങ്കാളി ആഗ്രഹിക്കുന്നതിനാല്‍ മാത്രം അതിന് വശപ്പെടേണ്ടതില്ല. നിങ്ങള്‍ പരസ്പരം യോജിക്കുന്ന ഒരു തീരുമാനമേ വിജയകരമായി നടപ്പാക്കാനാവൂ.

Read more about: relationship ബന്ധം
English summary

Things A Woman Should Never Do For A Man

Love is powerful, but it shouldn’t dictate your every move. It’s important to care about others, but you shouldn’t sacrifice your happiness for someone else’s. If you want to live comfortably, here are a few things a woman should never do for a man.
X
Desktop Bottom Promotion