For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ലൊരു മകനാകണമെങ്കില്‍....

By VIJI JOSEPH
|

ഏത് മാതാപിതാക്കളുടെയും സ്വപ്നമാണ് സത്ഗുണസമ്പന്നയായ ഒരു മകന്‍. ചെറുപ്പത്തില്‍ മാതാപിതാക്കളില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിച്ച സ്നേഹവാത്സല്യങ്ങള്‍ മടക്കി നല്കുന്നതിലൂടെയാണ് അത് പ്രാവര്‍ത്തികമാവുക. നിങ്ങള്‍ ഗര്‍ഭപാത്രത്തില്‍ രൂപം കൊണ്ട അന്നുമുതല്‍ അവര്‍ നിങ്ങളെ സ്നേഹിച്ച് തുടങ്ങി. തങ്ങളുടെ ഏറെ സന്തോഷങ്ങളും, സുഖങ്ങളും അവര്‍ നിങ്ങള്‍ക്കായി ത്യജിച്ചു. നല്ലൊരു മകനാകുക എന്നതിന് ഏറ്റവും പ്രധാനപ്പെട്ട കാര്യം മാതാപിതാക്കളോടുള്ള ശ്രദ്ധയും സ്നേഹവും ഒരു കടമയായോ, നാട്യമായോ ചെയ്യാതിരിക്കുക എന്നതാണ്.

നല്ല മാതാപിതാക്കള്‍ തങ്ങള്‍ മക്കള്‍ക്ക് നല്കിയതൊന്നും തിരികെ ലഭിക്കാന്‍ ആഗ്രഹിക്കുന്നില്ല - സ്നേഹമൊഴികെ. നല്ല പുത്രനാവുക എന്നത് ഒരു ഉദ്യമമല്ല മറിച്ച് ഒരു ജീവിത വഴിയാണ്. അത് നിങ്ങള്‍ക്കും സല്‍പുത്രന്മാരെ നല്കും. കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കന്മാരില്‍ നിന്നാണല്ലോ പലകാര്യങ്ങളും പഠിക്കുകയും അനുകരിക്കുകയും ചെയ്യുക.

ഉപാധികളില്ലാത്ത സ്നേഹമാണ് നിങ്ങള്‍ മാതാപിതാക്കള്‍ക്ക് നല്കേണ്ടത്. ആദരവോടെയും ആത്മാര്‍ത്ഥതയോടെയുമാണ് നിങ്ങള്‍ സ്നേഹം പ്രകടിപ്പിക്കേണ്ടത്. അവര്‍ക്ക് ആവശ്യമുണ്ടാകുന്ന അവസരത്തില്‍ നിങ്ങള്‍ അവരോടൊപ്പം ഉണ്ടാകണം. മാതാപിതാക്കള്‍ക്ക് സമ്മാനങ്ങള്‍ ഇടക്കിടക്ക് നല്കുന്നതില്‍ വലിയ കാര്യമില്ല. അവരോടൊപ്പം സ്നേഹം നിറഞ്ഞ അന്തരീക്ഷത്തില്‍ ഭക്ഷണം കഴിക്കുന്നതിനോളം വരില്ല ഇവയൊന്നും. എങ്ങനെ സ്നേഹധനനായ ഒരു പുത്രനായിത്തീരാം എന്നതിനുള്ള ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

1. സ്നേഹം

1. സ്നേഹം

നിങ്ങള്‍ നല്ലൊരു പുത്രനാകാന്‍ ഏറ്റവും ആവശ്യമായത് മാതാപിതാക്കളെ താന്‍ എത്രത്തോളം സ്നേഹിക്കുന്നു എന്ന് കാണിക്കുകയാണ്. ഇതാണ് ഇക്കാര്യത്തിലെ ഏറ്റവും പ്രധാനമായ ഘടകം. ആ സ്നേഹപ്രകടനത്തില്‍ ലജ്ജിക്കേണ്ട കാര്യമില്ല.

2. ഉത്തവാദിത്വം

2. ഉത്തവാദിത്വം

നല്ലൊരു പുത്രനെന്നത് സ്വന്തം കാര്യത്തിലും കുടുംബത്തിന്‍റെ കാര്യത്തിലും ശ്രദ്ധിക്കുന്നയാളാണ്. ഇതുവഴി നിങ്ങള്‍ക്ക് മാതാപിതാക്കളുടെ അസാന്നിധ്യത്തിലും സ്വന്തം കാലില്‍ നില്‍ക്കാനാവുമെന്ന് മനസിലാക്കിക്കൊടുക്കാനാവും.

3. ബഹുമാനം

3. ബഹുമാനം

സല്‍പുത്രന്‍റെ പ്രധാന ലക്ഷണമാണ് ബഹുമാനം. മാതാപിതാക്കളെ മാത്രമല്ല അധ്യാപകരെയും, കൂടപ്പിറപ്പുകളെയും, സുഹൃത്തുക്കളെയുമെല്ലാം ബഹുമാനിക്കുക.

4. പഠനം

4. പഠനം

ചെറുപ്രായം മുതല്‍ തന്നെ നന്നായി പഠിക്കുക. നിങ്ങള്‍ ജീവിതത്തില്‍ എന്തായിത്തീരുന്നു എന്നതില്‍ വിദ്യാഭ്യാസത്തിന് പ്രധാന സ്ഥാനമുണ്ട്. നല്ല വിദ്യാഭ്യാസവും, സാന്മാര്‍ഗ്ഗികതയും നിങ്ങളെ ഒരു നല്ല പുത്രനാക്കി മാറ്റും.

5. സത്യസന്ധത

5. സത്യസന്ധത

മാതാപിതാക്കളോട് സത്യസന്ധതയോടെ പെരുമാറുക. എല്ലാവരും തെറ്റുകള്‍ വരുത്തുന്നവരാണ്. എന്നാല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുകയും കഴിവതും വീഴ്ചകള്‍ വരുത്താതെ അവ സത്യസന്ധതയോടെ നിര്‍വ്വഹിക്കുകയും ചെയ്യുക.

6. സഹോദരസ്നേഹം

6. സഹോദരസ്നേഹം

നല്ലൊരു പുത്രനാവുക എന്നത് മാതാപിതാക്കളെ സ്നേഹിക്കുന്നത് വഴി മാത്രമല്ല സഹോദരങ്ങളെയും സ്നേഹിക്കുകയും, ശ്രദ്ധിക്കുന്നത് വഴിയുമാണ് സാധ്യമാവുക.

7. തെറ്റായ ജീവിത വഴികള്‍

7. തെറ്റായ ജീവിത വഴികള്‍

വളരുമ്പോള്‍ ചിലപ്പോള്‍‌ കുറ്റകൃത്യങ്ങളിലേക്കും, ചൂതാട്ടം പോലുള്ള തെറ്റായ വഴികളിലേക്കും പോയേക്കാം. അത്തരം കാര്യങ്ങളിലേക്ക് വഴി തെറ്റിപ്പോവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.

8. അടിമത്തം

8. അടിമത്തം

കുടുംബത്തിലും, സുഹൃത്തുക്കള്‍ക്കുമൊപ്പം വിശേഷാവസരങ്ങളില്‍ അല്പം മദ്യപാനം വലിയ പ്രശ്നമല്ല. എന്നാല്‍ അത്തരം കാര്യങ്ങള്‍ക്ക് അടിമപ്പെട്ട് പോകരുത്. ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെട്ടുപോയാല്‍ അവയില്‍ നിന്നുള്ള മുക്തി വളരെ പ്രയാസകരമാകും. മാത്രമല്ല അത് ബന്ധങ്ങളെയും ബാധിക്കും.

9. സാന്നിധ്യം

9. സാന്നിധ്യം

നിങ്ങളുടെ സാന്നിധ്യം മാതാപിതാക്കള്‍ക്ക് ആവശ്യമുള്ള അവസരത്തില്‍ നിങ്ങള്‍ അവിടെയുണ്ടാകണം. ആവശ്യ നേരത്തുള്ള സാന്നിധ്യമാണ് മാതാപിതാക്കള്‍ക്ക് നല്കാവുന്ന പ്രധാന സഹായം.

10. നല്ലവനായിരിക്കുക

10. നല്ലവനായിരിക്കുക

നല്ലൊരു പുത്രനാകാന്‍ നിങ്ങള്‍ സല്‍സ്വഭാവിയായിരിക്കണം. കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കന്മാരെയാണ് സ്വഭാവത്തില്‍ പ്രതിഫലിപ്പിക്കുക. നിങ്ങളൊരു സല്‍സ്വഭാവിയാണെങ്കില്‍ നിങ്ങളുടെ മാതാപിതാക്കള്‍ അതില്‍ അഭിമാനിക്കും. നിങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്ന നല്ല അഭിപ്രായം മാതാപിതാക്കള്‍ക്ക് വിലമതിക്കാനാവാത്ത സന്തോഷമാണ് നല്കുക എന്നത് ഓര്‍മ്മിക്കുക.

Read more about: relationship ബന്ധം
English summary

ways cure dry chapped lips with coconut oil

Having a good son is any parents dream and vision. To be a perfect son is an opportunity to give back. It will be least you can give back to all the selfless love and care showered to you since the time you were the size of a bean in your mothers womb.
Story first published: Thursday, November 28, 2013, 15:14 [IST]
X
Desktop Bottom Promotion