For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അവിശ്വസ്തത ബന്ധം തകര്‍ക്കാതിരിക്കാന്‍..

By Viji Joseph
|

ബന്ധങ്ങളില്‍ അവിശ്വാസം വേരൂന്നിയാല്‍ അതിനെ കൈകാര്യം ചെയ്യുക എന്നത് വളരെ പ്രയാസമായിരിക്കും. നിങ്ങളുടെ പങ്കാളി നിങ്ങളെ വഞ്ചിച്ചു എന്നറിയുമ്പോള്‍ ബന്ധത്തില്‍ രൂപപ്പെടുത്തിയ മൂല്യങ്ങളും നന്മയും തകര്‍ന്നു എന്ന് നിങ്ങള്‍ മനസിലാക്കും. നിങ്ങളുടെ പങ്കാളിയെ ഇനി വിശ്വസിക്കാനാകുമോ എന്നും സംശയിക്കും? അനിശ്ചിതത്വവും, അരക്ഷിതാവസ്ഥയും ജിവിതത്തില്‍ നിറയുകയും ഇതില്‍ നിന്ന് എന്നെങ്കിലും പുറത്ത് കടക്കാനാകുമോ എന്ന് ആശ്ചര്യപ്പെടുകയും ചെയ്യും. എന്തിന് നിങ്ങളുടെ പങ്കാളി വഞ്ചിച്ചു? എന്ന ചോദ്യം നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും, അതിന് ഒരുത്തരം കണ്ടെത്തുന്നതില്‍ നിങ്ങള്‍ പരാജയപ്പെടുകയും ചെയ്യും.

<strong>ആണില്‍ നിന്നൊളിക്കുന്ന രഹസ്യങ്ങള്‍</strong>ആണില്‍ നിന്നൊളിക്കുന്ന രഹസ്യങ്ങള്‍

ചിലപ്പോള്‍ ബന്ധം വീണ്ടെടുത്താലും നിങ്ങളുടെ തുടര്‍ന്നുള്ള സമീപനം അതിനെ നശിപ്പിക്കും. ബന്ധം വീണ്ടെടുക്കണമെന്ന ആഗ്രഹം നിങ്ങള്‍ക്കുണ്ടെങ്കില്‍ അതിന് ചില മാര്‍ഗ്ഗങ്ങളുണ്ട്. അവിശ്വസ്ഥത ഒരു പ്രശ്നമാകുമ്പോള്‍ അതിനെ കൈകാര്യം ചെയ്യാനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.

dealing with infidelity in relationships

1. കൗണ്‍സിലര്‍ - ബന്ധങ്ങളിലെ അവിശ്വസ്ഥത പ്രശ്നമാകുമ്പോള്‍ ചിലപ്പോള്‍ മൂന്നാമതൊരാളുടെ ആവശ്യം വരും. ഒരു കൗണ്‍സിലറുടെ സഹായം തേടുന്നത് നല്ലൊരാശയമാണ്. കൗണ്‍സിലറോട് നിങ്ങള്‍ നിങ്ങളുടെ അവസ്ഥ വിശദീകരിക്കുമ്പോള്‍ നിങ്ങള്‍ക്ക് സ്വയം മനസിലാക്കാനും സാധിക്കും.

2. ആരോപണങ്ങള്‍ ഒഴിവാക്കുക - നിരവധി ബന്ധങ്ങള്‍ നശിച്ച് പോകുന്നത് പരസ്പരമുള്ള ആരോപണങ്ങള്‍ വഴിയാണ്. പരസ്പരമുള്ള ആരോപണങ്ങള്‍ അവസാനിപ്പിച്ചാല്‍ ബന്ധത്തെ തിരിച്ചറിയാനാവും. അത് വഴി, എന്താണ് ചെയ്യേണ്ടത്, ചെയ്യരുതാത്തത് എന്ന ബോധ്യം ലഭിക്കും. പരസ്പരം ആരോപണങ്ങളുന്നയിച്ചിരുന്നാല്‍ ഇത് ഒരിക്കലും സാധ്യമാകില്ല.

3.എന്താണ് പ്രശ്നം? - ബന്ധത്തിലെ പ്രശ്നങ്ങള്‍ ഏറ്റുപറയേണ്ട സമയമാണിത്. എന്താണ് നിങ്ങളുടെ ബന്ധത്തെ തകര്‍ത്തത് എന്ന് കണ്ടെത്തുക. ആശയവിനിമയത്തില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ അത് കണ്ടെത്താന്‍ നിങ്ങളിരുവരും അക്കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്.

4. തുറന്ന സംസാരം - പ്രശ്നങ്ങള്‍ തകരാറിലായത് പരസ്പരം സംസാരിക്കാത്തിനാലാണോ? പരസ്പരം തുറന്ന് സംസാരിക്കുന്നത് അനേകം ആളുകളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്ന് ഓര്‍മ്മിക്കുക. സംസാരിക്കാന്‍ തയ്യാറായാല്‍ തന്നെ ഒരളവോളം പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. നഷ്ടമായതിനെ ഓര്‍ത്ത് വിലപിക്കണോ, അതോ ബന്ധം പുനസ്ഥാപിക്കണോ എന്ന് പരസ്പരം ചര്‍ച്ചചെയ്യാം. കാര്യങ്ങളിപ്പോഴും വഴിമധ്യേ ആണെന്നും പരിഹാര്യമാണെന്നും മനസിലാക്കുക. പങ്കാളിയുമായി സംസാരിക്കുമ്പോള്‍ മാത്രമേ അവരുടെ സത്യസന്ധമായ ഉദ്ദേശലക്ഷ്യങ്ങള്‍ നിങ്ങള്‍ക്ക് മനസിലാക്കാനാവൂ.

5. പോസിറ്റീവ് സമീപനം - എല്ലായ്പോഴും നിങ്ങളുടെ ബന്ധം മോശമായിരുന്നില്ല! സന്തോഷത്തിലും നിങ്ങളുടേതായ പങ്ക് ഉണ്ടായിരുന്നു. നിങ്ങളുടെ പങ്കാളിയെ ഇണയായി ലഭിച്ചത് ഭാഗ്യമായി തോന്നുന്നില്ലേ? അവര്‍ നിങ്ങള്‍ക്ക് എത്രത്തോളം സന്തോഷം നല്കുന്നു എന്ന് അവരോട് പറഞ്ഞിട്ടില്ലേ? ഉണ്ടെങ്കില്‍ കാര്യങ്ങള്‍ എല്ലായ്പോഴും മോശമായിരുന്നില്ല എന്നാണര്‍ത്ഥം. അതിനാല്‍ തന്നെ എല്ലാ നല്ല കാര്യങ്ങളെയും ഓര്‍മ്മിക്കുകയും, എന്താണ് തെറ്റായി സംഭവിച്ചത് എന്ന് കണ്ടെത്തുകയും ചെയ്യുക. ചിലപ്പോള്‍ അവിശ്വാസം സ്നേഹം ഇല്ലാതായിക്കൊണ്ടിരിക്കുന്നത് തടയാന്‍ ഒരു നിമിത്തമായി മാറാം.

6. ആശങ്കകളെ അഭിമുഖീകരിക്കുക - നിങ്ങള്‍ നിങ്ങളുടെ ഭീതിയെ നേരിടുക. കാര്യങ്ങള്‍ പരമാവധി കുഴപ്പത്തിലായാല്‍ എന്ത് ചെയ്യുമെന്ന് ചിന്തിക്കുക. വീണ്ടും അത് ചിന്തിച്ചിട്ടും ആശങ്ക മാറുന്നില്ലെങ്കില്‍ ആ ബന്ധം ഒരിക്കല്‍ നല്ലതായിരുന്നു എന്നാണര്‍ത്ഥം. ആശങ്കകളെക്കുറിച്ച് ചിന്തിക്കുകയും, കോപത്തെ നിയന്ത്രിക്കുകയും, വികാരങ്ങള്‍ക്കൊപ്പം ചെലവഴിക്കുകയും ചെയ്യുക.

അവിശ്വാസം ബന്ധത്തില്‍ നിന്ന് അകന്ന്പോകാന്‍ ഏറെ സമയമെടുത്തേക്കാം. ആ സമയം അനുവദിക്കുക. അവിടെ കോപത്തിന് സ്ഥാനമില്ല. അല്പം സമയവും, അനേകം പരിശ്രമങ്ങളും വഴി ആ ബന്ധത്തെ വീണ്ടെടുക്കാനായേക്കും.

Read more about: love പ്രണയം
English summary

dealing with infidelity in relationships

It’s very tough to deal with infidelity. Knowing that your better half has just cheated upon you makes you wonder about all those values and virtues on which you had raised your relationship.
Story first published: Thursday, January 16, 2014, 13:19 [IST]
X
Desktop Bottom Promotion