For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫേസ്ബുക്ക് പ്രേമം തകര്‍ക്കാതിരിക്കാന്‍ ..

By VIJI JOSEPH
|

ഇന്നത്തെ ജീവിതത്തിന്‍റെ ഒരു പ്രധാന ഭാഗമായി സോഷ്യല്‍ മീഡിയകള്‍ മാറിക്കഴിഞ്ഞു. നമ്മളിഷ്ടപ്പെടുന്നവരുമായും, കുടുംബാംഗങ്ങളുമായും, സുഹൃത്തുക്കളുമായും എളുപ്പം ആശയവിനിമയം നടത്താന്‍ ഇവ ഉപകരിക്കുന്നു. ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഫേസ്ബുക്ക് തന്നെയാണ്. ലോകമെങ്ങുമായി കോടക്കണക്കിനാളുകളാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. നിങ്ങളിഷ്ടപ്പെടുന്നവരുമായി അടുത്ത് നില്‍ക്കാനും വിവരങ്ങള്‍ പരസ്പരം കൈമാറാനും ഫേസ്ബുക്ക് അവസരമൊരുക്കുന്നു.

എന്നാല്‍ ഫേസ്ബുക്ക് ആകര്‍ഷണീയതകള്‍ക്കൊപ്പം ഏറെ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് വിവാഹിതരായവര്‍ ഏറെ ശ്രദ്ധയോടെ ഫേസ്ബുക്ക് ഉപയോഗിച്ചില്ലെങ്കില്‍ ഒരു കുടുംബകലക്കിയായി ഫേസ്ബുക്ക് മാറുമെന്ന് സമീപകാലത്തെ പല സംഭവങ്ങളും കാണിക്കുന്നു. പരസ്പരം ബന്ധപ്പെടാനുള്ള ഉപാധിയെന്നതിനപ്പുറം നിങ്ങളെ സാമൂഹികമായ വിലയിരുത്താനുള്ള ഒരു മാര്‍ഗ്ഗം കൂടിയായി ഫേസ്ബുക്ക് മാറുന്നുണ്ട്. നിങ്ങളുടെ പ്രൊഫൈലിനെ ആധാരമാക്കിയാവും ആളുകള്‍ നിങ്ങളെ പരിഗണിക്കുകയും, വിലയിരുത്തുകയും ചെയ്യുക.

facebook mistakes to avoid in relationships

നിങ്ങള്‍ ഒരു ബന്ധത്തിലായിരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന നിരവധി കാര്യങ്ങളുണ്ട്. ഗേള്‍ഫ്രണ്ടിന്‍റെ പ്രൊഫൈലിലേക്കുള്ള എത്തിനോട്ടം, പ്രൊഫൈല്‍ ഹാക്ക് ചെയ്യല്‍, ഗേള്‍ഫ്രണ്ടിന്‍റെ സുഹൃത്തുക്കളെ അവളുടെ അറിവില്ലാതെ തന്നെ സുഹൃത്തുക്കളാക്കുക എന്നിവയൊക്കെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. നിങ്ങളുടെ ഫേസ്ബുക്കിലെ പ്രവൃത്തികള്‍ പങ്കാളിയെ അവഹേളിക്കുന്നതാവാതിരിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളിരുവരും അടുത്തിടപഴകുന്ന ചിത്രങ്ങള്‍ അവളുടെ സമ്മതമില്ലാതെ പോസ്റ്റ് ചെയ്യുന്നത് ചിലപ്പോള്‍ ബന്ധം തകരാന്‍ തന്നെ കാരണമാകാം.

ഫേസ്ബുക്കില്‍ ഒഴിവാക്കേണ്ടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. ഒളിഞ്ഞ് നോട്ടം - പങ്കാളിയുടെ അല്ലെങ്കില്‍ സുഹൃത്തിന്‍റെ ഫേസ്ബുക്ക് പ്രൊഫൈലിലേക്കുള്ള ഒളിഞ്ഞ് നോട്ടം ഒഴിവാക്കുക. ഒരു വിര്‍ച്വല്‍ ലോകമാണെങ്കിലും സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റം ആര്‍ക്കും ഇഷ്ടപ്പെടുന്നതല്ല. ഇന്നത്തെ സാഹചര്യത്തില്‍ ഫേസ്ബുക്ക് എന്നത് പലരുടെയും ജീവിതത്തിന്‍റെ ഭാഗം തന്നെയാണ്. അതിനാല്‍ തന്നെ അതിലുള്ള കടന്ന് കയറ്റം പ്രശ്നങ്ങളുണ്ടാക്കും.

2. ഹാക്കിങ്ങ് - ചിലപ്പോള്‍ തമാശക്കായാവും ഗേള്‍ഫ്രണ്ടിന്‍റെ അല്ലെങ്കില്‍ പങ്കാളിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യുന്നത്. നിങ്ങളെത്ര അടുപ്പമുള്ളവരാണെങ്കിലും, അതിന് പിന്നിലെ കാരണമെന്തായാലും അത് നീതികരിക്കപ്പെടുകയില്ല.

3. ഫ്രണ്ട് റിക്വസ്റ്റ് - ഗേള്‍ഫ്രണ്ടിന്‍റെ സുഹൃത്തുക്കളില്‍ നിങ്ങളറിയുന്നവര്‍ക്കും, സുഹൃത്തിന്‍റെ അറിവോടെയും ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അവളുടെ അറിവോടെയല്ലാതെ റിക്വസ്റ്റ് അയച്ചാല്‍ അത് പ്രശ്നമാകുമെന്ന് തീര്‍ച്ച.

4. അപ്ഡേറ്റുകള്‍ - നിങ്ങള്‍ സ്ഥിരമായി ഫേസ്ബുക്ക് ഉപയോഗിക്കാറുണ്ടെങ്കില്‍ അവളുടെ അപ്‍ഡേറ്റുകള്‍ നോക്കുകയും അവയ്ക്ക് ലൈക്ക് കൊടുക്കുകയും വേണം. അവ അവഗണിക്കപ്പെട്ടാല്‍ ബന്ധത്തെയും ബാധിക്കും. ലൈക്കുകള്‍ ഇന്ന് പരസ്പരമുള്ള ഒരു ധാരണയുടെ വെളിപ്പെടുത്തലായി മാറിയിട്ടുണ്ട്.

5. കുറ്റകരമായ പോസ്റ്റുകള്‍ - നിങ്ങള്‍ ഗേള്‍ഫ്രണ്ടുമായി ഫേസ്ബുക്ക് വഴി ബന്ധപ്പെടുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഫേസ്ബുക്ക് പേജില്‍ മാന്യതയില്ലാത്തതും കുറ്റകരവുമായ പോസ്റ്റുകള്‍ക്ക് ഇടം നല്കരുത്. ഇവ അവളുടെ സുഹൃത്തുക്കളും കാണുമെന്നതിനാല്‍ അവളെയും ദോഷകരമായി ബാധിക്കും.

6. സ്വകാര്യചിത്രങ്ങള്‍ - നിങ്ങള്‍ ഗേള്‍ഫ്രണ്ടിനൊപ്പം എന്തുചെയ്യുന്ന എന്നത് നിങ്ങളുടെ സ്വകാര്യമായ കാര്യമാണ്. രണ്ട് പേരുള്‍പ്പെട്ട ഇത്തരം ചിത്രങ്ങളും മറ്റും പൊതുവായി പരസ്യപ്പെടുത്തുന്നത് അനുയോജ്യമല്ല. ഇത് മറ്റേയാളുടെ സ്വകാര്യതയെയും വികാരങ്ങളെയും മുറിപ്പെടുത്താനിടയായേക്കാം.

7. മോശം കമന്‍റുകള്‍ - ഗേള്‍ഫ്രണ്ടിന്‍റെ പോസ്റ്റുകളില്‍ കമന്‍റുകള്‍ ഇടാന്‍ മടിക്കേണ്ട. ഇത് നിങ്ങള്‍ അവളെ ശ്രദ്ധിക്കുന്നു എന്നതിന്‍റെ അടയാളമാണ്. എന്നാല്‍ മോശമായവയും താഴ്ത്തിക്കെട്ടുന്ന തരത്തിലുള്ളവയുമായ കമന്‍റുകള്‍ ഇടുന്നത് തമാശക്കാണെങ്കില്‍ പോലും പ്രശ്നമാകും. അതുപോലെ വിമര്‍ശനവും ഒഴിവാക്കുക.

Read more about: relationship ബന്ധം
English summary

facebook mistakes to avoid in relationships

Online social media has become an integral part of our daily life. It lets us connect with our friends, families and people we love.
Story first published: Monday, November 25, 2013, 15:25 [IST]
X
Desktop Bottom Promotion