For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിര്‍ബന്ധബുദ്ധികളെ നിലക്ക് നിര്‍ത്താം!

By VIJI JOSEPH
|

മറ്റുള്ളവരെയും, ചുറ്റുമുള്ള കാര്യങ്ങളെയും നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ആളുകളെ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. അതല്ലെങ്കില്‍ സ്വന്തം ഇഷ്ടാനുസരണം മാത്രം കാര്യങ്ങള്‍ ചെയ്യുന്നവരെ കണ്ടിട്ടുണ്ടാവും. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത്തരക്കാരെ നിങ്ങള്‍ കാണാതിരിക്കില്ല. ചുറ്റുമുള്ളവര്‍ക്ക് ഏറെ ബുദ്ധിമുട്ടും ഇത്തരക്കാര്‍ സൃഷ്ടിക്കും.

അത്യാവശ്യം ബുദ്ധി ശക്തിയും, ആളുകളെ കൈകാര്യം ചെയ്യാനുള്ള കഴിവുമുള്ളവര്‍ക്കേ ഇത്തരക്കാരുമായി ഇടപെടാനാവൂ. ഇവരുടെ ആവശ്യങ്ങള്‍ മനസിലാക്കി അതിനനുസരിച്ച് പെരുമാറുകയാണ് ഇവരെ വരുതിക്ക് നിര്‍ത്താനുള്ള ഏക മാര്‍ഗ്ഗം. അതിനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.

Best ways to deal with a control freak

1. അവകാശവാദം വേണ്ട - മേധാവിത്വ മനോഭാവമുള്ളവരോട് അവകാശവാദങ്ങളുന്നയിക്കാതിരിക്കുകയാണ് ബുദ്ധി. തങ്ങളുടെ വാദം വിട്ടുകൊടുക്കുക എന്നത് അവരെ സംബന്ധിച്ച് അസാധ്യമാണ്. അതിനാല്‍ തന്നെ ഇത്തരക്കാരില്‍ നിന്ന് എന്തെങ്കിലും സഹായം വേണ്ടി വരുമ്പോള്‍ അഭ്യര്‍ഥനയുടെ രീതിയാണ് ഉചിതം. ഇത് അവരുടെ കഴിവിനും, മേധാവിത്വത്തിനുമുള്ള അംഗീകാരമായി അവര്‍ കണക്കിലെടുക്കുകയും കാര്യം സാധിച്ച് തരുകയും ചെയ്യും.

2. ദോഷങ്ങളെ അവഗണിക്കുക -സ്വഭാവം സ്വീകാര്യമായതല്ലെങ്കിലും കാര്യങ്ങള്‍ ശരിയായി നടക്കണമെന്ന് ചിന്തിക്കുന്നവരാണ് ഇത്തരക്കാര്‍. അതിനാല്‍ തന്നെ അവരുടെ ചെയ്തികളില്‍ ശരിയുമുണ്ട്. അതിനാല്‍ ഇവരുടെ ദോഷങ്ങള്‍ മാത്രം കാണാതെ നല്ല വശങ്ങള്‍ കൂടി പരിഗണിക്കുക.

3. തമാശകള്‍ - എല്ലാ മനുഷ്യര്‍ക്കും അവരുടെ സ്വഭാവത്തിന് അല്പം വ്യതിയാനം വരുത്തുന്ന ചില ദൗര്‍ബല്യങ്ങളുണ്ടാവും. ചിരിക്കുകയും, തമാശ പറഞ്ഞ് ചിരിക്കുകയും ചെയ്ത് നിര്‍ബന്ധബുദ്ധികളെ കൈകാര്യം ചെയ്യാനാവും.

4. പ്രതികരണം വേണ്ട - ചില ഉപദേശസ്വഭാവക്കാര്‍ നിങ്ങളെന്തൊക്കെ ഉപയോഗിക്കണമെന്നും, എന്തൊക്കെ ചെയ്യണമെന്നും നിര്‍ദ്ദേശിക്കും. അത് ഭക്ഷണത്തേക്കുറിച്ചോ, ഷാംപൂവിനെക്കുറിച്ചോ ഒക്കെയാകാം. സാധ്യമായ എല്ലാക്കാര്യങ്ങളിലും ഉപദേശിക്കാന്‍ അവര്‍ക്കിഷ്ടമാണ്. ഇത്തരക്കാരെ കൈകാര്യം ചെയ്യാനുള്ള മാര്‍ഗ്ഗം അവരെ അവഗണിക്കുകയോ, അവരോട് പ്രതികരിക്കാതിരിക്കുകയോ ആണ്. അവരെ നിങ്ങള്‍ എത്രത്തോളം അവഗണിക്കുന്നുവോ അത്രത്തോളം ശല്യം കുറയും. അതിനാല്‍ തന്നെ അവഗണന ഒരനുഗ്രഹമാണ് ഇത്തരക്കാരുടെ കാര്യത്തിലെന്ന് പറയാം.

5. ഒഴിഞ്ഞ് മാറല്‍ - ഇത്തരക്കാര്‍ നിങ്ങളുടെ ജീവിതത്തില്‍ കടന്ന് കയറി പ്രശ്നങ്ങളുണ്ടാക്കുന്നുവെങ്കില്‍ അത് സഹിച്ച് തുടരേണ്ട ആവശ്യമില്ല. അതിനായി അവരില്‍ നിന്ന് അകന്ന് മാറുകയെന്നതാണ് മികച്ച മാര്‍ഗ്ഗം. അത്തരത്തിലുള്ള പെരുമാറ്റം വഴി നിങ്ങള്‍ അവരെ ഒഴിവാക്കുന്നു എന്ന ബോധ്യം അവര്‍‌ക്ക് ലഭിക്കും.

ഈ പറഞ്ഞ കാര്യങ്ങളൊക്കെ നിര്‍ബന്ധബുദ്ധികളായ ആളുകളെ നിയന്ത്രിക്കാന്‍ സഹായിക്കും. എന്നിരുന്നാലും ആദ്യമൊക്കെ അതത്ര എളുപ്പമായി തോന്നണമെന്നില്ല. എന്നിരുന്നാലും അത്തരക്കാരെ കൈകാര്യം ചെയ്യുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം.

Read more about: relationship ബന്ധം
Story first published: Thursday, November 21, 2013, 10:29 [IST]
X
Desktop Bottom Promotion