For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂട്ടുകാരിക്കൊപ്പം ചില നേരമ്പോക്കുകള്‍

By Super
|

കാര്യങ്ങളൊന്നും ചെയ്യാനില്ലാതെയിരിക്കുമ്പോള്‍ ഉയരുന്ന ഒരു ചോദ്യമാണ് 'ഇപ്പോള്‍ നമ്മളെന്ത് ചെയ്യും?' എന്നത്. പെണ്‍സുഹൃത്തിനൊപ്പം സമയം ചെലവഴിക്കുമ്പോള്‍ അവള്‍ നിങ്ങളില്‍ ആകൃഷ്ടിയായിരിക്കാന്‍ രസകരമായ നിമിഷങ്ങള്‍ സമ്മാനിക്കേണ്ടതുണ്ട്. അത്തരം നിമിഷങ്ങളാണ് ബന്ധത്തെ നിലനിര്‍ത്തുക. അക്കാരണത്താല്‍ പരസ്പരം ഒന്നിച്ച ചെലവഴിക്കുന്ന സമയം എങ്ങനെ ആഹ്ലാദകരമാക്കാം എന്ന ആശയം നിങ്ങള്‍ക്കുണ്ടാവണം. അങ്ങനെയായാല്‍ നിങ്ങളുടെ കൂട്ടുകാരി നിങ്ങളുടെ സാമീപ്യം ഏറെ ആഗ്രഹിക്കും.

ഒരുമിച്ച് ചെലവഴിക്കുന്ന സമയത്തിന്‍റെ ആസ്വാദ്യതയാണ് ബന്ധത്തെ നിലനിര്‍ത്തുകയും, ദൃഡമാക്കുകയും ചെയ്യുന്നത്. നിങ്ങളുടെ സ്നേഹവും കരുതലും വെളിപ്പെടുത്തുന്ന നിമിഷങ്ങളാകണം നിങ്ങള്‍ സമ്മാനിക്കേണ്ടത്. അതിനായി വ്യത്യസ്ഥമായ പല കാര്യങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യാം. സായാഹ്നത്തില്‍ പാര്‍ക്കിലൂടെ നടക്കുക, തമാശകള്‍ പറഞ്ഞ് നേരം കളയുക തുടങ്ങിയ ചെറിയ കാര്യങ്ങള്‍ മുതല്‍ കാട്ടില്‍ ഒരാഴ്ച ക്യാംപ് ചെയ്യുന്ന വലിയ പരിപാടികള്‍ വരെ സാധ്യമാണ്. എന്നാല്‍ ഇക്കാര്യങ്ങളില്‍ കൂട്ടുകാരിയുടെ താല്പര്യമാണ് മുന്നിട്ട് നില്‍ക്കേണ്ടത്. അത്തരം നിമിഷങ്ങള്‍‌ മനസില്‍ തങ്ങി നില്‍ക്കുകയും നിങ്ങളുടെ ബന്ധത്തിന് ദീര്‍ഘായുസ് നല്കുകയും ചെയ്യും. അത്തരം ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. പാര്‍ക്കില്‍ അല്പസമയം

1. പാര്‍ക്കില്‍ അല്പസമയം

തെളിഞ്ഞ സായാഹ്നത്തില്‍ പാര്‍ക്കിലൂടെ ഒരുമിച്ച് നടക്കുക എന്നത് മനോഹരമായ ഒരു കാര്യമാണ്. രസകരമായ സംഭാഷണത്തിന് ഏറെ സമയം ഇവിടെ ലഭിക്കും.

2. ബൈക്ക് സവാരി

2. ബൈക്ക് സവാരി

കൂട്ടുകാരിയുമൊന്നിച്ചുള്ള ബൈക്ക് സവാരി ആസ്വാദ്യകരമായിരിക്കും. ടൂ വീലര്‍ യാത്രയുടെ ത്രില്ലും, ചേര്‍ന്നിരിക്കുന്ന നിമിഷങ്ങളും അടുപ്പം വര്‍ദ്ധിപ്പിക്കും.

3. കളികള്‍

3. കളികള്‍

ഒരുമിച്ച് ചെറിയ കളികള്‍ക്ക് സമയം കണ്ടെത്താം. അതിന് പന്തുകളിയോ, ചീട്ടുകളിയോ ഒക്കെ താലപര്യമനുസരിച്ച് തെരഞ്ഞെടുക്കാം.

4. നീന്തല്‍

4. നീന്തല്‍

പെണ്‍സുഹൃത്തുമൊത്തുള്ള നീന്തല്‍ ഏറെ രസകരമായിരിക്കും. നീന്തല്‍ കുളത്തില്‍ വെള്ളം പതപ്പിച്ചും, പന്ത് കളിച്ചും ആഹ്ലാദകരമായി നിമിഷങ്ങള്‍ ചെലവഴിക്കാം.

5. സംഗീതം

5. സംഗീതം

ഒരുമിച്ച് സംഗീതാത്മകമായ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട പബ്ബിലേക്ക് പോകാം. അവിടെ കൂട്ടുകാരിക്കൊപ്പം പാട്ടുപാടി ആഹ്ലാദകരമായ നിമിഷങ്ങള്‍ ചെലവഴിക്കാം.

6. നൃത്തം

6. നൃത്തം

നിങ്ങള്‍ക്ക് നൃത്തത്തില്‍ പ്രാഗത്ഭ്യമുണ്ടെങ്കില്‍ ആഴ്ചാവസാനം ഒരു ഡാന്‍സ്ഫ്ലോറിലേക്ക് പോകാം. അഥവാ നൃത്തത്തില്‍ അറിവില്ലെങ്കില്‍ നൃത്തം പഠിപ്പിക്കുന്ന ക്ലാസില്‍ ചേരുക.

7. സിനിമ

7. സിനിമ

കൂട്ടുകാരിക്കൊപ്പം ഇടക്കിടക്ക് തീയേറ്ററുകളില്‍ പോവുക. അടുത്തടുത്തിരുന്നുള്ള സിനിമ കാണല്‍ ആസ്വാദ്യകരമായിരിക്കും.

8. പാചകം

8. പാചകം

വളരെ രസകരമായ അനുഭവമായിരിക്കും ഒരുമിച്ചുള്ള പാചകം. പാചകം ചെയ്യുന്നതെന്തായാലും അത് നിങ്ങള്‍ക്ക് പാചകത്തിലും പരിചയം നല്കും.

9. മീന്‍പിടുത്തം

9. മീന്‍പിടുത്തം

ആഴ്ചാവസാനം ക്യാംപ് ചെയ്ത് അല്പം സാഹസിക വിനോദങ്ങളും, മീന്‍പിടുത്തവുമാകാം. ഒരുമിച്ചിരുന്ന് മത്സ്യം ചൂണ്ടയിട്ട് പിടിക്കുന്നതും അത് പാകം ചെയ്ത് കഴിക്കുന്നതും വളരെ രസകരമായിരിക്കും.

10. വീഡിയോ ഗെയിം

10. വീഡിയോ ഗെയിം

രാത്രിയില്‍ കൂട്ടുകാരിയുമൊന്നിച്ച് വീഡിയോ ഗെയിമാകാം. ടെന്നീസോ, പിങ്ങ് പോങ്ങോ, വിര്‍ച്വല്‍ ബോക്സിങ്ങോ അങ്ങനെയെന്തെങ്കിലും കളികള്‍ കൊണ്ട് ഒരുമിച്ച് സമയം ചെലവഴിക്കുക

Read more about: relationship ബന്ധം
English summary

fun activities you can do with your girlfriend

You need to get your girlfriend involved in some fun activities every now and then to keep her interested in you.
X
Desktop Bottom Promotion