For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാമുകിയോട് പ്രണയം പ്രകടിപ്പിയ്ക്കാന്‍

By VIJI JOSEPH
|

നിങ്ങളൊരു കാമുകനാണെങ്കില്‍ നിങ്ങളുടെ സ്നേഹം പ്രകടമാക്കുന്ന സമീപനങ്ങളും അടയാളങ്ങളും കാമുകിക്ക് നല്കേണ്ടതുണ്ട്. ഇത് ചിലപ്പോള്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്ന തരത്തില്‍ നേരിട്ടുള്ള പ്രസ്താവനയാകാം. ഇത് മറ്റ് പ്രവൃത്തികളേക്കാള്‍ എളുപ്പത്തില്‍ പ്രണയം പ്രകടിപ്പിക്കാന്‍ സഹായിക്കും. നിങ്ങളുടെ പ്രണയ പ്രസ്താവനകള്‍ സമയവും കാലവും നോക്കിയായിരിക്കണം. രണ്ടുപേരും ഒരേ പോലെ പ്രണയബദ്ധരാണെങ്കില്‍ ആശയവിനിമയം എളുപ്പമായിരിക്കും. എന്നാല്‍ അങ്ങനെയല്ലാത്ത അവസരത്തില്‍ ബന്ധം നിലനിര്‍ത്താനായി നിങ്ങളുടെ പ്രേമം തെളിയിക്കേണ്ടതുണ്ട്. അവളോടുള്ള സ്നേഹവും, പരിഗണനയും വെളിവാക്കിവേണം ഇതിന് തുടക്കം കുറിക്കാന്‍.

ഒരു പെണ്‍കുട്ടിയും നിര്‍ഗുണനായ ഒരാളെ സ്നേഹിക്കുകയില്ല. നിങ്ങളുടെ ആത്മാര്‍ത്ഥതയും, ചിന്താശക്തിയും, സഹായമനസ്ഥിതിയും, അവളുടെ ആവശ്യങ്ങള്‍ സാധ്യമാക്കിക്കൊടുക്കാനുള്ള കഴിവും പ്രണയത്തിന്‍റെ തെളിവായാണ് പരിഗണിക്കുക. ഇവയോടൊപ്പം ശാരീരികമായ അടുപ്പവും വെളിപ്പെടുത്തണം. ഇതേ പോലെ ഇടക്ക് ചെറിയ സമ്മാനങ്ങള്‍ വാങ്ങി അവള്‍ക്ക് നല്കാം. 'ഐ ലവ് യു' എന്ന് പറയുന്നതിന് മുമ്പ് പൂക്കള്‍ സമ്മാനിക്കുകയോ, അവളുടെ സാന്നിധ്യം എത്രത്തോളം നിങ്ങളെ സന്തോഷിപ്പിക്കുന്നുവെന്ന് വെളിപ്പെടുത്തുന്ന പ്രണയലേഖനമോ നല്കാം.

നിങ്ങളുടെ പ്രണയം പ്രകടിപ്പിക്കാനുതകുന്ന പത്ത് മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

1. പുഷ്പങ്ങള്‍

1. പുഷ്പങ്ങള്‍

പരമ്പരാഗതവും, കാല്പനിക സൗന്ദര്യമുള്ളതുമായ ഒരു പ്രണയസാക്ഷ്യമാണ് പൂക്കള്‍ സമ്മാനമായി നല്കുന്നത്. സമ്മാനിക്കാനായി പൂക്കള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഏത് തരത്തിലുള്ളവ വേണമെന്ന് ചിന്തിച്ച് തീരുമാനിക്കാനും ശ്രദ്ധിക്കണം.

2. പ്രണയലേഖനം

2. പ്രണയലേഖനം

നിങ്ങള്‍ക്ക് കാമുകിയുടെ അടുത്ത് എത്താന്‍ സാധിക്കാത്ത സാഹചര്യങ്ങളുണ്ടാകും. ഇത്തരം സാഹചര്യങ്ങളില്‍ അവള്‍ക്കായി നിങ്ങളുടെ പ്രണയം വെളിവാക്കുന്ന കാവ്യഭംഗി നിറഞ്ഞ പ്രണയ ലേഖനങ്ങളെഴുതാം.

3. ഡേറ്റിംഗ്

3. ഡേറ്റിംഗ്

നിങ്ങള്‍ പ്രേമബന്ധമുള്ള ആളാണെങ്കില്‍ പ്രണയിനിയുമൊത്ത് പുറത്ത് പോവുകയും ഭക്ഷണം കഴിക്കുകയോ, സിനിമ കാണുകയോ, പാര്‍ക്കില്‍ ചെലവഴിക്കുകയോ ചെയ്യുകയും ചെയ്യാം. ഇത്തരം നിമിഷങ്ങള്‍ നിങ്ങളുടെ പ്രണയം വെളിപ്പെടുത്താനുതകും.

4. പാചകം

4. പാചകം

പുറത്ത് ചെലവഴിക്കുക മാത്രമല്ല പ്രണയിനിക്കൊപ്പം സാധ്യമായത്. അവളെ ഭക്ഷണത്തിനായി ക്ഷണിക്കുകയും , നിങ്ങള്‍ തന്നെ പാചകം ചെയ്ത് സല്‍ക്കരിക്കുകയും ചെയ്യാം. ഇത് നിങ്ങള്‍ എത്രത്തോളം അവളെ സ്നേഹിക്കുന്നു എന്ന് വെളിപ്പടുത്താന്‍ സഹായിക്കും.

5. അഭിനന്ദനങ്ങള്‍

5. അഭിനന്ദനങ്ങള്‍

ഇത് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് നടപ്പാക്കേണ്ടതില്ല. അവസരങ്ങളുണ്ടാകുമ്പോള്‍ അവളെ അഭിനന്ദിക്കുക. തങ്ങളെ അഭിനന്ദിക്കുന്നത് ഇഷ്ടപ്പെടാത്ത പെണ്‍കുട്ടികളില്ല. അണിഞ്ഞൊരുങ്ങി വരുമ്പോള്‍ അവരുടെ സൗന്ദര്യത്തെ പ്രശംസിക്കാന്‍ മടിക്കേണ്ടതില്ല.

6. അപ്രതീക്ഷിത കാര്യങ്ങള്‍

6. അപ്രതീക്ഷിത കാര്യങ്ങള്‍

നിങ്ങളുടെ പ്രണയ പ്രകടനങ്ങള്‍ എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയവയാകരുത്. മുന്‍കൂട്ടി പറയാതെ സമ്മാനങ്ങള്‍ നല്കുകയോ, ജന്മദിനാഘോഷം സംഘടിപ്പിക്കുകയോ ചെയ്ത് അവള്‍ക്ക് അപ്രതീക്ഷിത നിമിഷങ്ങള്‍ സമ്മാനിക്കാം.

7. സ്നേഹപ്രകടനം

7. സ്നേഹപ്രകടനം

ഇത് ദുര്‍ബല മനസ്കര്‍ക്കുള്ളതല്ല. പൊതുവേദികളില്‍ വച്ച് തലോടുകയോ, ചുണ്ടില്‍ ചുംബിക്കുകയോ ചെയ്ത് നിങ്ങളുടെ സ്നേഹം പ്രകടമാക്കാം.

8. സത്യസന്ധതയും ആദരവും

8. സത്യസന്ധതയും ആദരവും

നിങ്ങളുടെ പ്രണയം വെളിപ്പെടുത്തുന്നതിന് ഏറെ സഹായിക്കുന്നതാണ് ഇക്കാര്യങ്ങള്‍. ബന്ധത്തിലുടനീളം സത്യസന്ധതയും, ബഹുമാനവും നില നിര്‍ത്തുക.

9. സാമീപ്യം

9. സാമീപ്യം

നിങ്ങളുടെ പ്രണയിനിക്ക് നിങ്ങളുടെ സാമീപ്യം ആവശ്യമെന്ന് തോന്നുമ്പോള്‍ അവള്‍ക്കരികിലായിരിക്കുക. ഇത്തരം സന്ദര്‍ഭങ്ങള്‍ നിങ്ങളുടെ ബന്ധം ദൃഡമാക്കും.

10. പ്രണയവചനങ്ങള്‍

10. പ്രണയവചനങ്ങള്‍

അനുകൂലമായ സന്ദര്‍ഭങ്ങളില്‍‌ നിങ്ങളുടെ അവളോടുള്ള പ്രണയം യാദൃശ്ചികമെന്നപോലെ, സൂക്ഷ്മതയോടെയും ഇടക്കിടക്ക് പറയുക. നിങ്ങള്‍ ആത്മാര്‍ത്ഥതയോടെ പറയുന്ന പ്രണയ വചനങ്ങള്‍ ഫലം നല്കുമെന്നുറപ്പ്.

Read more about: relationship ബന്ധം
English summary

ways a boyfriend can show love

As a boyfriend you have to make sure your show signs and signals showing your love for her. Sometimes it can be shown in a straight forward way of telling “I LOVE YOU”, though it is easier said than done. Popping the L words to her needs proper timing and preparation.
Story first published: Saturday, November 16, 2013, 14:08 [IST]
X
Desktop Bottom Promotion