For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ പങ്കാളി അസൂയാലുവോ?

By Super
|

നിങ്ങളുടെ പങ്കാളി നിങ്ങളെ നഷ്ടപെടുത്താന്‍ആഗ്രഹിക്കുന്നുണ്ടായിരിക്കില്ല, എന്നാല്‍, അവരുടെ ഇഷ്ടം ചില തെറ്റായ മാര്‍ഗ്ഗങ്ങളിലൂടെയാണ്‌ പ്രകടമാക്കുന്നതെങ്കിലോ? എന്തുതന്നെയായാലും അസൂയ വികൃതമായ വികാരങ്ങളില്‍ ഒന്നാണ്‌.

ഒരു വ്യക്തിയുടെ മനസ്സില്‍ പേടി, സുരക്ഷിതത്ത്വമില്ലായമ, വെറുപ്പ്‌ തുടങ്ങിയ പ്രതികൂല ചിന്തകളായിരിക്കും ഇത്‌ കൊണ്ടുവരിക. സ്വന്തമായിരിക്കണമെന്ന തോന്നല്‍ ഒരു ബന്ധത്തില്‍ നല്ലതാണെങ്കിലും നിങ്ങളുടെ മേല്‍ അവര്‍ക്ക്‌ വിശ്വാസമില്ലെങ്കില്‍ ഇത്‌ വളരെ മോശമായി തീരുകയും ചെയ്യും.

ഭര്‍ത്താവ് ചതിയനാണോ?ഭര്‍ത്താവ് ചതിയനാണോ?

അസൂയാലുവായ പങ്കാളിയാണോ നിങ്ങളുടേത്‌? ഇത്‌ കണ്ടെത്താന്‍ സഹായിക്കുന്ന 5 ലക്ഷണങ്ങള്‍ ഇതാ

നിങ്ങള്‍ക്ക്‌ മറ്റ്‌ സ്‌തീകളെ കുറിച്ച്‌ പരാമര്‍ശിക്കാന്‍ കഴിയില്ല

നിങ്ങള്‍ക്ക്‌ മറ്റ്‌ സ്‌തീകളെ കുറിച്ച്‌ പരാമര്‍ശിക്കാന്‍ കഴിയില്ല

നിങ്ങളുടെ സഹപ്രവര്‍ത്തകയോ, മേലുദ്യോഗസ്ഥയോ സ്ഥിരം കാണുന്ന സ്‌ത്രീകളിലാരെങ്കിലുമോ ആയികൊള്ളട്ടെ അവരെ കുറിച്ച്‌ ഒരു സാഹചര്യത്തിലും സംസാരിക്കാന്‍ നിങ്ങളുടെ പങ്കാളി അനുവദിക്കില്ല . ഈ സ്‌ത്രീകള്‍ക്ക്‌ ലൈംഗികമായി നിങ്ങളില്‍ ഒരു താല്‍പര്യവും ഇല്ലെങ്കിലും ഇവരുമായുള്ള ദൈനംദിന ഇടപടല്‍ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരിക്കും.അതുകൊണ്ട്‌ അവരുമായി ഒരിക്കലും സംസാരിക്കാതിരിക്കാന്‍ കഴിയുമെന്ന്‌ കരുതുന്നുണ്ടോ?

ധാരാളം ചോദ്യങ്ങള്‍ ചോദിക്കുക( പലതിനും ശരിയായ ഉത്തരം കാണില്ല)

ധാരാളം ചോദ്യങ്ങള്‍ ചോദിക്കുക( പലതിനും ശരിയായ ഉത്തരം കാണില്ല)

പൊതുവെ ജിജ്ഞാസ കൂടിയ സ്‌ത്രീകള്‍ എല്ലാ ദിവസവും ആവശ്യമില്ലാത്ത നിരവധി ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കും. അസൂയാലുവായ സ്‌ത്രീകളെ സംബന്ധിച്ച്‌ ഈ ചോദ്യങ്ങള്‍ക്കൊന്നും തൃപ്‌തികരമായ ഉത്തരം ഉണ്ടാവില്ല.നിങ്ങളെ മോശക്കാരനായി ചിത്രീകരിക്കാന്‍ തെറ്റായ ഉത്തരം നല്‍കാന്‍ നിങ്ങളെ പ്രലോഭിപ്പിക്കുന്നതിനായി നിരന്തരം അവര്‍ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കും.

മറ്റ്‌ ബന്ധങ്ങളില്‍ അരക്ഷിതത്ത്വം

മറ്റ്‌ ബന്ധങ്ങളില്‍ അരക്ഷിതത്ത്വം

മറ്റുള്ളവരുമായുള്ള നിങ്ങളുടെ ബന്ധത്തില്‍ സുരക്ഷിതത്ത്വം അനുഭവപ്പെടാത്ത അവര്‍ എപ്പോഴും നിങ്ങളുടെ ബന്ധങ്ങളെ വിലയിരുത്തി കൊണ്ടിരിക്കും. നമ്മള്‍ക്ക്‌ എല്ലാം തൃപ്‌തികരല്ലേ? ഈ ബന്ധം എവിടേയ്‌ക്കാണ്‌ പോകുന്നത്‌ തുടങ്ങിയ സ്ഥിരം ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കും. വിശ്വാസമില്ലായ്‌മയും ബന്ധത്തിന്റെ സ്ഥിരത സംബന്ധിച്ചുള്ള നിരന്തര ചോദ്യങ്ങളും വളരെ വേഗത്തില്‍ ആ ബന്ധത്തെ തകര്‍ക്കും.

സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിങ്ങളെ നിരീക്ഷിക്കും

സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിങ്ങളെ നിരീക്ഷിക്കും

നിരന്തരം ഫോണ്‍ വിളികള്‍, വാട്‌സ്‌ അപ്‌ മെസ്സേജുകള്‍ എവിടെയാണന്ന്‌ അന്വേഷണങ്ങള്‍ എന്നിവ പോരാഞ്ഞിട്ട്‌ നിങ്ങള്‍ എന്താണ്‌ ചിന്തിക്കുന്നത്‌ ,ചെയ്യുന്നത്‌ എന്നറിയാന്‍ ഓണ്‍ലൈനിലും നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കും. ശരിക്കുള്ള ജീവിതത്തില്‍ മാത്രമല്ല ഓണ്‍ലൈനിലും നിങ്ങളെ അവര്‍ വിശ്വസിക്കില്ല.

എന്താണ്‌ അടുത്തത്‌? അവര്‍ നിങ്ങളുടെ പാസ്സ്‌വേഡ്‌ ആവശ്യപ്പെടും, അവര്‍ തീര്‍ത്തും അസൂയാലു ആയിരിക്കും.

മറ്റ്‌ സ്‌ത്രീകളുമൊത്ത്‌ ശൃംഗരിക്കുന്നുവെന്ന്‌ അപവാദം പറയും

മറ്റ്‌ സ്‌ത്രീകളുമൊത്ത്‌ ശൃംഗരിക്കുന്നുവെന്ന്‌ അപവാദം പറയും

മറ്റ്‌ സ്‌ത്രീകളോടുള്ള നിങ്ങളുടെ പെരുമാറ്റത്തെ അസൂയാലുവായ പങ്കാളി ശൃംഗാരമായിട്ടേ വ്യാഖ്യാനിക്കൂ.അവരുടെ മുമ്പില്‍ വച്ച്‌ മറ്റൊരു സ്‌ത്രീയെ കുറിച്ചും സംസാരിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയില്ല. നിങ്ങള്‍ എന്തു തന്നെ ചെയ്‌താലും അപവാദം കേള്‍ക്കേണ്ടി വരും.

English summary

5 Signs Your Girlfriend Has Extreme Jealousy Issues

So, are you one of those whose girlfriend’s jealousy is taking a toll on your relationship? Read these 5 signs to find out,
Story first published: Wednesday, May 28, 2014, 16:24 [IST]
X
Desktop Bottom Promotion