For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേര്‍പിരിയലുകള്‍ക്ക് പുറകില്‍

By VIJI JOSEPH
|

തങ്ങളുടെ ജിവിത്തതില്‍ ഏറ്റവുമധികം സ്നേഹിച്ചിരുന്നവരില്‍ നിന്ന് പിന്നീട് അകന്ന് പോകുന്ന അവസരങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാം. ആ സമയത്ത് വിഷമങ്ങളുണ്ടാക്കുമെങ്കിലും ബന്ധം വേര്‍പിരിയേണ്ടതായി വരാം. വൈകാരികമായി നോക്കുമ്പോള്‍ അത് അത്ര എളുപ്പമുള്ള കാര്യമാകില്ല. മാനസികമായ ഏറെ ബുദ്ധിമുട്ടുകള്‍ ഇത് സൃഷ്ടിക്കും. ചിലര്‍ പിരിയുന്നതിന്‍റെ ബുദ്ധിമുട്ട് ഒഴിവാക്കാനായി കഴിയുന്നിടത്തോളം മുന്നോട്ട് കൊണ്ടുപോയി അത് പരമാവധി വഷളാവുന്നത് വരെ തുടരും. ചിലരാകട്ടെ കാത്തിരിക്കാതെ വേഗത്തില്‍ തന്നെ ബന്ധം അവസാനിപ്പിക്കും.

വേര്‍പിരിയലെന്നത് വളരെ നയപരമായും, സൗമ്യമായും ചെയ്യേണ്ടതാണ്. അതിനാല്‍ തന്നെ ഇത് നിങ്ങളുടെ കൂട്ടുകാരിക്ക് പ്രശ്നങ്ങളുണ്ടാക്കുകയുമരുത്. നയപരമായി ഇക്കാര്യം ചെയ്താല്‍ സൗഹൃദത്തോടെ തന്നെ വേര്‍പിരിയല്‍ സാധ്യമാകും. അതുപോലെ തന്നെ ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് ഉപദേശം തരാന്‍ ഒരാള്‍ക്കൂട്ടം തന്നെയുണ്ടാവും.

Reasons to dump your girl friend

വേര്‍പിരിയലിന് പിന്നില്‍ ഒട്ടേറെ കാര്യങ്ങളുണ്ടാവും. ഇക്കാര്യത്തില്‍ സുഹൃത്തുക്കളുടെ നിര്‍ദ്ദേശങ്ങളും പരിഗണിക്കാവുന്നതാണ്. എന്തായാലും നിങ്ങളും ഗേള്‍ഫ്രണ്ടും തമ്മിലുള്ള ബന്ധം വേര്‍പിരിയാന്‍ ഇടയാക്കാവുന്ന ചില കാരണങ്ങളാണ് ഇവിടെ പറയുന്നത്.

1. സ്വാര്‍ത്ഥത - നിങ്ങളുടെ ഗേള്‍ഫ്രണ്ട് എപ്പോളും ഓരോ ആവശ്യങ്ങളുന്നയിക്കുന്നുണ്ടോ? ഉണ്ടങ്കില്‍ ശ്രദ്ധിക്കുക, അത് വൈകാതെ പ്രശ്നമാകും. അവള്‍ എപ്പോഴും സ്വന്തം കാര്യസാധ്യങ്ങള്‍ക്കായി നിങ്ങളെ സമീപിക്കുന്നുവെങ്കില്‍ ഒരു ഗുഡ് ബൈ പറയാന്‍ സമയമായെന്ന് കരുതുക.

2. പരബന്ധങ്ങള്‍ - പല ബന്ധങ്ങള്‍ ഒരേ സമയം പിന്തുടരുന്നവരുണ്ട്. നിങ്ങള്‍ ഗേള്‍ഫ്രണ്ടിന്‍റെ അത്തരമൊരു ബന്ധം കണ്ടെത്തിയെങ്കില്‍ വേര്‍പിരിയാന്‍ സമയമായിക്കഴിഞ്ഞു. ഒരു വിശദീകരണം കൂടി ആവശ്യപ്പെടുന്ന സമാപനമാണിത്.

3. വൈകാരികത - നിങ്ങളെ അവള്‍ ഏറെ സ്നേഹിക്കുന്നത് നല്ലത് തന്നെ. എന്നാല്‍ ഇത് ഒരു പരിധിക്ക് മേലെ ആയാല്‍ അതും പ്രശ്നമാകും. നിങ്ങളോടുള്ള അവളുടെ പ്രേമം ക്രമേണ ഒരു ഭാരമായിത്തീരും. ഗേള്‍ഫ്രണ്ട് അസൂയയുള്ളവളാണെങ്കില്‍ ശ്രദ്ധിക്കണമെന്ന് ചുരുക്കം.

4. വിസമ്മതം - ശാരീരിക അടുപ്പവും, സന്തോഷങ്ങളും പ്രണയത്തിന്‍റെ ഭാഗമാണ്. എന്നാല്‍ ഒരു കമിതാവ് എന്ന നിലയില്‍ അവള്‍ നിങ്ങളോട് അടുപ്പം കാണിക്കുന്നില്ലെങ്കില്‍ ശ്രദ്ധിക്കുക. നിങ്ങളുടെ സമീപനങ്ങളോടെല്ലാം അവള്‍ വിസമ്മതിക്കും. ഇത് ബന്ധത്തിന് അന്ത്യം കുറിക്കാനുള്ള കാരണമാകും.

5. പരാതികള്‍ - പരാതി പുസ്തകം സദാ കൈയ്യില്‍ കരുതുന്നവളാണോ നിങ്ങളുടെ ഗേള്‍ഫ്രണ്ട്. എവിടെ പോയാലും, എന്ത് ചെയ്താലും പരാതിയാണോ? എങ്കില്‍ ബന്ധം അവസാനിപ്പിക്കാനുള്ള സമയമായി. ഇത് അവളുടെ ശീലമാണെങ്കില്‍ പിന്നെ അധികം കാലതാമസമുണ്ടാകില്ല വേര്‍പിരിയലിന്.

6. നിരാശ - പാര്‍ട്ടികളും, സാമൂഹി കൂട്ടായ്മകളും ഇന്നത്തെ സമൂഹത്തില്‍ സാധാരണമാണ്. എന്നാല്‍ ഗേള്‍ഫ്രണ്ട് ഇതില്‍ പരിധി വിടുന്നുണ്ടോ? അനുയോജ്യമല്ലാത്ത സ്ഥലങ്ങളില്‍ വെച്ച് അമിതമായി മദ്യപിക്കുകയും, ഡാന്‍സ് ചെയ്യുകയും ചെയ്ത് നിങ്ങളില്‍ നിരാശയും അകല്‍ച്ചയും ഉണ്ടാക്കുന്നുവെങ്കില്‍ വേര്‍പിരിയലിന് കാരണമായി.

7. വൈകാരികതയുടെ നഷ്ടം - നിങ്ങളോടുള്ള ഗേള്‍ഫ്രണ്ടിന്‍റെ താല്പര്യം ഇല്ലാതായോ? എങ്കില്‍ അത് ഒരു സൂചനയാണ്. പ്രണയം നഷ്ടപ്പെട്ട അവസ്ഥയില്‍ ബന്ധം തുടരുക എന്നത് സുഖരമായ കാര്യമല്ല. അഥവാ ബന്ധം തുടരുകയും പ്രണയമില്ലാത്ത അവസ്ഥയിലുമാണെങ്കില്‍ അത് അവസാനിപ്പിക്കുകയാവും നല്ലത്.

English summary

Reasons to dump your girl friend

There comes a point in our lives where we no longer love the person we loved once. This is a time where we need to undergo the difficult decision of breaking up.
X
Desktop Bottom Promotion