For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹമോചിതരുടെ ഡേറ്റിംഗ് പ്രശ്നങ്ങള്‍

By Viji Joseph
|

ഒന്നോ രണ്ടോ കുട്ടികളുള്ള, വിവാഹബന്ധം വേര്‍ പിരിഞ്ഞ് താമസിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ ഡേറ്റിംഗില്‍ ഏര്‍‌പ്പെടാനുള്ള സാധ്യത കുറവായിരിക്കും. വീണ്ടും ഡേറ്റിംഗ് വേണമോയെന്ന ചിന്തയും കൂടെയുണ്ടാവും. ജീവിതത്തിലെ മാറിയ സാഹചര്യത്തില്‍ ഇത് അത്ര എളുപ്പമുള്ള കാര്യമാകില്ല. വീണ്ടും ഡേറ്റിങ്ങിലേര്‍പ്പെടുക എന്നത് കുട്ടികളുള്ളവരെ സംബന്ധിച്ച് അല്പം ഭീതിയുണ്ടാക്കുന്ന കാര്യമായിരിക്കും. നിങ്ങളുടെ ജീവിതവും ജീവിതശൈലിയും മെച്ചപ്പെടുത്താന്‍ ചില കാര്യങ്ങളോട് നിങ്ങള്‍ മല്ലിട്ടേ സാധ്യമാകൂ. കുട്ടികളുടെ സാന്നിധ്യം ഡേറ്റിംഗില്‍ അല്പം പ്രയാസം സൃഷ്ടിക്കുമെങ്കിലും അതുകൊണ്ട് അത്ര വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. ആദ്യമേ തന്നെ നിങ്ങള്‍ മാനസികമായി ഒരുങ്ങണമെന്ന് മാത്രം.

കുട്ടികള്‍ ഈ കാര്യത്തെ എങ്ങനെ സ്വീകരിക്കുമെന്നതാണ് പ്രധാന പ്രശ്നം. ഒറ്റക്ക് ജീവിക്കുന്ന രക്ഷിതാക്കള്‍ നേരിടുന്ന പ്രധാന പ്രശ്നം കുട്ടികള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഭയമാണ്. മറ്റ് ചില പ്രധാന ആശങ്കകളാണ് ഇവിടെ പറയുന്നത്.

Common fears of single parents dating

1. കുട്ടികള്‍ - കുട്ടികളുണ്ടെങ്കില്‍ അവരുടെ കാര്യങ്ങള്‍ക്കാകും നിങ്ങള്‍ മുന്‍ഗണന നല്കുക. എല്ലാ പ്രധാന തീരുമാനങ്ങളെടുക്കുമ്പോഴും അവരുടെ അഭിപ്രായം നിങ്ങള്‍ ചോദിക്കാറുണ്ടാവും. ഡേറ്റിംഗ് ആരംഭിച്ചാലും ഇതിന് മാറ്റം പാടില്ല. പങ്കാളിയുമായി പിരിഞ്ഞ് കുട്ടികളോടൊപ്പം താമസിക്കുന്ന എല്ലാവരും കുട്ടികളുടെ പ്രതികരണത്തെ ഭയക്കുന്നുണ്ടാവും.

2. പങ്കാളിയും കുട്ടികളും - നിങ്ങള്‍ ഡേറ്റിംഗിന് തയ്യാറായാല്‍ കുട്ടികള്‍ അതിനെ എങ്ങനെ സ്വീകരിക്കും എന്നതില്‍ യാതൊരു ഗ്യാരന്‍റിയുമില്ല. നിങ്ങളുടെ വേര്‍പിരിയലില്‍ നിരാശരായിരിക്കുന്ന അവസ്ഥയിലായിരിക്കും കുട്ടികള്‍. അതിനാല്‍ തന്നെ കുട്ടികളുടെ പ്രതികരണത്തെ ചൊല്ലിയുള്ള ആശങ്ക സ്വഭാവികമാണ്.

3. മതിയായ സമയം - പങ്കാളിയുമായി പിരിഞ്ഞ് കഴിയുമ്പോള്‍ തിരക്കിട്ട ജോലികളും, കുട്ടികളുടെ കാര്യങ്ങളുമായി ഏറെ തിരക്കിലായിരിക്കും. ഈ സാഹചര്യത്തില്‍ ഡേറ്റിംഗിന് ആവശ്യമായ സമയം ലഭിക്കുമോയെന്ന ആശങ്ക തോന്നിയേക്കാം. കുടുംബത്തിന്‍റെ സാമ്പത്തിക ഭാരം മുഴുവന്‍ നിങ്ങളാണ് വഹിക്കുന്നതെങ്കില്‍ സ്വഭാവികമായും ഇക്കാര്യം നിങ്ങള്‍ക്ക് ആശങ്കയുണ്ടാക്കും.

4. പരിഗണന - ഡേറ്റിംഗ് ആരംഭിച്ചാലും കുട്ടികളുടെ കാര്യങ്ങള്‍ക്കാവും നിങ്ങള്‍ മുഖ്യ പരിഗണന നല്കുന്നത്. പുതിയൊരാളുമായി ഡേറ്റിംഗ് എത്ര കാലയളവിലാണ് നടത്തുന്നത് എന്നതിനേക്കാളും പരിഗണന കുട്ടികള്‍ക്കാവണം നല്കേണ്ടത്. ഈ തെരഞ്ഞെടുപ്പ് ഏറെ പ്രയാസമുള്ളതാണ്. നിങ്ങളുടെ പങ്കാളി ഇത് മനസിലാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പുതിയ ബന്ധം ഏത് അവസ്ഥയിലെത്തുമെന്ന് പറയാനാവില്ല.

5. ആശങ്കകള്‍ - പങ്കാളിയുമായി പിരിഞ്ഞവര്‍ക്ക് സന്തോഷം നല്കുന്ന ഓര്‍മ്മകളൊന്നുമാവില്ല പഴയ ബന്ധം നല്കുന്നത്. പഴയ ബന്ധത്തിന്‍റെ തകര്‍ച്ച നിങ്ങളില്‍ പിന്നീടും ഭയം സൃഷ്ടിക്കും. ബന്ധം പിരിയുന്നവരില്‍ ഏറെപ്പേരും അതിന്‍റെ ആഘാതത്തില്‍ നിന്ന് മുക്തി നേടാന്‍ കൗണ്‍സിലിങ്ങിന് വിധേയരാകാറുണ്ട്.

Read more about: relationship ബന്ധം
English summary

Common fears of single parents dating

If you are a single parent raising one more child on your own, you would most probably be out of touch with dating and will have lots of second thoughts in deciding whether to date again. The decision is a tough one to make due changed dynamics of your life compared to earlier time when you used to date.
Story first published: Wednesday, January 1, 2014, 16:05 [IST]
X
Desktop Bottom Promotion