For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചില വിചിത്ര പ്രണയാഭ്യര്‍ത്ഥനകള്‍

By Shibu T Joseph
|

പുറംലോകവുമായി സമ്പര്‍ക്കമില്ലാത്തയാളിനെയാണ് നെര്‍ഡ്‌സ് എന്ന് വിശേഷിപ്പിക്കുന്നത്. ഇക്കൂട്ടര്‍ സ്വന്തം ലോകത്ത് തന്നെ ജീവിക്കാനിഷ്ടപ്പെടുന്നവരാണ്. സാധാരണക്കാരുമായി ഒട്ടേറെ കാര്യങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്നവരാകും ഇവര്‍. അവരുടെ ഫാഷന്‍ സങ്കല്പങ്ങള്‍ തന്നെ വ്യത്യസ്തമായിരിക്കും. അതുപോലതന്നെ ഇവരുടെ വിവാഹാഭ്യര്‍ത്ഥനയ്ക്കും പ്രത്യേകം രീതികളുണ്ടായിരിക്കും.
സാധാരണക്കാരായ നമ്മള്‍ വിചിത്രമെന്ന് കരുതുന്നവയോടായാരിക്കും നെര്‍ഡ്‌സിന്റെ കമ്പം. ഒരുപക്ഷേ നേര്‍ഡ് ആയ ഒരാള്‍ വിവാഹാഭ്യര്‍ത്ഥന നടത്തുക അയാളുടെ പ്രിയപ്പെട്ട സൂപ്പര്‍ ഹിറോ ധരിക്കുന്ന സ്യൂട്ട് ധരിച്ചയാളിനോടായിരിക്കും. ഇത്തരത്തില്‍ ഒരു പാട് പ്രത്യേകതകളുണ്ട് നേര്‍ഡ് ഗ്രൂപ്പിന്. അത്തരം ചില രീതികളാണ് താഴെ പറയുന്നത്. വിചിത്രമാണെങ്കിലും നിങ്ങളും അസാധാരണവും അനന്യവുമായ വ്യക്തിത്വമുള്ള ഒരാളുമായി(ഗീക്ക്) ഇഷ്ടത്തിലാണെങ്കില്‍ ഇക്കാര്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്.

Nerdy ways to propose
1)സൂപ്പര്‍ ഹീറോ സങ്കല്പം
നെര്‍ഡ്‌സ്, ഗീക്ക് വിഭാഗക്കാര്‍ സൂപ്പര്‍ ഹീറോ സങ്കല്പം വെച്ചുപുലര്‍ത്തുന്നവരായിരിക്കും. കോമിക് കഥകളിലും സിനിമയിലും പ്രത്യക്ഷപ്പെടുന്ന സൂപ്പര്‍ നായകരുടെ ആരാധകര്‍. ഇക്കൂട്ടര്‍ ഇവരുടെ സിനിമകള്‍ എത്രകണ്ടാലും മതിവരാത്തവരായിരിക്കും. ഒരിക്കലും അത് അവരില്‍ മടുപ്പ് ഉളവാക്കില്ല. അതിലെ നായകന്റെ വേഷവിധാനങ്ങളോട് ഇക്കൂട്ടരോട് വിവാഹാഭ്യര്‍ത്ഥന നടത്തുക. അവരുടെ പ്രിയപ്പെട്ട കഥാപാത്രത്തിന്റെ സംഭാഷണങ്ങളും കൂട്ടുപിടിക്കാം.
2)മോതിരം
സിനിമകളിലും കോമിക് കഥാപാത്രങ്ങളിലും ഉപയോഗിക്കുന്ന മോതിരങ്ങളുമായി വിവാഹാഭ്യര്‍ത്ഥന നടത്താം. സൂപ്പര്‍മാന്റെ ചിത്രം ആലേഖനം ചെയ്ത മോതിരങ്ങള്‍ ലഭ്യമാണ്. വളരെ വിചിത്രമായ രീതിയായി തോന്നാമെങ്കിലും നൂതനമായ ആശയമാണ്.
3)ഗവേഷണത്തിന് സമര്‍പ്പിക്കുക
ഒരു ഗീക്ക് നിങ്ങള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിക്കുയാണെങ്കില്‍ അത് വലിയ കാര്യമാണ്. കാരണം സാധാരണ ഒരുഗീക്ക് ജീവിതം സമര്‍പ്പിക്കു ആസ്‌ട്രോ ഫിസിക്‌സ്, സാങ്കേതികവിദ്യ തുടങ്ങിയ കാര്യങ്ങളിലാണ്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒരു പാട്ട് സമര്‍പ്പിക്കലാണ് വേണ്ടപ്പെട്ടവര്‍ക്ക് ചെയ്യാവുന്ന വലിയ സമര്‍പ്പണം.
4)എഴുത്തിന്റെ വഴി
ഒരു പക്ഷേ ഒരു നേര്‍ഡ് വിവാഹാലോചന നടത്തുക ഒരു കവിത എഴുതിക്കൊണ്ടായിരിക്കും. പ്രിയപ്പെട്ടവര്‍ക്കുള്ള സമര്‍പ്പണം. സാധാരണക്കാരും പ്രണയാഭ്യര്‍ത്ഥന നടത്തുമ്പോള്‍ കവിത എഴുതാറുണ്ട്. പക്ഷേ അവരും നേര്‍ഡ് വിഭാഗവും് തമ്മിലുള്ള വ്യത്യാസമെന്ന് പറയുന്നത് സാധാരണക്കാര്‍ ഭാഷാനിഘണ്ടുവില്‍ കാണുന്ന വാക്കുകളായിരിക്കും ഉപയോഗിക്കുക. നേര്‍ഡ് ആകട്ടെ എവിടെയും കേട്ടുകേള്‍വിയില്ലാത്ത വാക്കുകളും. ഈ വാക്കുകള്‍ ഒന്ന് സങ്കല്പിച്ചു നോക്കൂ. ഞാന്‍ ചാടാന്‍ കൊതിക്കുന്ന ഒരു കറുത്ത ദ്വാരമാണ് നിന്റെ ഹൃദയം, ഞാന്‍ കൂടിച്ചേരാന്‍ കൊതിക്കുന്ന ഡി.എന്‍.എ ആണ് നീ.
5)സമ്മാനങ്ങള്‍
പ്രണയാഭ്യര്‍ത്ഥന സമ്മാനങ്ങളില്ലാതെ പൂര്‍ണ്ണമാകില്ല. പൂക്കളോ, മോതിരമോ അങ്ങനെന്തെങ്കിലും. ഇക്കാര്യത്തില്‍ രണ്ട് കൂട്ടരും ഒപ്പമാണ്. പക്ഷേ ഇരുകൂട്ടരും തിരഞ്ഞെടുക്കുന്ന സമ്മാനങ്ങളിലാണ് വ്യത്യാസം. ഗീക്ക ്‌വിഭാഗം ഒരു പക്ഷേ സൈക്കോളജിക്കല്‍ സമീപനമുള്ള പുസ്തകങ്ങളാകും സമ്മാനിക്കുക. . പുതിയ ഗാഡ്ജറ്റോ എന്തെങ്കിലും. ഇവയിലൊന്നിലും ഒരു പ്രണയവും നാം സാധാരണക്കാര്‍ കാണില്ല. പക്ഷേ ഇത്തരം സമ്മാനങ്ങളാകും അനിതരസാധാരണ കാഴ്ച്ചപ്പാടുളളവരെ ആകര്‍ഷിക്കുക.
കാര്യങ്ങള്‍ വിചിത്രമാണെങ്കിലും സ്‌നേഹമെന്ന വികാരം കൂടി അവര്‍ പങ്കുവെയ്ക്കുന്നുണ്ടാകും. സാധാരണയില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്ന് മാത്രം

English summary

Nerdy ways to propose

Nerds are simply geniuses who prefer to live in their own little planet. Nerds are different than the regular crowd in a lot of ways. They have a different life style, a weird fashion sense and theories that normal people cannot understand. In the same way, nerds have a weird style of proposing as well.
Story first published: Saturday, December 7, 2013, 15:06 [IST]
X
Desktop Bottom Promotion