For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണുങ്ങള്‍‌ക്ക് 'പഞ്ചാര' ചാറ്റിങ്ങ് ആശയങ്ങള്‍

By VIJI JOSEPH
|

ടെക്സറ്റ് മെസേജുകള്‍ അയക്കുക എന്നത് ഇന്ന് സര്‍വ്വ സാധാരണമാണ്. ആര്‍ക്കും ഭാവനയില്‍ പോലും കാണാന്‍ സാധിക്കാഞ്ഞ രീതിയിലാണ് ഇന്ന് ഈ സാങ്കേതികവിദ്യ വികസിച്ചിരിക്കുന്നത്. സാധാരണ ടെക്സ്റ്റ് എസ്.എം.എസുകളില്‍ തുടങ്ങി ശബ്ദവും, വീഡിയോയും, വാക്കുകളും എല്ലാം ചേര്‍ത്ത് ഇന്ന് സന്ദേശങ്ങള്‍ അയക്കപ്പെടുന്നു. ഇന്ന് പലരുടെയും ഒരു പ്രധാന വിനോദമായി ഇത് മാറിയിരിക്കുന്നു. ചെറുപ്പക്കാര്‍ മാത്രമല്ല എല്ലാ പ്രായത്തിലുള്ളവരും ഇതിന്‍റെ ഉപയോക്താക്കളാണ്.

വാട്ട്സ് ആപ്പ്, ബി.ബി.എം മെസ‍ഞ്ചര്‍, വി ചാറ്റ് തുടങ്ങി തുടങ്ങി അനേകം ചാറ്റ് സര്‍വ്വീസുകള്‍ ഇന്നുണ്ട്. സുഹൃത്തുക്കളുമായി ഇത്തരത്തില്‍ സൊള്ളാന്‍ പറ്റുമെന്ന് പത്തുവര്‍ഷം മുമ്പ് ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല. പല നിറങ്ങളിലുള്ള ഒരു ടെക്സറ്റ് മെസേജോ, രസകരമായ ചിത്രങ്ങളോ, നിങ്ങളുടെ തന്നെ ചിത്രമോ, അതല്ലെങ്കില്‍ കാമുകിയെ കാണിക്കാനായി നിങ്ങള്‍ തയ്യാറാക്കിയ വീഡിയോയോ അങ്ങനെ എന്തും സന്ദേശമായി അയക്കാം. ലജ്ജാശീലമുള്ളവര്‍ക്ക് പോലും ഈ മാര്‍ഗ്ഗത്തില്‍ ശൃംഗരിക്കാനാവും.

flirty text ideas men

ടെക്സ്റ്റ് മെസേജ് വഴി ശൃംഗരിക്കാന്‍ പല ആശയങ്ങളുമുണ്ട്. അതിനായി രസകരമായ സന്ദേശങ്ങള്‍ കണ്ടെത്തണം. കൗതുകകരമായ ചിത്രങ്ങളും അവയ്ക്കൊപ്പമുള്ള സന്ദേശങ്ങളും അനുയോജ്യമാണ്. നിങ്ങള്‍ക്ക് നിങ്ങളുടേതായ രീതിയില്‍ ക്രിയാത്മകമായി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ഇത് ചെയ്യാനാവും. അത്തരം ചില ആശയങ്ങളാണ് ഇവിടെ പറയുന്നത്.

മധുരമായി ഒരു ഹലോ - അല്പം ശൃംഗാരത്തോടെ ഒരു ഹലോ പറഞ്ഞ് സംഭാഷണം ആരംഭിക്കാം. എന്നാല്‍ അതിര് കടക്കാതെ വേണം ഇത് ചെയ്യാന്‍. സംഗതി ടോണ്‍ മാറിയാല്‍ ഒരു പക്ഷേ മറുഭാഗത്ത് ഫോണ്‍ ഓഫായേക്കാം.

രസകരമാക്കുക - നിങ്ങളുടെ സംഭാഷണം പെണ്‍കുട്ടിക്ക് രസകരമായി തോന്നണം. ശൃഗാരവും അതിനൊപ്പം രസകരമായ സന്ദേശങ്ങളുമാകാം. ഇന്നെങ്ങനെയെുണ്ടായിരുന്നു കാര്യങ്ങള്‍ എന്നത് പോലുള്ള ചോദ്യങ്ങള്‍ ഒഴിവാക്കുക. അക്കാര്യം വിശദീകരിക്കാന്‍ അവള്‍ക്ക് താല്പര്യമുണ്ടാകില്ല.

ചുരുക്കത്തില്‍ പറയുക - എല്ലായ്പോഴും സന്ദേശങ്ങള്‍ ദൈര്‍ഘ്യം കുറഞ്ഞവയായിരിക്കണം. പരമാവധി ആശയം കുറഞ്ഞ വാക്കുകളില്‍ ഉള്‍ക്കൊള്ളിക്കുക. എന്നാല്‍ അതില്‍ പ്ര​ണയവും വേണം. വരികളില്‍ തമാശയുണ്ടാകുന്നതാണ് ഏറ്റവും ഉചിതം.

ചോദ്യങ്ങള്‍ - രസകരമായ ചോദ്യങ്ങള്‍ ചോദിക്കുക. ചോദ്യങ്ങള്‍ എത്രത്തോളം രസകരമാണ് എന്നതിനനുസരിച്ചാവും സംഭാഷണത്തിന്‍റെ നീളം. നീ ------ സിനിമ കണ്ടോ? എന്ന മട്ടിലുള്ള ചോദ്യങ്ങള്‍ ചോദിക്കുക.

ഇമോട്ട് ഐക്കണ്‍ - ടെക്സ്റ്റ് മെസേജുകളിലെ രസകരമായ ഒരു ഘടകമാണ് ഇമോട്ട് ഐക്കണുകള്‍. ഇവ വാക്കുകളേക്കാള്‍ ഫലപ്രദമാണ്. ചുംബനം, കണ്ണ് ചിമ്മല്‍, ചിരി തുടങ്ങിയവയൊക്കെ ഇങ്ങനെ ഐക്കണുകളായി മെസേജ് ചെയ്യാം. ഇത് സംഭാഷണം രസകരമാക്കും.

അമിതമാക്കാതിരിക്കുക - പുറകേ പുറകേ അനേകം സന്ദേശങ്ങള്‍ അയക്കാതിരിക്കുക. ശൃംഗാരത്തില്‍ മുക്കിയ മെസേജുകള്‍ തന്നെ അയക്കാതെ മറ്റ് സന്ദേശങ്ങളുടെ ഇടയില്‍ അവയും അയക്കുക. അവ ചെറുതും എണ്ണത്തില്‍ കുറവുമാണെങ്കില്‍ അവള്‍ കൂടുതല്‍ ലഭിക്കാനായി കാത്തിരിക്കും.

കളിയാക്കല്‍ - പെണ്‍കുട്ടികള്‍ അല്പം പ്രണയത്തോടെയും തമാശയോടെയുമുള്ള കളിയാക്കല്‍ ഇഷ്ടപ്പെടുന്നവരാണ്. ഇത് നിങ്ങള്‍ അവളില്‍ തല്പരനാണെന്ന് കാണിക്കുന്നതാണ്. എന്നാല്‍ ഇത് അമിതമാക്കി രസം കളയരുത്.

ചിത്രങ്ങളും, വീഡിയോയും - സന്ദേശങ്ങള്‍ക്കൊപ്പം രസകരമായ ചിത്രങ്ങളും വീഡിയോയും അയക്കുക. ഇത് നിങ്ങള്‍ക്കിടയിലുള്ള മൗനം ഇല്ലാതാക്കുകയും സംഭാഷണത്തിന് തുടക്കമിടുകയും ചെയ്യും. പ്രസിദ്ധമായിരിക്കുന്ന വീഡിയോകള്‍ അയച്ചാല്‍ അവ കാണുന്ന നേരത്ത് മെസേജ് തയ്യാറാക്കാന്‍ സമയം കിട്ടും.

കുസൃതിക്കാരനാവുക - നിങ്ങളില്‍ അവള്‍ താല്പര്യം പ്രകടിപ്പിച്ച് കഴിഞ്ഞാല്‍ ധൈര്യമായി ശൃംഗരിക്കാം. അശ്ളീലം കടന്നുവരാതെ ഒരു പടി കൂടി മുന്നോട്ട് കടക്കാം. എന്താണ് ധരിച്ചിരിക്കുന്നത്?, തന്നെ കുളിക്കാന്‍ ബോറടിയാണ് എന്നൊക്കെ ധൈര്യമായി പറയാം.

Read more about: relationship ബന്ധം
English summary

flirty text ideas men

Texting has become a way of life in a manner no one imagined. Lot of things happen over texting. The whole mode of texting has evolved over the years from plain SMS texting to latest form involving combination of voice, videos, emoticon and words.
Story first published: Thursday, November 21, 2013, 12:35 [IST]
X
Desktop Bottom Promotion