For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണുങ്ങള്‍ക്ക് പൊരുത്തപ്പെടാനാവാത്ത കാര്യങ്ങള്‍

By VIJI JOSEPH
|

പുരുഷന്മാരുടെ സഹനശേഷി കൂടിയും കുറഞ്ഞുമിരിക്കും. ചിലര്‍ ഏതറ്റം വരെയും സഹിഷ്ണുതയോടെയിരിക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് അത് തീരെ സാധിക്കില്ല. സാങ്കേതിക പുരോഗതിയുടെ ഈ കാലത്ത് സഹനശേഷി തീരെ കുറവാണെന്ന് പറയേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പവര്‍ കട്ട് പോലും അവരെ രോഷാകുലരാക്കും. ചിലര്‍ സഹപ്രവര്‍ത്തകരുടെ വിജയങ്ങളില്‍ അസഹിഷ്ണുത കാണിക്കുമ്പോള്‍ ചിലര്‍ അഴിമതി പൊറുക്കാനാവാത്തവരാണ്. അത്തരത്തില്‍ എല്ലാവരും വ്യത്യത്ഥരാണ്. ഇത് പക്ഷേ ലിംഗാടിസ്ഥാനത്തില്‍ വേര്‍തിരിക്കാന്‍ സാധിക്കാത്തതാണ്.

നുണ, അവകാശവാദം, താരതമ്യപ്പെടുത്തല്‍, ബുദ്ധികുറഞ്ഞ സ്ത്രീകള്‍ തുടങ്ങിയവയൊക്കെ പുരുഷന്മാര്‍ വെറുക്കുന്നവയാണ്. ശാരീരികമായി സഹനശേഷിയുള്ളവരാണെങ്കിലും മാനസികമായി അവര്‍ തീരെ സഹന ശേഷിയില്ലാത്തവരാണ്. സ്ത്രീകള്‍ തങ്ങളുടെ കടപ്പാടും, വാഗ്ദാനങ്ങളും ഉറപ്പുകളും പല തവണ ആവര്‍ത്തിക്കുമ്പോള്‍ പുരുഷന്മാര്‍ ഇത്തരത്തിലുള്ള ആവര്‍ത്തനം വെറുക്കുന്നു.

ബന്ധങ്ങളുടെ തകര്‍ച്ച, പ്രയപ്പെട്ടവരുടെ വഞ്ചന, കബളിപ്പിക്കുന്ന സ്വഭാവം തുടങ്ങിയവ പുരുഷന്മാര്‍ക്ക് പൊരുത്തപ്പെടാനാവാത്തവയാണ്. അവര്‍ ബന്ധങ്ങളിലും, സ്നേഹത്തിലും വേഗത്തില്‍ വ‍ഞ്ചിക്കപ്പെടുന്നവരാണ്. എന്നാല്‍ അതേ സമയം തന്നെ വിശ്വസ്ഥതയില്ലായ്മയെ വെറുക്കുന്നവരുമാണ്. ജോലിസ്ഥലത്തെ അന്യായവും, അനീതിയും, അര്‍ഹരല്ലാത്ത സഹപ്രവര്‍ത്തകരുടെ ജോലിക്കയറ്റവും പുരുഷന്മാര്‍ക്ക് ഒരിക്കലും പൊരുത്തപ്പെടാന്‍ സാധിക്കാത്തതാണ്.

പുരുഷന്മാരെ സംബന്ധിച്ച് പൊരുത്തപ്പെടാനാവാത്ത ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. സംതൃപ്തിയില്ലാത്ത ജോലി

1. സംതൃപ്തിയില്ലാത്ത ജോലി

തങ്ങളുടെ സ്വപ്നങ്ങളെയും, വികാരങ്ങളെയും പിന്തുടരാന്‍ ഇഷ്ടപ്പെടുന്നവരാണ് പുരുഷന്മാര്‍. തങ്ങള്‍ക്ക് സംതൃപ്തിയും സന്തോഷവും നല്കുന്ന ജോലികളാണ് അവര്‍ ആഗ്രഹിക്കുന്നത്. അത്തരമൊരു ജോലിയല്ലെങ്കില്‍ ആ ജോലിയുമായി പൊരുത്തപ്പെടാന്‍ അവര്‍ക്കാവില്ല.

2. അമിതമായ സംസാരം

2. അമിതമായ സംസാരം

അധികം സംസാരം ഇഷ്ടപ്പെടാത്തവരാണ് മിക്ക പുരുഷന്മാരും. തങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ സംസാരിക്കാനാണ് അവര്‍ ആഗ്രഹിക്കുക. ഇത് ജോലിസ്ഥലത്തും വീട്ടിലും അങ്ങനെ തന്നെയാവും. ഭാര്യ സംസാരിക്കുമ്പോള്‍ കേള്‍വിക്കാരനായിരിക്കാനാണ് പുരുഷന്‍മാര്‍ മിക്കപ്പോഴും താല്പര്യപ്പെടുക.

3. സത്യസന്ധതയില്ലായ്മ

3. സത്യസന്ധതയില്ലായ്മ

എല്ലാ പുരുഷന്മാരും വെറുക്കുന്നതാണ് സത്യസന്ധതയില്ലായ്മ. വിശ്വസ്തരായ ആളുകളുമായി ഇടപെടാനാണ് അവരാഗ്രഹിക്കുക. സുഹൃത്തുക്കളും, പങ്കാളികളും സത്യസന്ധതയില്ലാതെ പരുമാറുന്നത് അവരെ രോഷാകുലരാക്കും. കാര്യങ്ങളെ നേരായിത്തന്നെ സമീപിക്കാനാണ് ആണുങ്ങള്‍ക്ക് താല്പര്യം.

4. വിശ്വാസവഞ്ചന

4. വിശ്വാസവഞ്ചന

വിവാഹബന്ധത്തിലേര്‍പ്പെട്ടവരുടെയോ, പ്രണയഭാജനങ്ങളുടെയോ വിശ്വാസ വഞ്ചന പുരുഷന്മാര്‍ക്ക് പൊറുക്കാനാകില്ല. ബന്ധങ്ങളില്‍ സത്യസന്ധരായിരിക്കുമ്പോള്‍ തിരിച്ചും അവരത് ആഗ്രഹിക്കുന്നു.

5. അവകാശവാദം

5. അവകാശവാദം

യുക്തിയിലധിഷ്ഠിതമായി കാര്യകാരണങ്ങള്‍ നിരത്തി സംസാരിക്കാനാണ് പുരുഷന്മാര്‍ക്ക് താല്പര്യം. യാഥാര്‍ത്ഥ്യത്തില്‍ നിന്നകന്നുള്ള അവകാശവാദങ്ങള്‍ അവര്‍ക്ക് പൊരുത്തപ്പെടാനാകില്ല. കാര്യങ്ങള്‍ ഏറ്റുമുട്ടലിലേക്ക് പോകാതെ യുക്തിസഹമായി സംസാരിച്ച് അവസാനിപ്പിക്കാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്.

6. ആവര്‍ത്തനം

6. ആവര്‍ത്തനം

ജോലികളിലും വാക്കുകളിലും ആവര്‍ത്തനം ഇഷ്ടപ്പെടാത്തവരാണ് പുരുഷന്മാര്‍. ഒരേ കാര്യം പല തവണ ആവര്‍ത്തിക്കുന്നത് അവരിഷ്ടപ്പെടുന്നില്ല. ബന്ധങ്ങളില്‍ പങ്കാളികള്‍ തങ്ങളുടെ സ്നേഹവും, കടപ്പാടും ഇടക്കിടക്ക് പറയുന്നത് അവര്‍ക്ക് ഇഷ്ടപ്പെടില്ല.

7. ആരോഗ്യമില്ലാത്ത ശരീരം

7. ആരോഗ്യമില്ലാത്ത ശരീരം

പുരുഷന്മാര്‍ ശാരീരികമായി നല്ല ആരോഗ്യത്തോടെയിരിക്കാന്‍ ഇഷ്ടപ്പെടുന്നു. മറ്റുള്ളവര്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കാത്തത് അവര്‍ക്ക് പൊരുത്തപ്പെടാനാവില്ല. തങ്ങളുടെ പങ്കാളികള്‍ ആരോഗ്യത്തോടെയും ശാരീരികപുഷ്ടിയോടെയും എന്നാല്‍ അമിതമായ ശരീരഭാരമില്ലാതെയുമിരിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു.

8. മാനസികസമ്മര്‍ദ്ധം

8. മാനസികസമ്മര്‍ദ്ധം

ജോലിത്തിരക്കുകള്‍ മൂലം തങ്ങളുടെ വ്യക്തിപരമായ താല്പര്യങ്ങളും വികാരങ്ങളും പിന്‍തുടരാന്‍ സാധിക്കാതെ വരുന്നത് പുരുഷന്മാര്‍ക്ക് അസഹിഷ്ണതയുണ്ടാക്കും. അമിതമായതും മാനദണ്ഠങ്ങളില്ലാത്തതുമായ ജോലിഭാരം അവര്‍ക്ക് പൊരുത്തപ്പെടാനാവില്ല. മാനസികസമ്മര്‍ദ്ധമുണ്ടാക്കുന്ന ജോലികളില്‍ തുടരാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല.

Read more about: relationship ബന്ധം
English summary

certain things men can not tolerate

There are men who tolerate hell while there are men who cannot tolerate a fly. In this technological age, men are becoming highly intolerant.
Story first published: Monday, December 2, 2013, 13:35 [IST]
X
Desktop Bottom Promotion