For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അച്ഛനും മകളും - ബന്ധം ദൃഡമാക്കാം

By Super
|

ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന വ്യക്തികളില്‍ ഒരാള്‍ അവളുടെ പിതാവായിരിക്കും. ശൈശവും, കൗമാരവും കടന്ന് ആ ബന്ധം തുടരും. പെണ്‍കുട്ടിയെ ആത്മവിശ്വാസവും, കരുത്തുമുള്ള ഒരു സ്ത്രീയാക്കി മാറ്റുന്നതില്‍ പിതാവിന്‍റെ പങ്ക് ഏറെ വലുതാണ്.

പിതാവിന്‍റെ സ്വാധീനമാണ് മകളെ സ്വയം ബഹുമാനവും, ആത്മവിശ്വാസവുമുള്ള ഒരു വ്യക്തിയാക്കുന്നതും പുരുഷനെപ്പറ്റിയുള്ള അഭിപ്രായം അവളില്‍ രൂപീകരിക്കുന്നതും. പിതാവും മകളും തമ്മിലുള്ള ബന്ധം ദൃഡമാക്കാനുള്ള ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

അച്ഛന്‍, മകള്‍ ബന്ധം ദൃഢമാക്കാം

അച്ഛന്‍, മകള്‍ ബന്ധം ദൃഢമാക്കാം

മകളോട് കൂട്ടുകാരെപ്പോലുള്ള അടുപ്പം വച്ചു പുലര്‍ത്തുക.

അച്ഛന്‍, മകള്‍ ബന്ധം ദൃഢമാക്കാം

അച്ഛന്‍, മകള്‍ ബന്ധം ദൃഢമാക്കാം

നിങ്ങള്‍ക്ക് സമാനമായ നിലയില്‍ മകളെയും പരിഗണിക്കുക. അവള്‍ക്ക് ഒന്നും അറിയില്ല എന്ന തരത്തില്‍ പെരുമാറാതിരിക്കുക. ഇന്നത്തെ കാലത്തെ കുട്ടികള്‍ക്ക് അവരുടെ പ്രായത്തേക്കാളും കവിഞ്ഞ ബോധവും, തിരിച്ചറിവുമുണ്ട്.

അച്ഛന്‍, മകള്‍ ബന്ധം ദൃഢമാക്കാം

അച്ഛന്‍, മകള്‍ ബന്ധം ദൃഢമാക്കാം

ഒരു മധ്യസ്ഥന്‍റെ റോള്‍ പിതാവിന്‍റെ ജീവിതത്തില്‍ പലപ്പോഴും വേണ്ടി വരും. ഭാര്യയും മകളുമായുണ്ടാകുന്ന പ്രശ്നങ്ങളില്‍ രണ്ട് പേര്‍ക്കുമിടയില്‍ ഒരു മധ്യവര്‍ത്തിയുടെ റോള്‍ പിതാവിന് ചെയ്യേണ്ടി വരും.

അച്ഛന്‍, മകള്‍ ബന്ധം ദൃഢമാക്കാം

അച്ഛന്‍, മകള്‍ ബന്ധം ദൃഢമാക്കാം

ആശയവിനിമയം ഒരു പ്രധാന കാര്യമാണ്. മകളുമായി ആശയവിനിമയം കുറവാണെങ്കില്‍ വൈകാതെ തന്നെ അത് ആരംഭിക്കുക. അവളുടെ പഠന കാര്യങ്ങളില്‍ ചെറിയ സഹായങ്ങള്‍ നല്കുകയും, ഇടക്ക് ഷോപ്പിംഗിന് കൂടെക്കൂട്ടുകയുമൊക്കെ ചെയ്യുക വഴി കൂടുതല്‍ അടുത്ത് പെരുമാറാന്‍ സാധിക്കും.

അച്ഛന്‍, മകള്‍ ബന്ധം ദൃഢമാക്കാം

അച്ഛന്‍, മകള്‍ ബന്ധം ദൃഢമാക്കാം

മകളെ വിശ്വസിക്കുക. കൗമാരക്കാരായ പെണ്‍കുട്ടികളുടെ കാര്യത്തില്‍ അമിത ഉത്കണ്ഠ പല പിതാക്കന്മാര്‍ക്കും ഉണ്ടാകും. ഇത് പെണ്‍കുട്ടികളെ പിതാവില്‍ നിന്ന് അകറ്റാനിടയാക്കും. കുട്ടിയുടെ കാര്യങ്ങളെക്കുറിച്ച് ഏറെ സംശയങ്ങള്‍ കൂടെക്കൊണ്ടു നടക്കാതിരിക്കുക. .

അച്ഛന്‍, മകള്‍ ബന്ധം ദൃഢമാക്കാം

അച്ഛന്‍, മകള്‍ ബന്ധം ദൃഢമാക്കാം

പെണ്‍കുട്ടികളെ സ്വതന്ത്രരായി വിടുക. വളര്‍ന്ന കുട്ടികള്‍ ശിശുക്കളല്ല. അവരെ അവരുടെ തെറ്റുകളില്‍ നിന്ന് തന്നെ പഠിക്കാനനുവദിക്കുക. അത്തരം കാര്യങ്ങളെ പറ്റി അവരുമായി ചര്‍ച്ച ചെയ്യുക വഴി തങ്ങളുടെ കാര്യങ്ങളില്‍ പിതാവിന് താല്പര്യമുണ്ട് എന്ന് മനസിലാക്കിക്കൊടുക്കാം. അതുപോലെ തന്നെ നിങ്ങളുടെ ആഗ്രഹങ്ങള്‍ അവരെക്കൊണ്ട് ചെയ്യിക്കാന്‍ നിര്‍ബന്ധിക്കാതിരിക്കുക. സദാചാരപ്രസംഗം കുട്ടികളോട് നടത്താതിരിക്കുക.

അച്ഛന്‍, മകള്‍ ബന്ധം ദൃഢമാക്കാം

അച്ഛന്‍, മകള്‍ ബന്ധം ദൃഢമാക്കാം

ഉപാധികളില്ലാതെ സ്നേഹിക്കുക. അവള്‍ തെറ്റുകള്‍ വരുത്തിയാലും, നിങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് വിധേയയാകാതെ വന്നാലും തള്ളിപ്പറയാതിരിക്കുക. അതു വഴി നിങ്ങളുടെ സ്നേഹം അവള്‍ തിരിച്ചറിയുകയും അത് ജീവിതത്തില്‍ ശരിയായ തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുകയും ചെയ്യും.

അച്ഛന്‍, മകള്‍ ബന്ധം ദൃഢമാക്കാം

അച്ഛന്‍, മകള്‍ ബന്ധം ദൃഢമാക്കാം

മകളുടെ സുഹൃത്തുക്കളെയും പരിഗണിക്കുക. മകളുടെ സൗഹൃദങ്ങളെ സ്വീകരിക്കുക എന്നത് ചിലപ്പോള്‍ അത്ര എളുപ്പമാവില്ല. ഏത് തരത്തിലുള്ള സുഹൃത്തുക്കളാണ് മകള്‍ക്കുള്ളത് എന്ന് അറിയാന്‍ ജിജ്ഞാസയുള്ളവരാകും ഭൂരിപക്ഷം മാതാപിതാക്കളും.

അച്ഛന്‍, മകള്‍ ബന്ധം ദൃഢമാക്കാം

അച്ഛന്‍, മകള്‍ ബന്ധം ദൃഢമാക്കാം

സഹിഷ്ണുതയോടെ പെരുമാറുക. ചിലപ്പോള്‍ ചെറുപ്പത്തിന്‍റെ ചോരത്തിളപ്പില്‍ മകള്‍ കോപത്തോടെ പെരുമാറിയേക്കാം. നിങ്ങളും അതിനനുസരിച്ച് ദേഷ്യം പ്രകടിപ്പിച്ചാല്‍ അത് പ്രശ്നത്തിലേ കലാശിക്കൂ. അതിന് പകരം സഹിഷ്ണുതയോടെ പെരുമാറുക. ഈ മാറ്റം അവളെയും സ്വാധീനിക്കും.

അച്ഛന്‍, മകള്‍ ബന്ധം ദൃഢമാക്കാം

അച്ഛന്‍, മകള്‍ ബന്ധം ദൃഢമാക്കാം

ഒന്നിച്ച് സമയം ചെലവഴിക്കുക. ബന്ധങ്ങളിലെ ഒരു പ്രധാന ഘടകമാണ് സമയം. മകളോടൊപ്പം കൂടുതല്‍ സമയം ചെലഴിക്കാന്‍ ശ്രമിക്കുക. അവരിഷ്ടപ്പെടുന്നത് പോലെ പെരുമാറാന്‍ ശ്രമിക്കുക വഴി ബന്ധത്തിലുണ്ടാകുന്ന മാറ്റം നിങ്ങള്‍ക്ക് തിരിച്ചറിയാനാവും. നിങ്ങളെ മനസിലാക്കി അവര്‍ തിരികെ സ്നേഹിക്കുകയും ചെയ്യും.

Read more about: relationship ബന്ധം
English summary

For A Good Father Daughter Relationship

A father's influence in his daughter's life shapes her self-esteem, self-image, confidence and opinions of men. Here are some tips to maintain a healthy father-daughter relationship,
X
Desktop Bottom Promotion