For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ മെസേജുകള്‍ അയക്കരുത്‌

By Smitesh Sasi
|

നിങ്ങളുടെ മുന്‍ കാമുകന്‌/ കാമുകിക്ക്‌ ഒരിക്കലും അയച്ചുകൂടാത്ത ചില ടെക്‌സറ്റ്‌ മെസേജുകളുണ്ട്‌. ഇവ നിങ്ങളെ കുറിച്ച്‌ അവരില്‍ തെറ്റായ ധാരണയുണ്ടാക്കും. പ്രിയപ്പെട്ടവന്‍/ അല്ലെങ്കില്‍ പ്രിയപ്പെട്ടവള്‍ നഷ്ടപ്പെടുന്നതിന്റെ വേദന എത്രമാത്രമാണെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ട്‌ തന്നെ നിങ്ങള്‍ക്ക്‌ അവരോട്‌ സംസാരിക്കാന്‍ കഴിഞ്ഞെന്ന്‌ വരില്ല. ഇത്തരം സാഹചര്യങ്ങളില്‍ മനസ്സിലുള്ളത്‌ പറയാന്‍ പലരും ടെക്‌സറ്റ്‌ മെസേജുകളെ ആശ്രയിക്കാറുണ്ട്‌. ഇനി പറയുന്ന മെസേജുകള്‍ ഒരിക്കലും അയക്കാതിരിക്കാന്‍ ശ്രദ്ധിക്കുക

ഇ-ബന്ധങ്ങൾക്ക് ഡേറ്റിങ് ടിപ്പുകൾ

1. ഐ മിസ്‌ യു
ഈ മെസ്സേജ്‌ ഒരിക്കലും അയക്കരുത്‌. അവന്റെ/ അവളുടെ അഭാവം എത്ര തന്നെ നിങ്ങളെ അലട്ടിയാലും ഈ മെസേജ്‌ അയക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ മാത്രമാണ്‌ ആവശ്യക്കാരന്‍ എന്ന തോന്നല്‍ ഉണ്ടാക്കാന്‍ ഈ മെസേജിന്‌ കഴിയും. മാത്രമല്ല ഇത്‌ നിങ്ങളില്‍ വൈകാരിക പ്രശ്‌നങ്ങളും സൃഷ്ടിക്കും.

7 Text Messages You Should Never Send to Your Ex

2. ഐ ആം റിയലി സോറി
ഈ രീതിയില്‍ മാപ്പ്‌ പറയുന്നതിന്‌ മുമ്പ്‌ അങ്ങനെ പറയുന്നതിന്‌ മതിയായ കാരണമുണ്ടെന്ന്‌ ഉറപ്പാക്കുക. എന്തെങ്കിലും പറയുന്നതിന്‌ വേണ്ടി മാത്രം ഇങ്ങനെ ടൈപ്പ്‌ ചെയ്യരുത്‌. അല്ലെങ്കില്‍ നിങ്ങളുടെ ജീവിതം മുന്‍ കാമുകനെ/ കാമുകിയെ ചുറ്റിപ്പറ്റിയാണെന്ന തോന്നല്‍ ഉണ്ടാകും. മറിച്ച്‌ നിങ്ങളുടെ ഭാഗത്ത്‌ നിന്ന്‌ വീഴ്‌ച ഉണ്ടായിട്ടുണ്ടെങ്കില്‍ അത്‌ ഏറ്റുപറഞ്ഞ്‌ ബന്ധം കൂടുതല്‍ ദൃഢമാക്കാവുന്നതാണ്‌.

3. പാട്ടിന്റെ വരികള്‍
പ്രണയനഷ്ടം നിങ്ങളിലുണ്ടാക്കിയ വികാരങ്ങള്‍ തീവ്രമായി പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന ഗാനങ്ങളുടെ വരികള്‍ മെസ്സേജ്‌ ആയി അയക്കരുത്‌. വരികളോടൊപ്പം പണ്ട്‌ അയച്ച മെസേജുകള്‍ അയക്കണമെന്നും നിങ്ങള്‍ക്ക്‌ തോന്നാം. അതും ഒഴിവാക്കുക. ഇതിലൂടെ വീണ്ടും നഷ്ടപ്പെട്ട പ്രണയം തിരിച്ചുപിടിക്കാമെന്ന്‌ നിങ്ങള്‍ക്ക്‌ തോന്നുന്നുണ്ടാകാം. അവിചാരിതമായി ഇങ്ങനെ സംഭവിക്കാമെങ്കിലും സാധാരണഗതിയില്‍ ഇതിനുള്ള സാധ്യത കുറവാണ്‌.

4. ഒറ്റവാക്ക്‌ സന്ദേസങ്ങള്‍
മുന്‍ കാമുകനോട്‌/ കാമുകിയോട്‌ ഒന്നുമിണ്ടാനുള്ള പ്രലോഭനം എപ്പോഴും നിങ്ങളിലുണ്ടാകും. അതിനായി നിങ്ങള്‍ എന്ത്‌ ന്യായവും കണ്ടെത്തുകയും ചെയ്യും. ഹായ്‌, ഹലോ, ഹെയ്‌ തുടങ്ങിയ ഒറ്റവാക്ക്‌ മെസ്സേജുകളിലൂടെ ഇത്‌ സാധിച്ചെടുക്കാന്‍ ചിലര്‍ ശ്രമിക്കും. ഒരിക്കലും ഇത്തരം മെസ്സേജുകള്‍ അയക്കരുത്‌. നിങ്ങള്‍ക്ക്‌ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത്‌ വ്യക്തമായും കൃത്യമായും സൂചിപ്പിക്കുന്ന മെസേജുകള്‍ അയക്കുക.

5. വെറുപ്പുണ്ടാക്കുന്ന സന്ദേശങ്ങള്‍
നിങ്ങളുടെ ദേഷ്യവും വിഷമവും തീര്‍ക്കുന്നതിനായി മുന്‍ കാമുകന്‌/ കാമുകിക്ക്‌ വെറുപ്പ്‌ ഉണ്ടാക്കുന്ന തരത്തിലുള്ള മെസേജുകള്‍ ഒരിക്കലും അയക്കരുത്‌. പലരും ഇത്തരം മെസേജുകള്‍ തുരുതുരെ അയക്കാറുണ്ട്‌. ജീവിതം മുന്നോട്ട്‌ പോകണമെന്നുണ്ടെങ്കില്‍ പഴയതെല്ലാം മറക്കുക. ഇക്കൂട്ടത്തില്‍ നഷ്ടപ്രണയത്തിന്റെ നീറുന്ന ഓര്‍മ്മകളെയും പടിയിറക്കി വിടുക. മറ്റുള്ളവരെ പഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക്‌ ഒന്നും നേടാനാകില്ല. അത്‌ പലപ്പോഴും നിങ്ങളെ ലഹരിയുടെ ലോകത്താകും കൊണ്ടുചെന്ന്‌ എത്തിക്കുക.

6. തിങ്കിംഗ്‌ ഓഫ്‌ യു
ഇത്തരം സന്ദേശങ്ങളും അയക്കരുത്‌. കാമുകന്‍/ കാമുകി നിങ്ങളുടെ ജീവിതത്തില്‍ എല്ലാമായിരുന്നത്‌ കൊണ്ട്‌ ഇത്തരം മെസ്സേജുകള്‍ അയക്കണമെന്ന്‌ തോന്നാം. പക്ഷെ അവര്‍ ഇപ്പോള്‍ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമല്ലെന്ന്‌ തിരിച്ചറിയുക.

7. നല്ലത്‌ വരട്ടെ
നിന്നോട്‌ പറയാന്‍ ഗുഡ്‌ബൈ മാത്രം തുടങ്ങിയ മെസേജുകളും അയക്കരുത്‌. നഷ്ടപ്പെട്ടുപോയ കാമുകനെ/ കാമുകിയെ തിരികെ കിട്ടുന്നതിന്‌ വേണ്ടി എന്തും ചെയ്യാന്‍ നാം തയ്യാറാകും. നിങ്ങള്‍ അതിന്‌ ശ്രമിച്ചിട്ടുമുണ്ടാകാം. അതിനാല്‍ ഇനി ഈ ആവശ്യത്തിന്‌ വേണ്ടി ടെക്‌സ്‌റ്റ്‌ മെസ്സേജ്‌ അയക്കേണ്ട കാര്യമില്ല. ഇത്തരം മെസ്സേജുകള്‍ നിങ്ങള്‍ക്ക്‌ അനാവശ്യ പ്രതീക്ഷകള്‍ നല്‍കും. കാമുകന്‍/ കാമുകി ഇല്ലാതെ തന്നെ നിങ്ങള്‍ക്ക്‌ സന്തോഷകരമായി ജീവിക്കാന്‍ കഴിയും. പിന്നെ എന്തിനാണ്‌ നഷ്ടപ്പെട്ടതിനെ ഓര്‍ത്ത്‌ ഇങ്ങനെ ദു:ഖിക്കുന്നത്‌?

Read more about: relationship ബന്ധം
English summary

7 Text Messages You Should Never Send to Your Ex

There are a few text messages you should never send to your ex if you don’t want to give them the wrong impression. I know how painful it can be seeing your ex, not to mention talking to them, and that’s why, text messages might seem like such a good idea to tell them what’s on your mind or what’s still bothering you.
Story first published: Saturday, January 18, 2014, 19:50 [IST]
X
Desktop Bottom Promotion