For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രണയം, കാമം, പണം, ബന്ധങ്ങളിലെ വില്ലന്മാര്‍

By Super
|

പ്രണയം, സെക്സ്, പണം; പുരാതന കാലം മുതലേ മനുഷ്യബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയിരുന്ന മൂന്ന് കാര്യങ്ങളാണ് ഇവ. എല്ലാ ബന്ധങ്ങളെയും ഒന്നല്ളെങ്കില്‍ മറ്റൊരു പ്രശ്നം എന്നെങ്കിലും ബാധിച്ചിട്ടുണ്ടാകും. ചിലര്‍ പ്രശ്നങ്ങളെ പറഞ്ഞുതീര്‍ത്തോ അവഗണിച്ചോ ഒക്കെ ബന്ധങ്ങള്‍ തുടരുമ്പോള്‍

മറ്റുചിലര്‍ ഒന്നിനും നില്‍ക്കാതെ ബന്ധം അവസാനിപ്പിക്കാറാണ് പതിവ്. നിങ്ങള്‍ക്ക് ഇത്തരത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് തോന്നുന്നുണ്ടോ? നിങ്ങളുടെ പങ്കാളിക്കും നിങ്ങളെ കുറിച്ചും സ്വഭാവത്തെ കുറിച്ചും ഒരുപാട് പരാതികള്‍ കാണും. ദമ്പതികളുടെ കുറ്റാരോപണപട്ടികയില്‍ കാണാറുള്ള ചില കാര്യങ്ങളും അവയുടെ
പരിഹാരമാര്‍ഗങ്ങളും

ലൈംഗിക ജീവിതത്തിലെ താളപ്പിഴകള്‍

ലൈംഗിക ജീവിതത്തിലെ താളപ്പിഴകള്‍

ലൈംഗിക ജീവിതത്തിലെ താളപ്പിഴകളാണ് കുടുംബജീവിതത്തിലെ പ്രധാന പ്രശ്നക്കാരന്‍. മുറുകുന്ന അസംതൃപ്തി ചില കുടുംബങ്ങളെ വേര്‍പിരിക്കുമ്പോള്‍ മറ്റുചിലര്‍ വിവാഹേതര ബന്ധങ്ങളില്‍ കുടുങ്ങുന്നു. 64 ശതമാനം സ്ത്രീകളും കിടപ്പറയില്‍ പങ്കാളിയുടെ പ്രകടനത്തില്‍ അസംതൃപ്തരാണെന്ന് ഈയിടെ നടന്ന സര്‍വേ പറയുന്നു.

പണം

പണം

വിവാഹത്തിന് മുമ്പും ശേഷവും ഏറെ പ്രശ്നക്കാരനാണ് പണിമിടപാടുകള്‍. എന്‍െറ പണമാണോ നമ്മുടെ പണമാണോ എന്നതാണ് പല കുടുംബങ്ങളിലെയും പ്രശ്നങ്ങള്‍ക്ക് കാരണം. കൂടുതല്‍ ദമ്പതിമാരും പ്രത്യേകം ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവരാണെന്നാണ് ഈയിടെ നടന്ന സര്‍വേ സൂചിപ്പിക്കുന്നത്. വീട്ടുചെലവുകള്‍ക്ക് തുല്യമായി പണം എടുക്കുന്നവരിലാണ് ഇത് ആരോഗ്യകരമെന്ന് വിദഗ്ധര്‍ പറയുന്നു. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ മനസില്‍ വെച്ചാല്‍ നന്നായിരിക്കും;

* എല്ലാ മാസവും പങ്കാളിയില്‍ നിന്ന് എത്ര തുകയാണ് പ്രതീക്ഷിക്കുന്നതെന്ന്വ്യക്തമായി പറയുക.

* ഒരാള്‍ പണം സമ്പാദിക്കുകയും മറ്റേയാള്‍ പണം ചെലവഴിക്കുകയും ചെയ്യുന്ന രീതി പരീക്ഷിച്ചു നോക്കുക. അല്ളെങ്കില്‍ തുല്യ തുക വീതം ഇരുവരും സമ്പാദിക്കുക.

* പണത്തിന് ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ സമ്പാദ്യത്തില്‍ നിന്ന് നല്‍കാന്‍ മടിക്കരുത്.

* കടബാധ്യതകള്‍ ഒരു കാരണവശാലും മറച്ചുവെക്കരുത്

* ചുരുങ്ങിയ കാലത്തേക്കും ദീര്‍ഘ കാലത്തേക്കുമുള്ള ലക്ഷ്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കുക.

പ്രണയത്തിലെ കുറവ്, ആശയ വിനിമയത്തിലെയും

പ്രണയത്തിലെ കുറവ്, ആശയ വിനിമയത്തിലെയും

എന്നെ സ്നേഹിക്കുന്നില്ല, എന്‍െറ വാക്കുകള്‍ക്ക് ചെവി കൊടുക്കുന്നില്ല; ബഹുഭൂരിപക്ഷം ദമ്പതിമാര്‍ക്കിടയിലെയും പരാതിയാണ് ഇത്. ഒരുമിച്ചിരുന്ന് പ്രശ്നങ്ങള്‍ വിശകലനം ചെയ്യാന്‍ തയാറാകാത്തതാണ് കാരണം. ബന്ധങ്ങളിലെ പ്രശ്നങ്ങളെ കുറിച്ച് പറയുന്നത് തന്നെ ചിലര്‍ക്ക് ഒട്ടും താല്‍പര്യമുള്ള വിഷയമല്ല എന്നതാണ് ദുഖകരമായ വസ്തുത. നിങ്ങളുടെ പങ്കാളിയുമായുളള ആശയവിനിമയത്തിലെ പോരായ്മകള്‍ സ്വയം വിലയിരുത്ത മാത്രമാണ് ഏക പോംവഴി. ശ്രദ്ധ ചൊലുത്തേണ്ട ചില കാര്യങ്ങളിതാ;

ആശയവിനിമയം

ആശയവിനിമയം

ബന്ധത്തിലെ പോരായ്മകളെ കുറിച്ചുള്ള സംസാരം ഒരിക്കലും ഒരാള്‍ എന്തെങ്കിലും ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ആകരുത്. സംസാരിക്കുമ്പോള്‍ ഇമെയില്‍ ചെക്ക് ചെയ്യുന്നതും ഫോണില്‍ കളിച്ചുകൊണ്ടിരിക്കുന്നതും തെറ്റായ പ്രവണതയാണ്.

കേള്‍ക്കുക

കേള്‍ക്കുക

പങ്കാളിയുടെ സംസാരം ശ്രദ്ധയോട് കേള്‍ക്കുക. അവരുടെ മുഖത്ത് നിന്ന് കണ്ണെടുക്കരുത്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ നിങ്ങളുടെ താല്‍പര്യം എത്രത്തോളമെന്ന് നിങ്ങളുടെ ശരീരഭാഷ വിളിച്ചുപറയും

നിയന്ത്രണം വിടരുത്

നിയന്ത്രണം വിടരുത്

സംസാരത്തിനിടയില്‍ ഒരിക്കലും നിയന്ത്രണം വിടരുത്. ഒച്ചയിട്ട് സംസാരിക്കുകയോ അന്യോന്യം മുറിപ്പെടുത്തുന്ന വാക്കുകള്‍പ്രയോഗിക്കുകയോ ചെയ്യരുത്. ദേഷ്യം അടക്കാത്ത പക്ഷം കാര്യങ്ങള്‍ യഥാവിധി സംസാരിക്കാന്‍ കഴിയില്ല. ഇത് മനസില്‍ എപ്പോഴും സൂക്ഷിക്കുക.

 വീണ്ടും സംസാരിക്കുക

വീണ്ടും സംസാരിക്കുക

സംസാരത്തില്‍ തടസങ്ങളുണ്ടായാല്‍ രണ്ടു പേര്‍ക്കും സൗകര്യപ്രദമായ സമയത്ത് വീണ്ടും സംസാരിക്കുക.

പ്രശ്നം

പ്രശ്നം

നിങ്ങള്‍ക്ക് നിങ്ങളുടെ പ്രശ്നം എത്ര പ്രധാനപ്പെട്ടതാണോ നിങ്ങളുടെ പങ്കാളിക്കും അത് തന്നെയാണ് ഇന്ന് തിരിച്ചറിയുക.

നിസാരവല്‍ക്കരിക്കരുത്

നിസാരവല്‍ക്കരിക്കരുത്

അവള്‍ക്ക്/ അവനും ദാമ്പത്യ ബന്ധത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നത് ലഭിച്ചേ മതിയാകൂ. അതുകൊണ്ട് പങ്കാളിയുടെ പ്രശ്നങ്ങളെ നിസാരവല്‍ക്കരിക്കരുത്.

Read more about: relationship ബന്ധം
English summary

Love Physical Initmacy And Money Problem Relationship

One problem or the other plagues all relationships at some point. While many people decide to ignore their issues and keep hanging on to the relationship, others give up without making any attempt to work it out. These three factors are mainly responsible for relationship troubles. Here's how to tackle them.
 
 
X
Desktop Bottom Promotion