For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിസ്ഥലത്തെ ആണ്‍ സൗഹൃദങ്ങള്‍

By Shibu
|

നമ്മുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത അധ്യായമാണ് സൗഹൃദം. ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെയും സൗഹൃദത്തിന്റെ വിവിധ തലങ്ങളിലൂടെ നാം കടന്നുപോയിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ സ്‌കൂളിലും, കോളേ്ജിലും, ജോലിസ്ഥലത്തുമെല്ലാം നാം കൂട്ടുകാര്‍ക്കൊപ്പമായിരുന്നു. ഒരു സൗഹൃമദം രൂപപ്പെടുമ്പോള്‍ ലിംഗഭേദങ്ങളവിടെ പ്രസക്തമല്ല. നിങ്ങള്‍ക്ക് ആണും പെണ്ണുമായി ഒട്ടേറെ സൗഹൃദങ്ങളുണ്ടായേക്കാം. എല്ലാവര്‍ക്കും അവരവുരടേതായ പ്രാധാന്യവുമുണ്ടാകും. ചില ബന്ധങ്ങള്‍ വെറും പരിചയങ്ങള്‍ മാത്രമാവും. മറ്റു ചിലവ സൗഹൃദവും. ഒരു ബന്ധം വികസിക്കുന്നത് എങ്ങനെയെന്നനുസരിച്ചായിരിക്കും അത്.

ചിലരുമായി നമ്മള്‍ പരസ്പരം ഒരു നല്ല യോജിപ്പിലെത്തും പിന്നീടവര്‍ അകലാത്ത സ്വന്തക്കാരായി മാറുകയും ചെയ്യും. ആണായാലും പെണ്ണായാലും സൗഹൃദം ഒരു നിധിയാണ്. നമ്മള്‍ ജോലിസ്ഥലത്തായിരിക്കുമ്പോഴായിരിക്കും ഈ സൗഹൃദത്തിന്റെ വില ശരിക്ക് മനസ്സിലാവുക. ജോലിസ്ഥലത്തെ ആണ്‍സൗഹൃദങ്ങള്‍ എപ്പോഴും വ്യത്യസ്തമായിരിക്കും. ചിലസമയത്ത് ആണ്‍സുഹൃത്തുക്കള്‍ നമുക്ക് വലിയ സഹായമായിരിക്കും ചെയ്യുക. ഒരുപാട് പ്രശ്‌നങ്ങള്‍ പലപ്പോഴും ജോലിക്കിടയില്‍ അഭിമുഖീകരിക്കേണ്ടതായി വരും.

Male friends at work: Pros and Cons

സുഹൃത്തുക്കളായിരിക്കും ആ സമയങ്ങളിലൊക്കെ സഹായവുമായി എത്തുക. ആണ്‍ പെണ്‍ സൗഹൃദങ്ങള്‍ പോസിറ്റീവ് നെഗറ്റീവ് രീതികളിലാവാം. ഫോര്‍ ആന്റ് എഗെയ്ന്‍സ്റ്റ് വാദങ്ങള്‍ ഇതിലുമുണ്ട്. ജോലിസ്ഥലത്തെ ആണ്‍സുഹൃത്തുക്കള്‍ക്കായി ചില ഫോര്‍ ആന്റ് എഗെയിന്‍സ്റ്റ് വാദങ്ങള്‍.

ഫോര്‍

1. ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ സാധാരണമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് സഹായവുമായി എത്തുക ആണ്‍ സുഹൃത്തുക്കളായിരിക്കും. ഒരു പാട് ആശയങ്ങളുള്ളവരായിരിക്കും അവര്‍. നിങ്ങളെ പ്രശ്‌നങ്ങളില്‍ നിന്നും കരകയറ്റാന്‍ ആശയങ്ങള്‍ക്ക് സാധിക്കും.
2.സംതൃപ്തി നല്‍കുന്നതായിരിക്കണം ഏതൊരു ജോലിയും. ആണ്‍ സുഹൃത്തുക്കള്‍ ജോലിസ്ഥലത്തെ സംതൃപ്തി നല്‍കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുവെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.
3. ജോലിക്കിടയിലെ നല്ല കൂട്ടുകാരാകുവാന്‍ ആണ്‍ സൗഹൃദങ്ങള്‍ക്ക് സാധിക്കും. നിങ്ങള്‍ ചെയ്യുന്ന ജോലിയില്‍ ഇത് പ്രതിഫലിക്കുകയും ചെയ്യും. അവരുടെ സഹായങ്ങള്‍ വലിയ ആശ്വാസമായിരിക്കും. വ്യക്തിപരമായ യാതൊന്നും നിങ്ങള്‍ പങ്കുവെച്ചുവെന്ന് വരില്ല. ഓഫീസിന് പുറത്ത് തികച്ചും അപരിചിതര്‍.
4. ബിസിനസ് മത്സരാധിഷ്ഠിതമാണ്. മാത്രവുമല്ല അത് പുരുഷന്‍മാര്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ഇടവും കൂടിയാണ്. സംരഭകത്വത്തിന്റെ ഉയരങ്ങള്‍ താണ്ടുവാന്‍ ഒരു സ്ത്രീക്ക് പുരുഷന്റെ സഹായം അത്യാവശ്യമാണ്

എഗെയ്ന്‍സ്റ്റ്

ഏത് നാണയത്തിനും ഇരു വശങ്ങളുണ്ട്. അതുപോലെയാണ് എതിര്‍ലിംഗ സൗഹൃദങ്ങളും. ഒരു സ്ത്രീക്കും പുരുഷനും വെറും സുഹൃത്തുക്കള്‍ മാത്രമായിരിക്കാന്‍ സാധിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. ജോലിസ്ഥലത്തെ ആണ്‍ സൗഹൃദങ്ങള്‍ ഗുണകരമെന്ന വാദത്തിനൊപ്പം ചില മറുവാദങ്ങള്‍ കൂടിയുണ്ട്.
1. ചിലപ്പോള്‍ ആണ്‍ പെണ്‍ സൗഹൃദങ്ങളെ നിയന്ത്രിക്കുന്നത് ശാരീരികമായ ആകര്‍ഷണമാവാം. എല്ലാക്കാലത്തേക്കും സൗഹൃദത്തിന്റെ വരമ്പുകള്‍ക്കിടയില്‍ നില്‍ക്കാന്‍ പറ്റിയെന്നുവരില്ല.
2. എതിര്‍ലിംഗത്തോട് ഒരു താത്പര്യം തോന്നുക സ്വാഭാവികം. എപ്പോഴെങ്കിലും അത്തരമൊരു താത്പര്യം ആണ്‍ സുഹൃത്തിനോട് തോന്നിയാല്‍ അതൊരിക്കലും പോകില്ല. ഇത് നിങ്ങളുടെ നല്ല സൗഹൃദത്തെ ബാധിക്കും.
3.രണ്ടു പേരും അവിവാഹിതരാണെങ്കില്‍ സഹജീവനക്കാരനോടുള്ള സൗഹൃദം വിജയിക്കും. അവിവാഹിതരാണെന്നത് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും. വിവാഹിതരോ വിവാഹം നിശ്ചയിച്ചവരോ ആണെങ്കില്‍ കാര്യങ്ങള്‍ കലങ്ങിമറയും. താന്‍ ആളെ വഞ്ചിക്കുകയാണോ എന്ന ചിന്ത മനസ്സില്‍ വ്യാപരിക്കും.
4 ആണ്‍ സൗഹദങ്ങള്‍ ജീവിതപങ്കാളിയുമായുള്ള ബന്ധം തകര്‍ക്കും. നിങ്ങളുടെ ഭര്‍ത്താവിനെ അസൂയാലുവാക്കും. സുരക്ഷിതനല്ല എന്ന തോന്നല്‍ അയാളില്‍ ജനിപ്പിക്കും. ഇത് നിങ്ങളുടെ ജീവിതം തകര്‍ക്കും.

Read more about: relationship ബന്ധം
English summary

Male friends at work: Pros and Cons

Friendship is an inevitable chapter in our lives. We ought to have friends and friendships in various channels of our life. We all would have had friends right from our childhood, in school, college, and now at the work place too.
Story first published: Friday, November 15, 2013, 14:02 [IST]
X
Desktop Bottom Promotion