For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടീനേജുകാരോട് ഇടപെടുമ്പോള്‍...

|

കുട്ടികളുടെ ടീനേജ് കാലം മാതാപിതാക്കള്‍ക്ക് ഏറെ ടെന്‍ഷനുണ്ടാക്കുന്ന ഒരു കാലഘട്ടമാണ്. ഈ പ്രായത്തില്‍ എന്തിനേയും ഏതിനേയും ചോദ്യം ചെയ്യുവാനുള്ള ഒരു മനസായിരിയ്ക്കും കുട്ടികള്‍ക്കുണ്ടായിരിയ്ക്കുക. പല കുട്ടികള്‍ക്കും ശരിയായ വഴിയേതെന്നു തിരഞ്ഞെടുക്കാവാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്ന ഒരു പ്രായം.

ടീനേജിലെത്തിയ കുട്ടികളോട് സംസാരിയ്ക്കുമ്പോള്‍ മാതാപിതാക്കളും പല കാര്യങ്ങളിലും ശ്രദ്ധിയേക്കേണ്ടതുണ്ട്.

ആദ്യമായിത്തന്നെ കുട്ടികളുമായി തുറന്നു സംസാരിയ്ക്കണം. അവരുടെ ചിന്തകളും ആശയങ്ങളും മനസിലാക്കുവാനുള്ള പ്രധാന വഴിയാണിത്. ഇതുവഴി അവരുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയുവാനുള്ള വഴി അവര്‍ക്കു മുന്നില്‍ തുറന്നു ലഭിയ്ക്കും. മാതാപിതാക്കളുമായി കൂടുതല്‍ അടുക്കുവാന്‍ വഴി തെളിയ്കും.

Teenage

കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തരുത്. ഇത് മാതാപിതാക്കളില്‍ നിന്നും അകാലാനുള്ള വഴിയാകും.

കുട്ടികള്‍ പറയുന്നതെന്തും എതിര്‍ക്കാതെ നല്ല കാര്യങ്ങള്‍ സ്വീകരിയ്ക്കുവാനും പഠിയ്ക്കണം. ഇത് തങ്ങളെ മാതാപിതാക്കള്‍ വില കുറച്ചു കാണുന്നില്ലെന്ന തോന്നലുണ്ടാക്കുവാന്‍ സഹായിക്കും.

കുട്ടികള്‍ പറയുന്ന കാര്യങ്ങള്‍ അവിശ്വസിയ്ക്കരുത്. ഇത് കള്ളം പറയുവാന്‍ കുട്ടികള്‍ക്കു പ്രേരണയാകും.

കുട്ടികളെ ഭരിയ്ക്കാതെ അവര്‍ക്ക് നല്ല കൂട്ടുകാരാവുക. ഇത് ഒരു പരിധി വരെ പ്രശ്‌നങ്ങള്‍ ഒഴിവാക്കും.

Read more about: relationship ബന്ധം
English summary

Communication With Teenage Kids

Communication with teenagers has never been easy when it comes to parents and their children. There are tins of parents who say that parenting teenagers is a big challenge. However, Boldsky makes it easier for you, if you simply follow these parenting tips which we have shared with you.
Story first published: Monday, December 9, 2013, 15:39 [IST]
X
Desktop Bottom Promotion