For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവന് കേട്ട ഭാവമില്ലേ?!!

By Viji Joseph
|

ആണ് ആണ് തന്നെയാണ് എന്ന ചൊല്ല് ശരിക്കും സത്യം തന്നെയാണ്. പുരുഷ വര്‍ഗ്ഗത്തിന്‍റെ ഒരു പ്രത്യേകതയായി പറയാവുന്ന കാര്യം അവരുടെ ഈ ശ്രദ്ധയില്ലായ്മയാണ്. ഇത് അഹംബോധം കൊണ്ടോ സ്വഭാവത്തിന്‍റെ പ്രത്യേകത കൊണ്ടോ ആകാം. ഭൂരിപക്ഷം പുരുഷന്മാരും നല്ല കേള്‍വിക്കാരല്ല. അതുപോലെ ഭൂരിപക്ഷം പേരും ഉപദേശങ്ങള്‍ സ്വീകരിക്കുന്നവരുമല്ല. അവരെ കേള്‍വിക്കാരാക്കുക എന്നത് പരാജയപ്പെട്ട് പോകുന്ന ഒരു ശ്രമം തന്നെയാണ്. പഴഞ്ചൊല്ലില്‍ പറയുന്നത് പോലെ കുതിരയെ നിങ്ങള്‍ക്ക് തടാകത്തിലേക്ക് കൊണ്ടുപോകാം, പക്ഷേ അതിനെ വെള്ളം കുടിക്കാനായി നിര്‍ബന്ധിച്ചിട്ട് കാര്യമില്ല.

ഏറിയ പങ്ക് സ്ത്രീകളും തങ്ങളുടെ പുരുഷന്മാര്‍ എങ്ങനെയാണോ അങ്ങനെ സ്വീകരിക്കുമ്പോള്‍ ചിലര്‍ക്ക് അത് വിഷമകരമായിരിക്കും. സ്ത്രീകള്‍ സ്പോര്‍ട്സിനെപ്പറ്റിയോ രാഷ്ട്രീയത്തെപ്പറ്റിയോ സംസാരിച്ചാല്‍ അത് കേള്‍ക്കാന്‍ പുരുഷന്മാര്‍ക്ക് താല്പര്യമുണ്ടാകില്ല. ചിലര്‍ അത് കേള്‍ക്കും, ചിലര്‍ കേള്‍ക്കുന്നത് പോലെ നടിക്കും - പക്ഷേ ശ്രദ്ധിക്കുന്നുണ്ടാകില്ല. ചിലരാകട്ടെ ഇത്തരം സംസാരത്തിന് ചെവികൊടുക്കുന്നത് മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ടാവും. നല്ലൊരു കേള്‍വിക്കാരനാണെങ്കിലും ക്രിക്കറ്റ് കളി കാണുന്നതില്‍ മുഴുകിയിരിക്കുമ്പോള്‍ സംസാരിക്കാന്‍ ശ്രമിച്ചാല്‍ നിരാശപ്പെടേണ്ടി വരുമെന്നതില്‍ സംശയമൊന്നുമില്ല.

ഭൂരിപക്ഷം പുരുഷന്മാരുടെയും മനസും, കൈയ്യും സദാ ജോലികളാലും ചിന്തകളാലും തിരക്കുള്ളതായിരിക്കും. ചിലര്‍ ഭാവിയെക്കുറിച്ച് ആശങ്കാകുലരാകുമ്പോള്‍, ചിലര്‍ കംപ്യൂട്ടര്‍ ഗെയിം പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ചാവും ചിന്തിക്കുന്നത്. അങ്ങനെ കാര്യമെന്തായാലും പുരുഷന്മാരുടെ ഈ സമീപനം സ്ത്രീകളെ നിരാശരാക്കും. പുരുഷന്മാര്‍ ഇത്തരത്തില്‍ പെരുമാറാനുള്ള ചില കാരണങ്ങളാണ് ഇവിടെ പറയുന്നത്.

1. കേള്‍വിയുടെ പ്രധാന്യം

1. കേള്‍വിയുടെ പ്രധാന്യം

ഒരു പക്ഷേ പുരുഷന്മാര്‍ക്ക് കേള്‍വിക്കാരാകേണ്ടതിന്‍റെ പ്രാധാന്യം അറിയില്ലായിരിക്കാം. അത് മാതാപിതാക്കളോടും, ഗേള്‍ഫ്രണ്ടിനോടും, പിന്നീട് ഭാര്യയോടും അങ്ങനെ തന്നെയായിരിക്കും പെരുമാറുക. പൊതുവെ പുരുഷന്മാര്‍ നല്ല കേള്‍വിക്കാരല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

2. തെറ്റിദ്ധാരണകള്‍

2. തെറ്റിദ്ധാരണകള്‍

കാര്യങ്ങള്‍ പറയുമ്പോള്‍ ശ്രദ്ധിക്കാത്തത് അവരുടെ ആശയവുമായി യോജിക്കാത്തത് കൊണ്ടാണെന്ന് ഭാര്യമാരും, മാതാപിതാക്കളുമൊക്കെ കരുതും. പുരുഷന്മാര്‍ കാര്യങ്ങള്‍ കേട്ട ഭാവം കാണിക്കാത്തതിനാല്‍ മറ്റുള്ളവരും അതിനോട് വിയോജിക്കാനും കാരണമാകും.

3. വികാരങ്ങള്‍

3. വികാരങ്ങള്‍

സ്ത്രീകള്‍ പൊതുവെ വികാരജീവികളാണ്. അവര്‍ തങ്ങളുടെ വൈകാരികത സംസാരത്തിലൂടെ വെളിപ്പെടുത്തും. എന്നാല്‍ പുരുഷന്മാര്‍ക്ക് അത് തിരിച്ചറിയുക എന്നത് പ്രയാസമാണ്. അതിനാല്‍ തന്നെ സ്ത്രീകള്‍ കരുതുക ആണുങ്ങള്‍ തങ്ങള്‍ പറയുന്നത് ശ്രദ്ധിക്കുന്നില്ല എന്നാണ്.

4. വിമര്‍ശനം

4. വിമര്‍ശനം

പൊതുവെ സ്ത്രീകളും, പുരുഷന്മാരും വിമര്‍ശനം ഇഷ്ടപ്പെടുന്നവരല്ല. എന്നാല്‍ ഇത് പുരുഷന്മാരെ സംബന്ധിച്ച് കൂടുതലാണ്. തങ്ങളെ വിമര്‍ശിച്ച് പറയുന്ന കാര്യങ്ങള്‍ക്ക് അവര്‍ ചെവി നല്കില്ല.

5. നിഷേധസ്വഭാവം

5. നിഷേധസ്വഭാവം

അഹംബോധം ഇക്കാര്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു. തങ്ങളെ തിരുത്താനുള്ള ശ്രമങ്ങള്‍ പുരുഷന്മാര്‍ക്ക് ഇഷ്ടപ്പെടാറില്ല. കാര്യങ്ങള്‍ പരുക്കനായിത്തന്നെ ചെയ്യാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്. ബൈക്ക് പഠിക്കുമ്പോള്‍ പല തവണ വീഴുന്നത് അവ കാര്യമാക്കാറില്ല. അത്തരം കാര്യങ്ങളില്‍ അവര്‍ മറ്റുള്ളവരുടെ അഭിപ്രായം പരിഗണിക്കാറുമില്ല.

6. അധികാരം

6. അധികാരം

കേള്‍വിക്കാരനാവുക എന്നത് ചിലപ്പോള്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക, അല്ലെങ്കില്‍ പരാജയപ്പെടുക എന്നിവയ്ക്ക് തുല്യമായി തോന്നാം. പറയുന്നവനും കേള്‍ക്കുന്നവനുമിടയില്‍ അഹംബോധത്തിന് വലിയൊരു സ്ഥാനമുണ്ട്. അതിനാല്‍ തന്നെ കേള്‍വിക്കാരനായിരിക്കുന്നത് അവര്‍ ഇഷ്ടപ്പെടില്ല.

7. വിവേകം

7. വിവേകം

സ്ത്രീകള്‍ തമ്മിലുളള സംഭാഷണങ്ങള്‍ എപ്പോഴും വിവേകത്തോടെയുള്ളതാവില്ല. എന്നാല്‍ പുരുഷന്മാര്‍ക്ക് അത്തരം സംഭാഷണം താല്പര്യമില്ല. അതിനാല്‍ തന്നെ പങ്കാളികള്‍ ഇത്തരത്തില്‍ സംസാരിക്കുമ്പോള്‍ അവര്‍ ശ്രദ്ധിക്കില്ല. അത്തരം കാര്യങ്ങള്‍ കേള്‍ക്കാന്‍ ഇടകൊടുക്കാതിരിക്കാനാണ് പുരുഷന്മാര്‍ ശ്രദ്ധിക്കുക.

8. ചെയ്തികളുടെ ഫലങ്ങള്‍

8. ചെയ്തികളുടെ ഫലങ്ങള്‍

തങ്ങളുടെ പ്രവൃത്തികള്‍ നല്കിയ ഫലം എന്തെന്ന് അറിയാന്‍ താല്പര്യമുള്ളവരാണ് ആണുങ്ങള്‍. കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ തന്നെ അവയെ വിലയിരുത്തുക കൂടി അവര്‍ ചെയ്യുന്നുണ്ട്. വൈകാരികമായ കാര്യങ്ങളാണ് പറയുന്നതെങ്കില്‍ അവര്‍ ശ്രദ്ധ മാറ്റുകയും ചെയ്യും.

9. ബുദ്ധി

9. ബുദ്ധി

സൗന്ദര്യമുള്ള സ്ത്രീകള്‍ക്ക് ബുദ്ധിയില്ല എന്നാണ് പുരുഷന്മാര്‍ കരുതുന്നത്. അതിനാല്‍ തന്നെ അത്തരക്കാരുടെ സംസാരവും അഭിപ്രായങ്ങളും അവഗണിക്കപ്പെടും. അത്തരം സ്ത്രീകളുടെ സംസാരത്തില്‍ പുരുഷന്മാരില്‍ ഭൂരിപക്ഷവും ശ്രദ്ധ നല്കാറില്ലെന്നതാണ് വാസ്തവം.

Read more about: relationship ബന്ധം
English summary

why men do not listen

Men will be men. A popular saying is quite true in many ways. One such thing men are typical with is not listening. It could be due to ego or just in genes. Most men are not good listeners and many others don’t accept advices.
Story first published: Wednesday, November 20, 2013, 15:47 [IST]
X
Desktop Bottom Promotion