For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അകലെയിരുന്നും പ്രണയിക്കാം!!

By Super
|

അകന്ന് താമസിക്കുമ്പോള്‍ ബന്ധം നിലനിര്‍ത്തുക എന്നത് പലരെ സംബന്ധിച്ചും അല്പം പ്രയാസമുള്ള കാര്യമായിരിക്കും. എന്നാല്‍ ഇത്തരം ബന്ധങ്ങള്‍ക്കും അവയുടെ നല്ല വശങ്ങളുണ്ട്. ഇത് നിങ്ങളുടെ പങ്കാളിയോട് കൂടുതല്‍ അടുക്കാനും അവരുടെ പ്രിയപ്പെട്ടവരാകാനും സഹായിക്കും.

കുറെക്കാലത്തേക്ക് പരസ്പരം കാണാതിരുന്നാല്‍ സ്നേഹം ഇല്ലാതാകും എന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഇതൊരിക്കലും ശരിയായ കാര്യമല്ല. അകലെയായിരിക്കുമ്പോളും സ്നേഹബന്ധങ്ങള്‍ നിലനിര്‍ത്താനാവും.

ഒരാളുമായി അടുത്ത ബന്ധം നിലനിര്‍ത്താന്‍ ദിവസവും കണ്ടുമുട്ടണമെന്നില്ല. നിങ്ങള്‍ക്ക് ഒരാളോട് സ്നേഹവും അടുപ്പവുമുണ്ടെങ്കില്‍ അവരുമായി ഒന്നോ , രണ്ടോ മാസമോ, വര്‍ഷങ്ങളോ അകന്നിരുന്നാലും ബന്ധത്തിന് ഉടവ് തട്ടില്ല. സ്നേഹിക്കുന്നവര്‍ അകലെയായിരിക്കുമ്പോള്‍ അവരുമായി അടുത്ത ബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില വഴികളാണ് ഇവിടെ പറയുന്നത്.

1. ഒരുമിച്ച് ചെയ്യാം ചില കാര്യങ്ങള്‍

1. ഒരുമിച്ച് ചെയ്യാം ചില കാര്യങ്ങള്‍

ഒരേ സ്ഥലത്ത് താമസിക്കുന്നില്ല എന്ന് കരുതി ഒരേ സമയത്ത് ഒരു കാര്യം ചെയ്യാനാവില്ല എന്നാണോ നിങ്ങള്‍ കരുതുന്നത്. ചെയ്യാനാവും എന്ന് ഉറപ്പാണ്. ഒരേ സമയം നിങ്ങള്‍ക്ക് ടെലിവിഷന്‍ പ്രോഗ്രാമുകള്‍ കാണുകയും പരസ്യങ്ങളുടെ സമയത്തും മറ്റും അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യാം. അതല്ലെങ്കില്‍ പൂന്തോട്ടപരിപാലനം, പാചകം പോലുള്ള വീട്ടുജോലികളില്‍ ഒരേ പോലെ ഏര്‍പ്പെടാം. ഇങ്ങനെ ചെയ്യുന്നത് ഇരുവരും എത്രത്തോളം അകലെയായിരുന്നാലും ഒരുമിച്ചായിരിക്കുന്ന ഫീലിങ്ങ് നല്കും.

2. ഭാവി കണ്ടുമുട്ടലുകള്‍ പ്ലാന്‍ ചെയ്യാം

2. ഭാവി കണ്ടുമുട്ടലുകള്‍ പ്ലാന്‍ ചെയ്യാം

പരസ്പരം എന്ന് കണ്ടുമുട്ടും എന്നത് സംബന്ധിച്ച് സംസാരിക്കാം. ഇത് പരസ്പരാകര്‍ഷണവും, ജിജ്ഞാസയും വര്‍ദ്ധിപ്പിക്കും. കണ്ടുമുട്ടുമ്പോളത്തേക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുക വഴി ആ സമയത്ത് അതിന് ഒരുങ്ങാനായി സമയം പാഴാവുകയുമില്ല.

3. റൊമാന്‍റിക്കാവുക

3. റൊമാന്‍റിക്കാവുക

എത്ര അകലെയായിരുന്നാലും അടുപ്പം നിലനിര്‍ത്തുന്നതില്‍ പ്രണയത്തിന് ഏറെ പ്രധാന്യമുണ്ട്. പ്രണയമാണ് ബന്ധം നിലനിര്‍ത്തുന്നത്. അതിനാല്‍ തന്നെ നിങ്ങള്‍ റൊമാന്‍റിക്കാവുക തന്നെ വേണം. ദിവസവും രാവിലെ, നിങ്ങള്‍ എത്രത്തോളം അവനെ/അവളെ സ്നേഹിക്കുന്നു എന്നും, നിങ്ങള്‍ക്ക് അയാള്‍ എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നും സ്വന്തം ഭാഷയില്‍ വിവരിക്കുന്ന ഒരു മെസേജ് അയക്കാം.

4. കത്തുകളും സമ്മാനങ്ങളും

4. കത്തുകളും സമ്മാനങ്ങളും

പരമ്പരാഗതമായ ഒരു മാര്‍ഗ്ഗമാണല്ലോ കത്തയക്കല്‍. പണ്ട് മൊബൈല്‍ ഫോണ്‍, ഇന്‍റര്‍നെറ്റ് പോലുള്ള സംവിധാനങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് പ്രിയപ്പെട്ടവരെ തങ്ങളുടെ സ്നേഹം അറിയിക്കാന്‍ കൈകൊണ്ടെഴുതിയ കത്തുകളായിരുന്നു സഹായിച്ചിരുന്നത്. നിങ്ങളുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു കത്ത് അയക്കാം. അതിനൊപ്പം നിങ്ങളുടെ സ്നേഹം പ്രകടമാക്കാന്‍ ഒരു ചെറിയ സമ്മാനവും ഉള്‍പ്പെടുത്തുക. കത്തുകളും സമ്മാനങ്ങളും കൈമാറുക വഴി നിങ്ങളുടെ വികാരങ്ങള്‍ പരസ്പരം കൈമാറാനും കൂടുതല്‍ അടുക്കാനും സാധിക്കും.

5. സ്കൈപ്പ്

5. സ്കൈപ്പ്

ഇന്ന് ദൂരം എന്നത് വലിയൊരു പ്രശ്നമല്ല. എത്ര അകലെയുള്ളവരുമായും സ്കൈപ്പ്, ഫേസ്ടൈം പോലുള്ള പ്രോഗ്രാമുകളും ആപ്ലിക്കേഷനുകളും വഴി സംസാരിക്കാനും കാണാനുമാകും.ഇത് വഴി അകലെയാണ് തങ്ങളുടെ പ്രിയപ്പെട്ടവര്‍ എന്ന തോന്നല്‍ ഉണ്ടാകില്ല. ഒരുമിച്ച് സമയം ചെലവഴിച്ച പോലെ ഒരു തോന്നല്‍ ഇതുവഴി ഉണ്ടാവുകയും ചെയ്യും. ഫോണിലും, കംപ്യൂട്ടറിലും ഇവ ഉപയോഗിച്ച് ബന്ധം ദൃഡമാക്കാം.

6. ചിത്രങ്ങള്‍ അയക്കുക

6. ചിത്രങ്ങള്‍ അയക്കുക

അകലെയുള്ളവരുമായുള്ള ബന്ധം സജീവമായി നിലനിര്‍ത്താനുള്ള മറ്റൊരു വഴിയാണ് ചിത്രങ്ങള്‍ അയക്കുക എന്നത്. വാട്ട്സ് ആപ്പ്, ബിബിഎം പോലുള്ള ആപ്ലിക്കേഷനുകള്‍ വഴി ഒറ്റ ക്ലിക്കില്‍ ചിത്രങ്ങള്‍ അയക്കാനാവും. രസകരങ്ങളും, ആകര്‍ഷകവുമായ നിങ്ങളുടെ ചിത്രങ്ങള്‍ അയക്കുന്നത് വഴി പരസ്പരമുള്ള അടുപ്പവും പ്രണയവും നിലനിര്‍ത്താനാവും.

7. സര്‍പ്രൈസ് സന്ദര്‍ശനങ്ങള്‍

7. സര്‍പ്രൈസ് സന്ദര്‍ശനങ്ങള്‍

ആരാണ് സര്‍പ്രൈസ് ഇഷ്ടപ്പെടാത്തത്. എന്നാല്‍ സര്‍പ്രൈസുകള്‍ നല്ലതാണെങ്കിലും അത് ഷോക്ക് ആവാതെ ശ്രദ്ധിക്കണം. അതായത് നിങ്ങള്‍ സംസാരിച്ച് പങ്കാളിയുടെ പരിപാടികള്‍ മനസിലാക്കുക. അവര്‍ക്ക് എന്തെങ്കിലും പാര്‍ട്ടിയോ, സുഹൃത്തുക്കളുമൊത്ത് പരിപാടികളോ ഉണ്ടെങ്കില്‍ ആ സമയത്ത് പോകരുത്. അത്തരം തടസ്സങ്ങളുണ്ടെങ്കില്‍ അത് അടുത്ത ആഴ്ചയിലേക്കോ മറ്റോ മാറ്റി വെയ്ക്കുക.

8. ദിവസവും പരസ്പരം സംസാരിക്കുക

8. ദിവസവും പരസ്പരം സംസാരിക്കുക

ഏറെ അകലെയായിരിക്കുമ്പോള്‍ പരസ്പരം ബന്ധം പുലര്‍ത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. സ്നേഹം പ്രകടമാക്കാനുള്ള പ്രധാന മാര്‍ഗ്ഗം സംസാരമാണ്. ദിവസം ഒരു തവണയെങ്കിലും സംസാരിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് ശരിക്കും അയാളെ മിസ് ചെയ്യുന്നു എന്ന സന്ദേശം സംസാരത്തില്‍ നല്കുക. പലരും ക്ഷീണം, തിരക്ക് പോലുള്ള കാര്യങ്ങള്‍ പറഞ്ഞ് ഇത് ചെയ്യാതിരിക്കും. പ്രിയപ്പെട്ടവരോട് എന്നാല്‍ പത്തുമിനുട്ട് സംസാരിക്കാന്‍ മാത്രം ക്ഷീണമോ, തിരക്കോ ഉണ്ടാവാന്‍ പാടുള്ളതല്ല.

9. പ്രിയപ്പെട്ടവരെ ഉപദ്രവിക്കരുത്

9. പ്രിയപ്പെട്ടവരെ ഉപദ്രവിക്കരുത്

അകലെയായിരിക്കുന്ന ബന്ധങ്ങളില്‍ നിസാരകാര്യങ്ങള്‍ പറഞ്ഞ് സംഘര്‍ഷമുണ്ടാക്കരുത്. എപ്പോളാണ് പരസ്പരം കാണുക, നിങ്ങള്‍ സ്നേഹിക്കുന്നില്ല പോലുള്ള നിസാര കാര്യങ്ങള്‍ പറഞ്ഞ് മാനസികമായി ബുദ്ധിമുട്ട് സൃഷ്ടിക്കരുത്. ഇത്തരം ഉപദ്രവങ്ങള്‍ സ്നഹബന്ധം വര്‍ദ്ധിപ്പിക്കുകയല്ല, കലഹത്തിലേക്ക് നയിക്കുകയാണ് ചെയ്യുക. കാര്യങ്ങള്‍ പരസ്പരം അനുമതിയോടെ ചെയ്യുകയും, ശാന്തതയോടെ കൈകാര്യം ചെയ്യുകയും വേണം. നിങ്ങളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ അവന്‍റെ/അവളുടെ മേല്‍ അടിച്ചേല്‍പിക്കാതിരിക്കുക.

10. ഫോണ്‍ സെക്സ്

10. ഫോണ്‍ സെക്സ്

ചിലര്‍ക്ക് മോശമായി തോന്നാമെങ്കിലും ഇണകള്‍ തമ്മിലുള്ള അടുപ്പം നിലനിര്‍ത്താന്‍ ഫോണ്‍ സെക്സ് സഹായിക്കും. ഇത് പങ്കാളിയെ കൂടുതല്‍ അടുപ്പിക്കുകയും അയാള്‍ക്കായി കൂടുതല്‍ ആഗ്രഹിക്കുകയും ചെയ്യും. ഫോണ്‍സെക്സ് ബന്ധം കൂടുതല്‍ രസകരമാക്കുമെന്ന് തീര്‍ച്ച.

Read more about: relationship ബന്ധം
English summary

10 Tested Tricks To Keep The Long Distance Relationship

Being in a long Distance relationship is quite challenging for most of the people. Here are some really effective and creative ideas that will help people to keep the charm for each other alive whilst being in a long distance relationship.
X
Desktop Bottom Promotion