For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അവളെ/അവനെവീണ്ടും വിളിയ്ക്കുവാന്‍....

By Shibu T Joseph
|

ഒരു ബന്ധം പലരീതിയില്‍ അവസാനിപ്പിക്കാം. ചിലര്‍ സന്തോഷത്തോടെ അവസാനിപ്പിക്കുമ്പോള്‍ മറ്റു ചിലരുടെ ബന്ധങ്ങള്‍ വേദനയോടെയായാരിക്കും അവസാനിക്കുക. ഏത് വിധത്തിലാണെങ്കിലും അവളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വികാരമായിത്തന്നെ നിങ്ങളിലവശേഷിക്കും. അത് നിങ്ങളെ വീണ്ടും അവളെ വിളിക്കുവാന്‍ പ്രേരിപ്പിക്കും. അങ്ങനെ വരുമ്പോള്‍ അവളെ വിളിക്കുവാനുള്ള എക്‌സ്‌ക്യൂസുകള്‍ കണ്ടെത്തണം. ആ എക്‌സ്‌ക്യൂസുകള്‍ അവളെ ബലഹീനപ്പെടുത്തുന്നതാകരുത്. നിരാശയിലേയ്ക്ക ്തള്ളവിടുകയുമരുത്. തെറ്റായ സന്ദേശം നല്‍കുന്നതാകരുത് ആ വിളികള്‍.

ഒരു ബന്ധം തകരുമ്പോള്‍ നഷ്ടം രണ്ടുഭാഗത്തുമുണ്ടാകും. അതിനാല്‍ വീണ്ടും വിളിക്കുമ്പോ കാരണം തീര്‍ത്തും കലര്‍പ്പില്ലാത്തതാവണം. വേദനയില്‍ നിന്നും ആശ്വാസം കിട്ടാന്‍ പര്യാപ്തമാവണം ആ വിളികള്‍. എല്ലാം സുരക്ഷിതമാവണം. മൂല്യമുണ്ടെന്ന് തോന്നിയാല്‍ തെറ്റല്ലാത്ത രീതികളിലൂടെ ബന്ധം തുടരുന്നതില്‍ തെറ്റില്ല. നല്ല കാരണം കണ്ടെത്തി വിളിച്ചാല്‍ കുഴപ്പമില്ല. രഞ്ജിപ്പിലെത്താന്‍ ആശയവിനിമയം ആവശ്യമാണ്.


1)ആശംസ
ആശംസ നേരാനായി വിളിക്കുക. സന്ദര്‍ഭം ഏതുമാകാം. ജന്മദിനം, അവള്‍ക്ക് ജോലി കിട്ടുമ്പോള്‍, പ്രമോഷന്‍ തുടങ്ങി എന്തും. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിളിച്ചാല്‍ വിവാദമുണ്ടാവില്ല.

2)ബന്ധുവിന്റെ സുഖവിവരമറിയുവാന്‍
ഒരു ബന്ധത്തിലായിരിക്കുമ്പോള്‍ പരസ്പരം ബന്ധുജനങ്ങളെക്കുറിച്ചെല്ലാം വിവരങ്ങള്‍ കൈമാറിയിട്ടുണ്ടാകും. പ്രത്യേകിച്ചും മാതാപിതാക്കളെക്കുറിച്ച്. അത്തരത്തിലാരെങ്കിലും അസുഖമായിരിക്കുകയാണെന്നറിഞ്ഞാല്‍ അവരുടെ സുഖവിവരം അന്വേഷിക്കാന്‍ വിളിക്കുന്നത് നല്ല എക്‌സിക്യൂസാണ്.

3)നിങ്ങളുടെ നല്ല വാര്‍ത്ത അറിയിക്കുക
ചിലപ്പോള്‍ നിങ്ങള്‍ എന്തെങ്കിലും നേട്ടങ്ങളുടെ ഉടമയായേക്കാം. അതറിയിക്കുവാനായി വിളിക്കാം. ഒരു സുഹൃത്തായി ഇന്നും നിങ്ങളവളെ പരിഗണിക്കുന്നുവെന്നും നിങ്ങളുടെ വിജയത്തില്‍ നിങ്ങളവളെ ഓര്‍ക്കുന്നുവെന്നുമാണ് ഇത് അര്‍ത്ഥമാക്കുന്നത്

4)അറിവ്
ചിലപ്പോള്‍ അവള്‍ക്ക് നന്നായി അറിയുന്ന എന്തെങ്കിലും വിഷയത്തില്‍ നിങ്ങള്‍ക്ക് സംശയമുണ്ടായേക്കാം. സാധാരണരീതിയില്‍ ബന്ധം തുടരുവാന്‍ കഴിയും

5)സഹായം
കയ്‌പ്പോടെയോ മധുരത്തോടെയാകാം നി്ങ്ങളുടെ ബന്ധം അവസാനിച്ചിട്ടുണ്ടാവുക. എന്നാല്‍ നിങ്ങള്‍ക്ക് ഒരു പ്രശ്‌നം വന്നാല്‍ അവരെ സമീപിച്ചുനോക്കൂ. മുന്‍പത്തെക്കാള്‍ താത്പര്യത്തോടെ അവര്‍ അതില്‍ ഇടപെടും. പൈസയില്ലാത്തതോ, മറന്നുവെച്ച പണസഞ്ചിയോ ഒക്കെയാവാം കാരണം.

6)സമന്വയത്തിനായി വിളിക്കുക
ചിലപ്പോള്‍ നിങ്ങള്‍ അവളെ തീവ്രമായി ആഗ്രഹിക്കുന്നുണ്ടാകാം. അവള്‍ക്കരികിലേയക്ക് തിരിച്ചെത്താനാഗ്രഹിക്കുന്നുണ്ടാകും. ഇക്കാര്യത്തില്‍ വളഞ്ഞ വഴികള്‍ ആവശ്യമില്ല, നേരില്‍ വിളിച്ച് കാര്യം പറയുക. എങ്ങനെ അവസാനിക്കുമെന്ന് പറയാനാവില്ല, പക്ഷേ ശ്രമിച്ചുവെന്ന് സമാധാനിക്കാമല്ലോ.

7)തെറ്റി വിളിക്കുക
ഒരേ പേരിലുള്ള മറ്റൊരാളെ വിളിച്ചപ്പോള്‍ തെറ്റി നമ്പര്‍ ഡയല്‍ ചെയ്തതാണെന്ന് പറയാം. ഇതല്ലെങ്കില്‍ അത്തരത്തിലുള്ള മറ്റെന്തെങ്കിലും.

Read more about: relationship ബന്ധം
English summary

excuses to call your ex

A relationship can end in several ways, some end on a happy note while other relationships demise sourly. Either which way, there are chances you may still harbour feelings for her after the breakup. This might compel you to call your ex some time after your end your relationship with her. Even though your feelings might be genuine, you still need a good excuse to call our ex. You have to make sure the excuse you choose to call your ex does not make you look puny, desperate or send out the wrong signal to her.
Story first published: Tuesday, December 10, 2013, 14:46 [IST]
X
Desktop Bottom Promotion