For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇ-ബന്ധങ്ങൾക്ക് ഡേറ്റിങ് ടിപ്പുകൾ

By Super
|

ഇന്റ ർനെറ്റ് സൗഹൃദങ്ങൾ പൂക്കും കാലമാണല്ലോ ഇത്. ഇ-ബന്ധങ്ങളില്‍ നേരിടുന്ന ഒരു പ്രതിസന്ധി എന്താണെന്നു ചോദിച്ചാല്‍ അഭൗതികമായ അനുഭൂതി പകരുന്ന ഇത്തരം ബന്ധങ്ങളിലെ ദുർഘടം എന്താണെന്ന് നമുക്ക് നിർവചിക്കാന്‍ സാധിക്കില്ല എന്നുള്ളതാണ്. ദിവസവും കാണുകയും മുഖത്തോടു മുഖം സംസാരിക്കുകയും ചെയ്യുന്നവരെപ്പോലെയല്ല ഇത്തരം ബന്ധങ്ങൾ. ഇവക്ക് അതിന്റേ്തായ ചില വെല്ലുവിളികളും നിയമങ്ങളുമൊക്കെയുണ്ട്. ഡേറ്റ് തന്നെ സത്യമാണോ എന്ന് വിശ്വസിക്കാനുമാവാത്ത സാഹചര്യങ്ങളുമുണ്ടാവും ഇ-ബന്ധങ്ങളില്‍.

ഇത്തരത്തിലുള്ള പങ്കാളികൾ തമ്മിലുള്ള ദൂരമാണ് പ്രധാന വെല്ലുവിളി. മൈലുകളോളം അപ്പുറത്ത് കിടക്കുന്ന ഈ സൗഹൃദത്തിന് വാതില്പ്പുകറ ഡേറ്റിങ്ങിന് ബദലായി സ്വീകരിക്കാവുന്നതാണ് ഇന്റൈര്നെ്റ്റിലൂടെയുള്ള ഡേറ്റിങ്. ഭൗതികമായ ബന്ധം നിലനിർത്താതെ തന്നെ നവീനസാങ്കേതികയുഗത്തിൽ നിങ്ങൾക്ക് യാഥാർത്ഥ്യബോധം തോന്നിക്കുന്ന രീതിയില്‍ അടുപ്പത്തോടെയും ഡേറ്റ് ചെയ്യാനാവും.

ഇ-ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തിയുമായി കാലാകാലം അതേരീതിയില്‍ തന്നെ ബന്ധം തുടർന്നേക്കണമെന്ന നിയമമൊന്നുമില്ല. ആ വ്യക്തിയെ നിങ്ങൾക്ക് പരിപൂര്ണൊ വിശ്വാസമാവുകയും ഇഷ്ടം തോന്നുകയും ചെയ്യുന്നെങ്കില്‍ നിങ്ങൾക്ക് പരസ്പരം എളുപ്പമെന്നു തോന്നുന്ന സ്ഥലത്തു വെച്ചു ഒരു യഥാര്ത്ഥപ ഡേറ്റ് പ്ലാന്‍ ചെയ്യാവുന്നതാണ്. അതുമല്ലെങ്കിൽ നിങ്ങൾക്ക് വേണമെങ്കിൽ ഒരു സർപ്രൈസ് മീറ്റ് പ്ലാന്‍ ചെയ്യാം. ഇങ്ങനെ ഇ-ബന്ധങ്ങളെ രസകരമാക്കുന്നതിനും യാഥാര്ത്ഥ്യഒമായും അയാഥാര്ത്ഥ്യരമായും ഡേറ്റ് ചെയ്യുന്നതിനും നിരവധി വഴികൾ ഉണ്ട്.

Dating tips for E-relationship

1.സമയം ക്രമീകരിക്കുക
നിങ്ങളുടെ ഓണ്‍‍ലൈൻ പങ്കാളിക്കായി ഒരു നിശ്ചിത സമയം മാറ്റിവെക്കുക. ഫോണ്‍ കോളോ, വീഡിയോ ചാറ്റോ, ഓണ്ലൈങൻ ചാറ്റോ എന്തുമാകാം. നിങ്ങൾക്ക് ആ വ്യക്തിയെ അറിയുന്നതിനും ബന്ധം ദൃഢമാക്കുന്നതിനുമുള്ള സമയം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

2.വ്യത്യസ്തമായ സല്ലാപം
ഓണ്ലൈുൻ സല്ലാപത്തിന് ഇന്ന് നിരവധി വഴികളുണ്ട്. ഇങ്ങനെ വ്യത്യസ്തമായ വഴികളിലൂടെ ദിവസവും ചാറ്റ് ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് കാര്യങ്ങൾ കുറച്ചുകൂടി രസകരമാക്കുകയും ബന്ധം കൂടുതൽ ദൃഢമാകുന്നതിനും വഴിവെക്കും.

3.മുഖാമുഖം

യാഥാര്ത്ഥ്യാമായ ഡേറ്റ് സാധ്യമല്ലാത്ത ഇ-ബന്ധങ്ങളില്‍ മുഖാമുഖ സല്ലാപങ്ങൾക്ക് പ്രാധാന്യമുണ്ട്. സ്കൈപ്, ഫെയ്സ്ബുക്ക് എന്നിവ വഴിയുള്ള വീഡിയോ ചാറ്റുകൾ ഇതിനായി നിങ്ങൾക്ക് ഉപയോഗിക്കാം. വീഡിയോ ചാറ്റുകൾ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന് സഹായിക്കും.

4.ഓണ്ലൈംൻ ഗെയിമുകൾ
ഓണ്ലൈകൻ ഡേറ്റ് ആനന്ദദായകമാക്കുന്ന മറ്റൊരു വഴിയാണ് ഓണ്ലൈൈൻ ഗെയിമുകൾ. അയഥാര്ത്ഥ്യവ ലോകത്ത് നടക്കുന്ന ഇ-ബന്ധങ്ങളില്‍ പങ്കാളികൾ തമ്മിൽ ഒരു കെട്ട് നിര്മ്മി്ക്കാനും കൂടുതൽ അടുപ്പമുണ്ടാക്കാനുമുള്ള സാധാരണമായ ഇത്തരം ഓണ്ലൈപൻ ഗെയിമുകളിൽ ഏര്പ്പെരടുന്നത്. സോഷ്യൽ ഗെയിമുകളോ അല്ലെങ്കിൽ കൂടുതല്‍ സങ്കീർണ്ണമായ യുദ്ധ-റെയ്സിങ് ഗെയിമുകളോ അവരവരുടെ താല്പിര്യമനുസരിച്ച് കളിക്കാം. സാധ്യതകളും അതുമൂലം ലഭിക്കുന്ന ആനന്ദവും അതിരില്ലാത്തതാണ് ഈ രംഗത്ത്.

5.ഓണ്ലൈനൻ ഡേറ്റ്
ഓണ്ലൈകൻ ഡേറ്റ് എന്ന് കേട്ടാൽ ഭ്രാന്തൻ ചിന്ത എന്നു തോന്നും പലർക്കും. നിരവധി സോഷ്യൽ മീഡിയ ഗെയിമുകളാണ് ഇത് സാധ്യമാക്കുന്നത്. ഇത്തരം ആപ്ലിക്കേഷനുകൾ നിങ്ങളെ യാഥാര്ത്ഥ്യ ലോകത്തിന്റേപതിനു സമാനമായ രീതിയിൽ ലോകത്തിന്റെര പല ഭാഗത്തും ചുറ്റി നടക്കുന്ന അനുഭൂതി പകരും. എന്തിന് നിങ്ങൾക്ക് ആല്പ്സ്് പർവ്വതനിരകൾ വരെ ഡേറ്റിനായി തെരഞ്ഞെടുക്കാം.

6.മുന്നോട്ടു പോവുക

ഇതെല്ലാം അവസാനിപ്പിച്ച് കാര്യങ്ങൾ കുറച്ചുകൂടി ഗൗരവമാക്കിയെടുക്കണമെന്ന ചിന്തയാണ് നിങ്ങൾക്കെങ്കില്‍ ഇതെല്ലാം യാഥാര്ത്ഥ്യ ത്തിലേക്ക് കൊണ്ടുവരാം. ദൂരമാണ് നിങ്ങളെ അലട്ടുന്നതെങ്കിൽ ഇരുവര്ക്കും അനുയോജ്യമായ ഒരു സ്ഥലം ഇതിനായി തെരഞ്ഞെടുക്കാം. ഇതാണ് ഇ-ബന്ധങ്ങളിലെ ഒരു പ്രധാന ചവിട്ടുപടി. നല്ല വിശ്വാസവും പരസ്പരപൊരുത്തവും തോന്നിയെങ്കിൽ മാത്രമേ ഇത്തരം കാര്യത്തിലേക്ക് കടക്കാവൂ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്

Read more about: relationship ബന്ധം
English summary

Dating tips for E-relationship

When it comes to dating over the internet, there are lots of risks involved due to non-physical nature of the whole thing. Unlike regular dating where you meet the person on your date and have physical interaction and conversation face to face, having a e-relationship brings a whole new set of challenges and rules. Since you don’t get to meet your date in person, there is no telling how true your date really is.
Story first published: Saturday, December 28, 2013, 11:04 [IST]
X
Desktop Bottom Promotion