For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എങ്ങനെ നല്ലൊരു ശ്രോതാവാകാം?

By Viji Joseph
|

ബന്ധങ്ങള്‍ ദൃഡമാകാന്‍ നല്ലൊരു കേള്‍വിക്കാരനാകുക എന്നത് പ്രധാനമാണ്. എന്നാല്‍ ഇത് പറയും പോലെ അത്ര എളുപ്പവുമല്ല. നിങ്ങളുടെ സ്വഭാവത്തിലെ ചില പ്രത്യേകതകള്‍ നിങ്ങളൊരു നല്ല ശ്രോതാവാണോ എന്ന് വെളിപ്പെടുത്തും. ജീവിതത്തിലെ പല പ്രധാന സന്ദര്‍ഭങ്ങളിലും നല്ലൊരു ശ്രോതാവാണ് താനെന്ന് ഭാവിക്കേണ്ടിയും വരാം.

നല്ലൊരു കേള്‍വിക്കാരനാകുന്നത് എങ്ങനെയെന്ന് മനസിലാക്കുന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ബന്ധങ്ങളിലെ കലഹങ്ങളൊക്കെ ആരംഭിക്കുന്നത് പലപ്പോഴും നിസാരമായ കാര്യങ്ങളില്‍ നിന്നാവും. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളാണ് പങ്കാളി പറയുന്നതെങ്കിലും അത് ശ്രദ്ധിക്കുന്നതായി ഭാവിക്കുക. ഇതൊരു പിന്തുണയുടെ ഭാഗമായി കണ്ടാല്‍ മതി. ജീവിതം വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ നല്ലൊരു ശ്രോതാവാകുക എന്നത് പ്രധാനമാണ്. അതെങ്ങനെ സാധിക്കും എന്നറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടങ്കില്‍ തുടര്‍ന്ന് വായിക്കുക.

<strong>ദാമ്പത്യത്തിലെ സ്വകാര്യതയ്ക്ക് </strong>ദാമ്പത്യത്തിലെ സ്വകാര്യതയ്ക്ക്

1. താല്പര്യപ്രകടനം

1. താല്പര്യപ്രകടനം

നിങ്ങള്‍ക്ക് താല്പര്യമുണ്ട് എന്ന് കാണിക്കുന്നത് പങ്കാളിയെ ശാന്തമാക്കും. അതിനാല്‍ തന്നെ സംസാരിക്കുന്ന സമയത്ത് ഫോണ്‍ പരിശോധിക്കുക, ഇടക്കിടെ വാച്ചില്‍ നോക്കുക, കോട്ടുവായിടുക, അലക്ഷ്യമായി ചുറ്റും നോക്കുക തുടങ്ങിയ പരിപാടികള്‍ ചെയ്യാതിരിക്കുക.

2. മറുപടി

2. മറുപടി

നല്ലൊരു കേള്‍വിക്കാരനില്‍ നിന്ന് മറുപടിയുമുണ്ടാകണം. നിങ്ങളില്‍ നിന്ന് പോസീറ്റീവായ ഒരു സമീപനം മറുഭാഗത്ത് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. അത് മനസിലാക്കി പങ്കാളിയുടെ സംസാരത്തോട് പ്രതികരിക്കുക.

3. ചോദ്യങ്ങള്‍

3. ചോദ്യങ്ങള്‍

പറയുന്ന വിഷയങ്ങളെ സംബന്ധിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നത് നിങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടന്ന തോന്നല്‍ നല്കാന്‍ സഹായിക്കും. പറഞ്ഞ എന്തെങ്കിലും കാര്യത്തെക്കുറിച്ച് ചോദിക്കുന്നതാണ് നല്ലത്. ഇത് വഴി നിങ്ങള്‍ നല്ലൊരു ശ്രോതാവാണെന്ന തോന്നലുണ്ടാക്കാം.

4. മുന്‍ സംഭാഷണങ്ങള്‍

4. മുന്‍ സംഭാഷണങ്ങള്‍

സംസാരത്തിനിടെ മുമ്പ് പറഞ്ഞ എന്തെങ്കിലും കാര്യത്തെപ്പറ്റി ഓര്‍മ്മിപ്പിക്കാം. പറഞ്ഞ കാര്യങ്ങള്‍ നിങ്ങളിപ്പോഴും ഓര്‍മ്മിക്കുന്നുണ്ട് എന്ന് തോന്നുന്നത് അവര്‍ക്ക് സന്തോഷകരമാകും. എങ്ങനെ നല്ലൊരു ശ്രോതാവാകാം എന്നതിനെ സംബന്ധിച്ച് ഇത് നിങ്ങള്‍ക്ക് ബോധ്യം നല്കും.

5. ഇടയില്‍ കയറി സംസാരിക്കാതിരിക്കുക

5. ഇടയില്‍ കയറി സംസാരിക്കാതിരിക്കുക

പങ്കാളിയുടെ സംസാരം തടസപ്പെടുത്തി ഇടയ്ക്ക് കയറി പറയാതിരിക്കുക. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അവരുടെ സംസാരം പൂര്‍ത്തിയായ ശേഷം പറയുക. ഇത് അവര്‍ പറയുന്നത് നിങ്ങള്‍ മുഴുവനായും കേട്ടു എന്ന തോന്നലുണ്ടാക്കും.

6. ശരീരഭാഷ

6. ശരീരഭാഷ

നിങ്ങള്‍ കാര്യങ്ങള്‍ പറയുന്നത് ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നിപ്പിക്കാനുള്ള മാര്‍ഗ്ഗമാണ് ശരീരഭാഷ. അനുകൂലമായ ശരീര ചലനങ്ങള്‍ വഴി നിങ്ങള്‍‌ കാര്യങ്ങള്‍ കേട്ട് മനസിലാക്കുന്നുണ്ട് എന്ന തോന്നല്‍ നല്കാനാവും.

7. പ്രോത്സാഹനം

7. പ്രോത്സാഹനം

നിങ്ങളുടെ പങ്കാളി എന്തെങ്കിലും പറയുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കുക. മിക്കപ്പോഴും നിങ്ങള്‍ അപ്രധാനമെന്ന് കരുതുന്ന കാര്യങ്ങള്‍ പങ്കാളിയെ സംബന്ധിച്ച് പ്രധാനമായിരിക്കും. അതിനാല്‍ തന്നെ സംസാരത്തിനിടെ അവരുടെ വികാരങ്ങള്‍ കൂടി പരിഗണിക്കുക.

Read more about: relationship ബന്ധം
English summary

How To Be A Better Listener In Relationships

Being a good listener is very important, esspecially if you are in a relationship. But, it is not as easy as it seems.
Story first published: Thursday, January 16, 2014, 14:11 [IST]
X
Desktop Bottom Promotion