For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സഹോദര ബന്ധത്തിന്‍റെ പ്രാധാന്യം

By Super
|

സഹോദരങ്ങള്‍ സുഹൃത്തുക്കളേപ്പോലെയാണ് വളര്‍ന്ന് വരേണ്ടത്. ചെറുപ്പത്തിലും, വളര്‍ച്ചയിലും സഹോദര ബന്ധം ഏറെ പ്രധാനപ്പെട്ടതാണ്. ജീവിതത്തില്‍ വലിയ സ്വാധീനമുണ്ടാക്കുന്നവരാണ് സഹോദരങ്ങള്‍. ഒരേ കുടുംബത്തില്‍ ജനിച്ച് വളരുന്ന സഹോദരങ്ങള്‍ തമ്മില്‍ സ്നേഹവും സൗഹൃദവും ഇടകലര്‍ന്ന ബന്ധമാകും ഉണ്ടാവുക. സഹോദരങ്ങളില്ലാത്ത അനേകം കുട്ടികള്‍ ലോകത്ത് ജീവിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് അത്തരം ഒരു ബന്ധം നഷ്ടമാകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

ജനിക്കുമ്പോള്‍ മുതല്‍ തന്നെ സഹോദരങ്ങള്‍ തമ്മില്‍ അടുത്തറിയും. സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം കുടുംബപശ്ചാത്തലം വെളിപ്പെടുത്തുന്നതാണ്. കുടുംബാംഗങ്ങള്‍ തമ്മില്‍ അടുത്തിടപഴകാത്ത വീട്ടിലെ കുട്ടികള്‍ അകല്‍ച്ച പ്രകടിപ്പിക്കും. അതേ സമയം മികച്ച കുടുംബബന്ധമുള്ള വീട്ടിലെ സഹോദരങ്ങള്‍ സുഹൃത്തുക്കളേപ്പോലെയിരിക്കും.

പങ്കാളിയോട് പറയാന്‍ പാടില്ലാത്തവ !

കുട്ടിയുടെ മാനസികവും സാംസ്കാരികവുമായ വളര്‍ച്ചയില്‍ സഹോദരങ്ങള്‍ വലിയ സ്വാധീനം ചെലുത്തും. ഈ ബന്ധം എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നതാണ് ഇവിടെ വിശകലനം ചെയ്യുന്നത്.

1. സുഹൃത്ത്, വഴികാട്ടി, മാര്‍ഗ്ഗദര്‍ശകന്‍

1. സുഹൃത്ത്, വഴികാട്ടി, മാര്‍ഗ്ഗദര്‍ശകന്‍

സഹോദരങ്ങളുണ്ടെങ്കില്‍ ആരോഗ്യകരമായ ഒരു ബന്ധം അവര്‍ക്കിടയില്‍ രൂപപ്പെടും. നിങ്ങള്‍ തനിച്ചായിരിക്കുമ്പോള്‍ ഒരു സഹോദരനോ, സഹോദരിയോ ഉണ്ടെങ്കില്‍ അവര്‍ നല്ല സുഹൃത്തായിരിക്കും. നിങ്ങളെ മനസിലാക്കാനും, നിങ്ങളെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും അറിയാനും അവര്‍ക്കാവും. നിങ്ങള്‍ ആശയക്കുഴപ്പത്തില്‍ പെടുമ്പോള്‍ അവര്‍ ഒരു വഴികാട്ടിയാകും. ജീവിതത്തിലെ വിഷമം നിറഞ്ഞ ഘട്ടങ്ങളില്‍ സഹോദരങ്ങള്‍ മാര്‍ഗ്ഗദര്‍ശകരും, അധ്യാപകരുമാകും. ഈ സ്വഭാവവിശേഷങ്ങള്‍ ഒരു സുഹൃത്തിലും, പ്രണയിയിലും കാണുന്നതിനേക്കാള്‍ വ്യക്തമായി സഹോദരങ്ങളില്‍ കണ്ടെത്താനാവും.

2. വൈകാരിക പിന്തുണ

2. വൈകാരിക പിന്തുണ

ഒരേ കുടുംബാന്തരീക്ഷത്തിലും, മനോഭാവത്തിലും വളര്‍ന്ന് വരുന്നവരാണ് സഹോദരങ്ങള്‍. ഇത് വഴി സമാനമായ മാനസികവും, പെരുമാറ്റപരവുമായ സ്വഭാവമാകും ഇവരുടേത്. ഒരേ ജീവിതസാഹചര്യത്തില്‍ വളര്‍ന്നതിനാല്‍ അവര്‍ക്ക് പരസ്പരം നന്നായി മനസിലാക്കാനുമാകും. സുഹൃത്തുക്കളേയും, ബന്ധുക്കളേക്കാളുമൊക്കെ വൈകാരികമായും മാനസികമായും പിന്തുണയ്ക്കാന്‍ അവര്‍ക്കാകും. വ്യക്തിപരമായ പ്രശ്നങ്ങളിലും, കുടുംബത്തിന്‍റെ അവസ്ഥകളിലുമൊക്കെ അവര്‍ കൂടെത്തന്നെ കാണും.

3. ധാരണ

3. ധാരണ

സഹോദരങ്ങള്‍ക്ക് പരസ്പരം മനസിലാക്കാന്‍ എളുപ്പം സാധിക്കും. പ്രായമേറിയാലും സഹോദരബന്ധം കാത്തുസൂക്ഷിക്കുന്നത് വഴി നിങ്ങളുടെ പ്രശ്നങ്ങളും, ആശങ്കകളുമൊക്കെ പരസ്പരം പങ്ക് വെയ്ക്കാനാകും. സഹോദരങ്ങള്‍ തമ്മിലുള്ള വിശ്വസ്ത്ഥതയും ഒരു പ്രധാന ഘടകമാണ്. സഹോദരങ്ങള്‍ കൂടെയുണ്ടെങ്കില്‍ പുറമേ നിന്ന് മറ്റാരുടെയും പിന്തുണയില്ലെങ്കിലും പ്രശ്നമില്ല.

4. കുടുംബത്തിന്‍റെ ഐക്യം

4. കുടുംബത്തിന്‍റെ ഐക്യം

സഹോദരബന്ധമാണ് കുടുംബത്തെ നിലനിര്‍ത്തുന്നത്. സഹോദരങ്ങള്‍ തമ്മില്‍ അടുപ്പത്തിലാണെങ്കില്‍ കുടുംബവും ഒത്തൊരുമയിലായിരിക്കും. മാതാപിതാക്കള്‍ ഒന്നിച്ച് കൂടുമ്പോളാണ് കുട്ടികള്‍ക്ക് തങ്ങളുടെ കസിന്‍മാരെയും മറ്റും കാണാന്‍ സാധിക്കുക. കുടുംബ കൂട്ടായ്മകളും, പുറത്ത് വച്ചുള്ള കൂടിച്ചേരലുകളുമൊക്കെയാണ് സഹോദരബന്ധം വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്.

5. രക്തബന്ധം

5. രക്തബന്ധം

രക്തബന്ധമാണ് സഹോദരങ്ങളെ അടുപ്പിച്ച് നിര്‍ത്തുന്ന പ്രധാന ഘടകം. ഒരേ കുടുംബത്തില്‍ പെട്ട സഹോദരങ്ങള്‍ തമ്മില്‍ സവിശേഷമായ ഒരു ബന്ധമുണ്ടാവും. ഇത് അവര്‍ തമ്മിലുള്ള അടുപ്പം സജീവമായി നിലനിര്‍ത്തും. രക്തബന്ധവും, കുടംബപാരമ്പര്യവും, കുടുംബ പശ്ചാത്തലവും സഹോദരങ്ങള്‍ തമ്മിലുള്ള നല്ല രീതിയിലുള്ള ബന്ധം നിലനിര്‍ത്തും.


Read more about: relationship ബന്ധം
English summary

WHY SIBLING RELATIONSHIPS ARE IMPORTATT

To have siblings is like to have built in best friends. Siblings are an important part of childhood and growth. They have a huge effect on each other’s lives. Siblings are brought up in the same family and therefore have a connection that is quite a mixture of love and friendship.
X
Desktop Bottom Promotion