For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസ്വസ്ഥനായ ഭര്‍ത്താവിനെ പിന്തുണയ്ക്കാന്‍

By Shibu T Joseph
|

ആരോഗ്യകരമായ ഒരു വിവാഹബന്ധത്തിന്റെ അടിത്തറ ധാര്‍മ്മികപിന്തുണ നല്‍കുന്ന ജീവിതപങ്കാളിയാണ്. തീര്‍ത്തും ബുദ്ധിമുട്ടേറിയ ഒരു അവസ്ഥയില്‍ നിങ്ങളുടെ മനസ്സറിഞ്ഞ് പെരുമാറി അതിരുകടന്ന ചിന്തകള്‍ക്ക് അറുതി വരുത്തുമ്പോഴാണ് വിവാഹം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. ഒരു നല്ല കുടുംബം ലഭിക്കാനും ഇതാവശ്യമാണ്. പല കാരണങ്ങളാലും മനസ്സ് അസ്വസ്ഥമാവുന്ന സന്ദര്‍ഭങ്ങള്‍ എല്ലാവരുടേയും ജീവിതത്തിലുണ്ട്. തിരക്കിട്ട ജീവിതത്തിനിടിയല്‍ അല്‍പ്പനേരം കുടുംബത്തിനൊപ്പവും സ്‌നേഹിക്കുന്നവര്‍ക്കൊപ്പവും ചെലവഴിക്കാന്‍ പലര്‍ക്കും കഴിയാറില്ല. കുറച്ച് നാളുകള്‍ കഴിയുമ്പോഴാണ് ജീവിതത്തിലെ വിലപ്പെട്ട സമയമാണ് നാം നഷ്ടമാക്കിയെന്നറിയുന്നത്. ജോലിസംബന്ധമായി അനുഭവപ്പെടുന്ന പിരിമുറുക്കങ്ങളാണ് സാധാരണയായി അടുത്തിടെ മനുഷ്യമനസ്സിനെ അസ്വസ്ഥമാക്കുന്നത്
ജോലി ചെയ്ത് ക്ഷീണിച്ചാണ് പങ്കാളി വീട്ടില്‍ വരുന്നതെങ്കില്‍ ഒരു കപ്പ് കാപ്പി നല്‍കാം. എന്തെങ്കിലും കാര്യം അദ്ദേഹത്തെ അസ്ഥസ്ഥനാക്കുന്നുവെന്ന് തോന്നുന്നുവെങ്കില്‍ കരുതല്‍ വേണം. ആവശ്യമായ മാനസിക പിന്തുണ നല്‍കുക. മോശം സമയങ്ങളില്‍ പങ്കാളിയില്‍ നിന്നും പിന്തുണ ഏതൊരു ഭര്‍ത്താവും ആഗ്രഹിക്കും. ഭര്‍ത്താവിന്റെ മനസ്സും ചിന്തയും അറിഞ്ഞ് പെരുമാറുക. മനസ്സറിഞ്ഞു പെരുമാറാന്‍ കഴിഞ്ഞാല്‍ വിവാഹജീവിതത്തിലെ വിലമതിക്കാനാവാത്ത നിധിയായി നിങ്ങള്‍ മാറുമെന്നത് തീര്‍ച്ച. അസ്വസ്ഥനായ പങ്കാളിയെ മാനസികമായി പിന്തുണയക്കുവാനുള്ള ചില മാര്‍ഗ്ഗങ്ങള്‍

1) സംസാരിക്കുക

1) സംസാരിക്കുക

നിങ്ങളുടെ പങ്കാളി അസ്വസ്ഥനായി കണ്ടാല്‍ ആദ്യം ചെയ്യേണ്ടത് അദ്ദേഹത്തോട് സംസാരിക്കുകയാണ്. എന്താണ് പ്രശ്‌നമെന്ന് ചോദിക്കുക, പ്രശ്‌നത്തില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെന്തെന്നും. ഒരു പക്ഷേ അയാളും അതാഗ്രഹിക്കുന്നുണ്ടാകാം. പ്രത്യേക രീതിയില്‍ നിങ്ങള്‍ക്കാവുന്ന സഹായങ്ങള്‍ ചെയ്യണമെന്നാഗ്രഹിക്കുന്നുണ്ടാകും. ഏങ്ങനെയുള്ള സഹായമാണ് നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന് ചോദിച്ചറിയുക. ചില സമയങ്ങളില്‍ അനാവശ്യമായ തലയിടലായി ഭര്‍ത്താവിന് തോന്നാം. അതിനാല്‍ ചോദിച്ചറിഞ്ഞ് അയാള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മാത്രം പ്രശ്‌നങ്ങളില്‍ ഇടപെടുക.

2)സ്‌നേഹം കാണിക്കുക

2)സ്‌നേഹം കാണിക്കുക

സ്‌നേഹം തന്നെയാണ് ബന്ധത്തിന്റെ അളവുകോല്‍. വാക്കുകള്‍ കൊണ്ടുള്ള പിന്തുണയല്ല ചിലപ്പോള്‍ പങ്കാളി നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുക. ചിലപ്പോള്‍ ഒരു പുണരല്‍ അതായിരിക്കാം അയാള്‍ ആഗ്രഹിക്കുന്നുണ്ടാവുക. അത് ചെയ്യുക. അങ്ങിനെ സ്‌നേഹം പ്രകടിപ്പിക്കാവുന്ന രീതികളൊക്കെ അവലംഭിക്കുക. ഒരു പുണരല്‍ വാക്കുകള്‍ക്ക് അതീതമാണ്. നിങ്ങള്‍ എന്തിലും കൂടെയുണ്ടെന്ന സന്ദേശം നല്‍കാന്‍ അതിന് കഴിയും. ഒരു പക്ഷേ വാക്കുകള്‍ക്ക് കഴിയുന്നതില്‍ കൂടുതല്‍.

3)യാത്ര പ്ലാന്‍ ചെയ്യുക

3)യാത്ര പ്ലാന്‍ ചെയ്യുക

പങ്കാളിയുടെ മുഡ് മാറ്റാനായി അധികം ദൂരത്തേക്കൊന്നുമല്ലാതെ ഒരു യാത്രയ്ക്ക് പദ്ധതിയിടുന്നതും നല്ലതാണ്. ചിലപ്പോള്‍ അദ്ദേഹത്തെ റിലാക്‌സ് ചെയ്യിക്കാന്‍ ആ യാത്രയ്ക്ക് സാധിക്കും. പങ്കാളിയുടെ പൂര്‍ണ്ണസമ്മതത്തോടെ വേണം പോകുവാന്‍. ചിലപ്പോള്‍ യാത്രാച്ചെലവിനെക്കുറിച്ച് ആകുലനായിരിക്കും നിങ്ങളുടെ ഭര്‍ത്താവ്. അങ്ങിനെയങ്കില്‍ ചെലവേറിയതല്ല യാത്രയെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തുക.

4)ബി പോസിറ്റീവ്

4)ബി പോസിറ്റീവ്

പങ്കാളിയെ പിന്തുണയ്ക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം പ്രതീക്ഷയുടെ കിരണങ്ങള്‍ അയാളില്‍ കുത്തിവെയ്ക്കുകയാണ്. സംഭവിക്കുന്ന കാര്യങ്ങളിലെല്ലാം അനുകൂല കാഴ്ച്ചപ്പാട് പുലര്‍ത്തി അയാളെയും അവ അത്തരത്തില്‍ കാണാന്‍ പ്രേരിപ്പിക്കുക. എല്ലാം സംഭവിക്കാനുള്ളതാണെന്നും എല്ലാം എളുപ്പത്തില്‍ ശരിയാകുമെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്തുക. വൈകാരിക ബന്ധം ശക്തിപ്പെടുത്തുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണിത്.

5) യഥാര്‍ത്ഥ പങ്കാളി

5) യഥാര്‍ത്ഥ പങ്കാളി

പരസ്പരം എന്ത് സംഭവിച്ചാലും പങ്കാളിക്കൊപ്പം നില്‍ക്കുന്നവളാണ് യഥാര്‍ത്ഥ പങ്കാളി. വിജയകരമായ ദാമ്പത്യബന്ധത്തിന് അത് ആവശ്യവുമാണ്. ചീത്തയും നല്ലതുമായ കാലഘട്ടങ്ങളില്‍ എന്നും നിലനില്‍ക്കുക സ്‌നേഹം മാത്രമാണ്. നല്ലതും ചീത്തയും മാറി മാറി സംഭവിക്കും. അത് മനസ്സിലാക്കി ജീവിക്കുകയാണ് ജീവിത വിജയത്തിന് ആവശ്യം.

English summary

Ways to support your emotionally upset partner

The essence of a healthy marriage is a supportive spouse. When you have a spouse who can uplift your moods and stand by you even in the toughest situation, marriage becomes meaningful. This is also necessary for a good family..
Story first published: Saturday, December 7, 2013, 16:21 [IST]
X
Desktop Bottom Promotion