For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബന്ധങ്ങളില്‍ ഇടനിലക്കാര്‍ വേണ്ട

By Shibu
|

ഏതൊരു ബന്ധത്തിലും വെല്ലുവിളികളും ചതിക്കുഴികളും പതിവാണ്. സ്‌നേഹം മാത്രമാണ് ഒരു ബന്ധത്തെ കെട്ടിനിര്‍ത്തുന്നത്. സുഹൃത്ത്, പങ്കാളി, രക്ഷിതാവ്, സഹോദരങ്ങള്‍ ഇവരില്‍ ആരുമായിട്ടുമാകാം ഒരു ബന്ധം. ഏതൊരു ബന്ധത്തിലെയും വില്ലന്‍ മൂന്നാമതൊരാളാണ്. ചിലസമയത്ത് ബന്ധങ്ങളിലെ മൂന്നാമതൊരാള്‍ ആശ്വാസം നല്‍കുന്ന ഘടകമായിരിക്കാം. പക്ഷേ ചിലപ്പോള്‍ അത് പിന്നീട് വലിയ ഒരു ഭാരമായി മാറിയെന്നും വരാം. മൂന്നാമതൊരാള്‍ ഒരാളെ വേദനിപ്പിച്ചാലാകും ബന്ധങ്ങളില്‍ അസ്വാരസ്യങ്ങളുണ്ടാവുക,

വിവാഹത്തിലേക്കെത്തുമ്പോള്‍ വാഗ്ദാനങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടത് ദമ്പതികളാണ്. വിവാഹത്തില്‍ പ്രശ്‌നങ്ങള്‍ സാധാരണമാണ്. ചിലപ്പോള്‍ മൂന്നാമതൊരാളായിരിക്കാം പ്രശ്‌നങ്ങളിലെ വില്ലന്‍. അയാളുടെ സാന്നിധ്യം കാര്യങ്ങള്‍ പെട്ടെന്ന് മോശമാക്കിയേക്കാം. വികാരങ്ങളും അനുഭൂതിയും ഉണ്ടാകുമ്പോഴാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിലും പരിഹരിക്കുന്നതിലും മൂന്നാമത്തെയാളിന്റെ സാന്നിധ്യം വിലങ്ങുതടിയായേക്കാം. അതിനാല്‍ ഏതൊരു ബന്ധത്തിലും മൂന്നാമന്റെ സാന്നിധ്യം ഒഴിവാക്കുകയാണ് ബുദ്ധി. രണ്ട് പേര്‍ തമ്മിലാണ് ഒരു ബന്ധമെങ്കില്‍ അത് കൂടുതല്‍ അനായാസമാണ്. അതായിരിക്കും ആ ബന്ധത്തിന്റെ സൗന്ദര്യവും വശ്യശക്തിയും. ബന്ധം ഊട്ടിയുറപ്പിക്കുന്ന മാസ്മരിക ശക്തി.

How to avoid third person in relationship

മൂന്നാമന്റെ സാന്നിധ്യം ഒഴിവാക്കുന്നതിനുള്ള ഉപായങ്ങളാണ് പറയുന്നത്

1)ചതിക്കുഴികള്‍ സൂക്ഷിക്കുക
നിങ്ങള്‍ക്ക് ഒരു ബന്ധം ഉണ്ടെങ്കില്‍ നിങ്ങളുടെ അടുത്ത സുഹൃത്ത് തന്നെയായിരിക്കും അതില്‍ തടസ്സം നില്‍ക്കുന്നയാള്‍. അത് നിരീക്ഷിക്കു. പങ്കാളിക്ക് നിങ്ങള്‍ എപ്പോഴും കൂടെയില്ലെന്ന തോന്നലുണ്ടാക്കരുത്. പ്രാധാന്യം കുറയ്ക്കുന്നുവെന്നും തോന്നിപ്പിക്കരുത്. സുരക്ഷിതത്വബോധം ഇല്ലതെ വരുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്. മൂന്നാമതൊരാളിന്റെ ഇടപെടല്‍ ഒഴിവാക്കണം എന്ത് വിലകൊടുത്തും. പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം. സുഹൃത്തിെ മറക്കണമെന്നല്ല. നിങ്ങളുെ അവസ്ഥ സുഹൃത്തിനെ മനസ്സിലാക്കി കൊടുക്കുക.

2)അപഗ്രഥിക്കുക
ഒരു ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ചെയ്യേണ്ടത് അത് അപഗ്രഥിച്ചറിയുകയാണ്. മുന്‍വിധികളോടെ പ്രശ്‌നങ്ങളെ സമീപിക്കരുത്. എന്താണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന് അറിയാന്‍ ശ്രമിക്കുക. മൂന്നാമതൊരാളിന്റെ സാന്നിധ്യം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുവാന്‍. സങ്കീര്‍ണ്ണമാണ് മൂന്നാമത്തെയാളിന്റെ സാന്നിധ്യം. വലിയ മുന്‍കരുതല്‍ ആവശ്യമാണ്.

3)അകറ്റിനിര്‍ത്തുക
നിങ്ങളെ ചുറ്റിപറ്റിയുള്ളകാര്യങ്ങള്‍ നിങ്ങളിലേയ്ക്കു തന്നെ ഒതുക്കി നിര്‍ത്തുക. മിക്കവാറും ബന്ധങ്ങളില്‍ വിള്ളലുണ്ടാവുക മൂന്നാമതൊരാളിന്റെ സാന്നിധ്യം കൊണ്ടായിരിക്കും.

4)വ്യക്തിബന്ധങ്ങള്‍ക്ക് മുന്‍ഗണന
മൂന്നാമതൊരാള്‍ ഉള്‍പ്പെടുന്ന ബന്ധത്തില്‍ ചെയ്യേണ്ടത് വ്യക്തിബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയാണ്. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പറ്റിയ വഴി ഇതാണ്. പങ്കാളിയോട് കൂടുതല്‍ അടുക്കുക. ബന്ധങ്ങളില്‍ നിന്നും നിഷേധാത്മകത ഒഴിവാക്കാന്‍ നല്ല വഴി.

5)വര വരയ്‌ക്കേണ്ട സ്ഥലം തിരിച്ചറിയുക
ഏപ്പോഴും മനസ്സില്‍ സൂക്ഷിക്കേണ്ട കാര്യമാണ്. മൂന്ന് പേര്‍ ഒരുമിച്ചാകുമ്പോള്‍ അറിയുക എവിടെയാണ് വര വരയ്‌ക്കേണ്ടതെന്ന്. എല്ലാവര്‍ക്കും പരിമിതികളുണ്ട്. അത് തിരിച്ചറിയണം. അത് തിരിച്ചറിഞ്ഞ് ബന്ധങ്ങള്‍ കാത്ത് സൂക്ഷിക്കുന്നത് ഗുണകരമായിരിക്കും.

Read more about: relationship ബന്ധം
English summary

How to avoid third person in relationship

Challenges and pitfalls are common in a relationship and it is only love that will bind a relationship together. The relationship may be with a friend, spouse, sibling or a parent, it is imperative to maintain it the good way. The most common problem in a relationship is a third person. The third person in a relationship may be a comfort factor for some time, but it may later turn into a big burden. A problem may pop up since the third person hurt one or because of some unpleasant behavior of the third person.
Story first published: Saturday, December 14, 2013, 19:14 [IST]
X
Desktop Bottom Promotion