For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബന്ധത്തെക്കുറിച്ച് ആശങ്കയോ?

By Viji Joseph
|

ബന്ധങ്ങള്‍ വിജയകരമായി നിലനിര്‍ത്തുക എന്നത് അല്പം വിഷമം പിടിച്ചതാണ്. ബന്ധം നല്ല നിലയില്‍ നില്‍ക്കുമ്പോഴും അത് എപ്പോള്‍ വേ​ണമെങ്കിലും അവസാനിച്ചേക്കാം എന്ന ഭീതി നിങ്ങള്‍ക്ക് ഒരു പക്ഷേ ഉണ്ടാവും. മുന്‍ അനുഭവങ്ങള്‍ ഒരുപക്ഷേ നിങ്ങളില്‍ പരാജയ ഭീതി ഉണ്ടാക്കുന്നുണ്ടാവും.

സ്നേഹബന്ധങ്ങള്‍ വളരെ ലോലമാണ്. വളരെ ശ്രദ്ധയോടെ അവയെ പരിപാലിച്ചില്ലെങ്കില്‍ വേഗത്തില്‍ തന്നെ അത് തകര്‍ന്ന് പോയേക്കാം. എന്നാല്‍ ബന്ധം അസ്ഥിരപ്പെടുത്തുന്ന വിധത്തില്‍ ആശങ്ക നിങ്ങളെ കീഴടക്കാതെ ശ്രദ്ധിക്കണം. പലരിലും ബന്ധത്തിന്‍റെ നിലനില്പ് സംബന്ധിച്ച് ആഴത്തിലുള്ള ആശങ്ക വേരോടിയിട്ടുണ്ടാവും. എന്നാല്‍ ഇത് എങ്ങനെ അതിജീവിക്കാം എന്നതിനെ സംബന്ധിച്ച് യാതൊരു ധാരണയും ഉ​ണ്ടാവില്ല.

Dealing with anxiety in relationshipsTips

നിങ്ങളുടെ വൈകാരിക സംഘര്‍ഷങ്ങള്‍ മറച്ച് വെയ്ക്കുക എന്നതാണ് ഒരു മാര്‍ഗ്ഗം. എന്നാല്‍ ശരിയായ വഴി ഇതല്ലെന്ന് മാത്രമല്ല പ്രശ്നം കൂടുതല്‍ വഷളാവാനേ ഇത് ഇടയാക്കൂ. അരക്ഷിതബോധം പുറത്ത് വരുന്ന സാഹചര്യമുണ്ടാവാനിടയായാല്‍ അതുവരെ തടഞ്ഞ് നിര്‍ത്തിയ കോപം പുറത്ത് വരുകയും ബന്ധത്തെ തകര്‍ക്കുകയും ചെയ്യും. അപ്പോള്‍ പിന്നെ ശരിയായ വഴിയെന്നത് അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തുകയും അത് പങ്കാളിയുമായി സംസാരിച്ച് പരിഹാരം കണ്ടെത്തുകയുമാണ്. സ്നേഹബന്ധങ്ങളെ തകര്‍ക്കുന്ന ആശങ്കകളില്‍ നിന്ന് അകന്ന് നില്‍ക്കാനുള്ള ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

1.എന്താണ് കാരണം? - ബന്ധത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തണം. ബന്ധങ്ങളിലെ പ്രധാന പ്രശ്നമാകുന്നത് വിശ്വാസമില്ലായ്മ, സംഘര്‍ഷങ്ങള്‍, മാനസിക സമ്മര്‍ദ്ധം തുടങ്ങിയവയാണ്. പങ്കാളികളിരുവരും ഈ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെങ്കില്‍ ബന്ധം വളരെ ഗുരുതരമായ തകര്‍ച്ചയിലേക്ക് പോകും. ആദ്യമായി ആശങ്കയുടെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തുക.

2. തുറന്ന് പറച്ചില്‍ - ബന്ധങ്ങള്‍ക്ക് ദൃഡത നല്കുന്നത് പരസ്പരമുള്ള തുറന്ന സംസാരമാണ്. നിങ്ങളുടെ അരക്ഷിതാവസ്ഥയെക്കുറിച്ച് പങ്കാളിയോട് തുറന്ന് സംസാരിക്കാം. ഇതു വഴി രണ്ട് പേര്‍ക്കും യോജിച്ച ഒരു മാര്‍ഗ്ഗം കണ്ടെത്താം. ബന്ധങ്ങളുടെ അടിസ്ഥാന ശക്തിയെന്നത് പരസ്പരമുള്ള തുറന്ന ആശയവിനിമയമാണ്.

3. പുതിയൊരു തുടക്കം - പലപ്പോഴും ബന്ധങ്ങളുടെ അടിത്തറയില്‍‌ തന്നെയാവും പ്രശ്നം. പരസ്പരവിശ്വാസത്തില്‍ ഉടവ് തട്ടിയിട്ടുണ്ടെങ്കിലും അത് അത് വീണ്ടെടുക്കാനാവില്ല എന്ന് അര്‍ത്ഥമില്ല. എല്ലാം ആദ്യം മുതല്‍ ആരംഭിക്കുന്നത് സാധ്യമായ കാര്യം തന്നെയാണ്.

4. സംഭാഷണം - വ്യവസ്ഥകളില്ലാത്ത ബന്ധങ്ങളിലും പലപ്പോഴും ആവശ്യങ്ങള്‍ക്ക് പരസ്പരം സഹകരിച്ച് നിവൃത്തി കണ്ടെത്തേണ്ടതായി വരും. ഒരുമിച്ച് ജീവിക്കുമ്പോള്‍ രണ്ട് വ്യക്തികള്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് പരസ്പരം സഹകരിക്കേണ്ടതായി വരും. എന്ത് പ്രതീക്ഷിക്കുന്നു, എന്താണ് നിങ്ങളെക്കൊണ്ട് സാധിക്കുക എന്നൊക്കെ തുറന്ന് സംസാരിക്കാം. ഇത്തരത്തില്‍ ബന്ധങ്ങളിലെ അശാന്തി പരിഹരിക്കാനാവും.

5. തിരക്കുകള്‍ - അലസതയോടെ വെറുതെയിരിക്കുമ്പോളാണ് പല പ്രശ്നങ്ങളും തുടങ്ങുക. അക്കാരണത്താല്‍ തന്നെ മനസിലേക്ക് അനാവശ്യമായ ചിന്തകള്‍ കടന്ന് വരാന്‍ ഇടകൊടുക്കാതെ തടയുന്നത് വഴി ഉത്കണ്ഠകള്‍ക്ക് അറുതി നല്കാനാവും. ഇതിന് വേണ്ടി എന്തിലെങ്കിലും സജിവമായി ഇടപെട്ടുകൊണ്ട് ശ്രദ്ധ തിരിക്കാവുന്നതാണ്.

English summary

Dealing with anxiety in relationshipsTips

Are you in love with this amazing person who you have in fact dreamt of all your life? Well that is a great feeling. But, are you suddenly feeling insecure? You feel things can end at any moment and the end would shatter you. You are scared of the sad ending. Probably a past incident has nurtured this thought in your mind that's deep rooted now.
Story first published: Wednesday, December 11, 2013, 14:50 [IST]
X
Desktop Bottom Promotion