For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രണയബന്ധത്തില്‍ വീഴാതിരിക്കാന്‍ !

By Super
|

നിങ്ങള്‍ ആരെങ്കിലുമായി പ്രണയത്തിലാവാനുള്ള സാധ്യത കൂടുതലാണോ? പ്രണയബന്ധത്തിലകപ്പെടാതിരിക്കാനാണ് ആഗ്രഹമെങ്കില്‍ അതിന് സഹായിക്കുന്ന ചില വഴികളാണ് ഇവിടെ പറയുന്നത്. ഇത് പിന്തുടര്‍ന്നാല്‍ ഏതാനും ആഴ്ചകള്‍ക്കകം അത്തരം സാധ്യതകളെ തടയാനാവും.

1. ശ്രദ്ധതിരിക്കുക - നിങ്ങളുടെ മനസിനെ മറ്റുള്ളവര്‍ സ്വാധീനിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് അല്പം പ്രയാസമുള്ള കാര്യമാണെങ്കിലും അയാളെക്കുറിച്ച് ചിന്തിക്കാതിരിക്കുക എന്നത് സാധ്യമാണ്. നിങ്ങളുടെ ശ്രദ്ധ നേടാനിടയുള്ളവയെ പരിഗണിക്കാതിരിക്കുക. അയാളെക്കുറിച്ച് ചിന്തിക്കാനിടയാകുന്ന സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് സന്തോഷം നല്കുന്ന എന്തെങ്കിലും കാര്യങ്ങള്‍ ചിന്തിക്കുക.

Man

2. അമിത സൗഹൃദം ഒഴിവാക്കുക - പ്രണയത്തിലാകാനിടയുള്ള ആളുമായി ദീര്‍ഘമായ സംസാരം ഒഴിവാക്കുക. പ്രധാനമായും വ്യക്തിപരമായ കാര്യങ്ങള്‍ സംബന്ധിച്ച് രാത്രി വൈകിയുള്ള ഫോണ്‍ കോളുകളും, മെസേജ് അയക്കലും ഒഴിവാക്കുക. ഇത്തരം സാഹചര്യങ്ങളില്‍ സൗഹൃദമല്ല, പ്രണയമാണ് ഉണ്ടാവുക എന്ന് ഓര്‍മ്മിക്കുക.

3. ചീത്ത സ്വഭാവം - എല്ലാവരും കുറവുകളുള്ളവരാണ്. മറ്റുള്ളവരുടെ ചീത്ത സ്വഭാവങ്ങള്‍ കാണുന്നത് അവരോടുള്ള അടുപ്പവും താല്പര്യവും കുറയ്ക്കും. ഓരോ തവണയും അവനെ അല്ലെങ്കില്‍ അവളെ കാണുന്ന അവസരത്തില്‍ ആ ചീത്ത സ്വഭാവം ഓര്‍മ്മിക്കുകയും, നിങ്ങള്‍ക്ക് വിഷമമുണ്ടാക്കിയ അവരുടെ സംസാരം ഓര്‍മ്മിക്കുകയും ചെയ്യുക. ഇത് നിങ്ങളുടെ പ്രണയത്തിനുള്ള സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.

4. വ്യത്യാസം മനസിലാക്കുക - ഒരാളുമായി പ്രണയത്തില്‍ വീഴുന്നതും, ആകര്‍ഷകത്വവും താല്പര്യവുമുള്ള ഒരാളെ കണ്ടെത്തുന്നതും വ്യത്യസ്ഥമായ കാര്യമാണ്. ആകര്‍ഷകത്വവും, താല്പര്യമുണര്‍ത്തുന്നതുമായ ഒരാളെക്കുറിച്ച് ചിന്തിക്കുന്നത് പ്രണയം ഉള്ളത് മൂലമാകില്ല.


5. മറ്റുള്ളവരെ ആശ്രയിക്കുക - ചിലപ്പോള്‍ ചിലരെ ഒഴിവാക്കാനുള്ള മാര്‍‌ഗ്ഗം മറ്റ് ചിലരെ ആശ്രയിക്കുകയാണ്. ചിലരോട് അമിതമായ ആകര്‍ഷണം തോന്നുന്നുവെങ്കില്‍ ശ്രദ്ധ മറ്റ് ആരിലേക്കെങ്കിലും മാറ്റുക.

Read more about: love പ്രണയം
English summary

Tips To Stop Yourself From Falling In Love With Some One

Following these tips, you’d be strong enough to pull your thoughts together and walk away from them for good. Tips to stop yourself from falling in love with someone are here...
X
Desktop Bottom Promotion