For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്താണ് പ്രണയം ?

By Super
|

ആ പ്രത്യേക വ്യക്തിയെ നോക്കുമ്പോളോ,​ അവരെക്കുറിച്ച് ചിന്തിക്കുമ്പോഴോ നമുക്കകത്ത് കൂടി കടന്നുപോകുന്ന ആ തീവൃവികാരം യഥാർഥത്തിൽ എന്താണ്?​ നാം പ്രണയത്തിലാണെന്ന് നമുക്കെങ്ങനെ മനസ്സിലാക്കാം?​

എന്തുകൊണ്ടാണ് ഇത് നല്ല രീതിയിൽ അനുഭവവേദ്യമാകുന്നത് ?​ ഇത് ജീവിതകാലം മുഴുവൻ നമ്മോടൊപ്പമുണ്ടാവുമോ?. ലോകമുണ്ടായ കാലത്തോളം പഴക്കമുള്ള ആ അദ്ഭുതവികാരമായ പ്രണയത്തെക്കുറിച്ച് അൽപം കാര്യങ്ങൾ....

അഗാധമായ അടുപ്പം

അഗാധമായ അടുപ്പം

ഒരു പ്രത്യേക വ്യക്തി അടുത്ത് തന്നെ വേണമെന്ന് തോന്നുന്ന അഗാധമായ അടുപ്പത്തെയാണ് പ്രണയം എന്ന് നിർവ്വചിക്കപ്പെടുന്നത്. പല തീവൃതയിലായിരിക്കും ഇത് അനുഭവപ്പെടുക. ആരോടാണ് ഇത് എന്നതിനനുസരിച്ച് പ്രണയം ദുർബലമാവും,​ ശക്തമാവും,​ ഭ്രാന്താവും,​ നിയന്ത്രണാതീതമാവും.

പ്രണയത്തിൻറെ പ്രവർത്തനം

പ്രണയത്തിൻറെ പ്രവർത്തനം

പ്രണയം വിടർന്നുകഴിഞ്ഞാൽ പ്രണയിക്കപ്പെടുന്നയാൾ അരികിലെത്തുകയോ അവരെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യുമ്പോൾ തന്നെ ഹൃദയമിടിപ്പ് കൂടുക,​ തൊണ്ടയിടറുക,​ കൈകൾ വിയർക്കുക,​ തീവൃമായ ആഹ്ലാദം തോന്നുക തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കും. അങ്ങനെയാണ് സൗഹൃദത്തെയും പ്രണയത്തെയും തിരിച്ചറിയാൻ കഴിയുക.

പ്രണയത്തിൻറെ പ്രവർത്തനം

പ്രേരണ

പ്രേരണ

മനശ്ശാസ്ത്രഞ്ജരും മനോവിശകലന വിദഗ്ധരും പ്രണയത്തെ നിർവചിക്കുന്ന കാര്യത്തിൽ വളരെയധികം മുന്നോട്ട് പോയിട്ടുണ്ട്. പ്രണയം സംഭവിക്കുന്നത് ആകസ്മികമായോ,​ യാദൃശ്ചികമായോ അല്ലെന്ന് അവ‍ർ പറയുന്നു. പകരം നമ്മുടെ മനസ്സിനെ വിരിയിക്കാനും വികസിപ്പികാനും കഴിയുന്ന വ്യക്തിയെ കണ്ടുമുട്ടുമ്പോൾ ഉപബോധമനസ്സ് സ്വയം ആ വ്യക്തിയിലേക്ക് പ്രണയത്തിൽ വീഴാൻ പ്രേരണ നൽകുകയാണ് ചെയ്യുക.

ഹോർമോണൽ

ഹോർമോണൽ

പ്രണയത്തെക്കുറിച്ച് ഗവേഷക‌‌‌ർക്ക് ഒരുപാട് പറയാനുണ്ട്. സുരക്ഷിതത്വം നൽകുന്ന സ്നേഹത്തിനോടും ശാരീരികമായുണ്ടാവുന്ന സന്തോഷത്തിനോടുമുള്ള അഗാധമായ ആഗ്രഹത്തിന് പുറമെ പ്രണയം ശരീരത്തിൽ പല ഹോർമോണൽ വ്യതിയാനങ്ങളുമുണ്ടാക്കും. എൻഡോർഫിൻസ്,​ ലൂലിബെറയ്ൻ,​ ഓക്സിടോസിൻ,​ ലൈംഗിക ഹോർമാണായ ടെസ്റ്റിസ്റ്റീറോൺ എന്നിവ അമിതതോതിൽ പ്രണയകാലയളവിൽ ഉദ്പാദിപ്പിക്കപ്പെടുന്നു. എല്ലാവിധ അതിർവരമ്പുകളെയും ലംഘിക്കാനും ഇഷ്ടപ്പെടുന്നയാളോട് അടുപ്പം പുലർത്താനും ഈ ഹോർമോണുകളുടെ അമിതോദ്പാദനം പ്രേരിപ്പിക്കുന്നു. ഈ ഹോർമോണുകൾ ഉൽപാദിപ്പിക്കുന്ന ഡോപ്പാമിൻ ഒരു യഥാർഥ പ്രേരകവസ്തുവാണ്.

സ്ത്രീ, പുരുഷൻ

സ്ത്രീ, പുരുഷൻ

പ്രണയം സ്ത്രീയിലും പുരുഷനിലുമുണ്ടാക്കുന്ന ഹോർമോണുകളും വികാരങ്ങളും ഒന്നു തന്നെയാണെങ്കിലും അവ മൂലമുണ്ടാകുന്ന മാറ്റങ്ങൾ വ്യത്യസ്തമായിരിക്കും.

ലൈംഗികപരമായി പുരുഷൻ കൂടുതൽ ആഗ്രഹിക്കും. മറ്റൊരു രീതിയിൽ പറഞ്ഞാൽ ടെസ്റ്റോസറ്റീറോണിൻറെ ഉൽപാദനം അവരിൽ നിരോധിത കാര്യങ്ങളെന്നുള്ള എതിർപ്പിനെ മറികടക്കുകയും മൂല്യങ്ങളെയും വ്യവസ്ഥിതിയെയും കുറിച്ച് ചിന്തിക്കാനുള്ള ശേഷി ഇല്ലാതാക്കുകയും ചെയ്യുന്നു.

സ്ത്രീകളിൽ ഇത് പ്രവർത്തിക്കുന്നത് മറ്റൊരു രീതിയിലാണ്. ലൈംഗിക ആഗ്രഹങ്ങളടക്കം ഒരേ രീതിയിലാണ് ഇവരിലുമുണ്ടാവുന്നതെങ്കിലും സ്ത്രീകളിൽ അവ കൂടുതൽ പ്രകടമാവുക മദോൻമത്തമായ രീതിയിലാണ്. ഒരു സ്ത്രീ പങ്കാളിയോട് കൂടിയിരിക്കുമ്പോൾ അവരിലെ വൈകാരികമായ ഭാഗം ഉണരുകയും പങ്കാളി ഇല്ലാത്തപ്പോൾ അവ നഷ്ടപ്പെടുകയും ചെയ്യുന്നു.

പ്രണയം അവസാനിക്കും??

പ്രണയം അവസാനിക്കും??

പ്രണയം ഒരു അഭിനിവേശമാണ്,​ എന്നാൽ തീർച്ചയായും അത് സമയംപോക്കല്ല. ശാസ്ത്രഞ്ജരും മാനസികവിധഗ്ദരും പറയുന്നത് പ്രണയത്തിൽ അകപ്പെട്ടിരിക്കുന്ന അവസ്ഥ ശരാശരി മൂന്ന് വർഷം വരെയേ നീളൂവെന്നാണ്. ഇതിനർഥം മൂന്ന് വർഷം കഴിഞ്ഞാൽ പ്രണയം അവസാനിക്കും എന്നല്ല,​ പകരം ഇത് മറ്റൊരു രീതിയിലേക്ക് മാറും. ഉദാഹരത്തിന് നിശ്ചിത വ്യവസ്ഥപ്രകാരമുള്ള സ്നേഹം,​ അതായത് പരസ്പര ബഹുമാനത്തോടെ,​ വീട് വെക്കുക,​ കുട്ടികൾ എന്നിങ്ങനെയുള്ള സ്വപ്നങ്ങളിലേക്ക് മാറും. അഭിനിവേശം പതിയെ സ്ഥിരതക്ക് വേണ്ടിയുള്ള ആഗ്രഹത്തിലേക്ക് മാറുമ്പോഴും ലൈംഗികനിവൃത്തിക്കായുള്ള ആഗ്രഹം അതേപടി നിലനിൽക്കും.

പ്രണയമാറ്റങ്ങള്‍

പ്രണയമാറ്റങ്ങള്‍

നിങ്ങളെ ചതിക്കുകയോ വേദനിപ്പിക്കുകയോ ചെയ്ത ഒരു വ്യക്തിയുമായി എങ്ങനെ വീണ്ടും പഴയ തീവൃതയോടെ പ്രണയിക്കാനാവും?​...ഇത് ഓരോ വ്യക്തിക്കുമനുസരിച്ച് വ്യത്യാസപ്പെടും. മാത്രമല്ല പിരിയാനുള്ള കാരണങ്ങൾക്കും മറ്റു വസ്തുതകൾക്കുമനുസരിച്ച് ഇത് വ്യത്യാസപ്പെടും.

Read more about: relationship ബന്ധം
English summary

What Is Love

What is the intense emotion that overcomes us when we look at or think about that special someone? How do you know you're in love? Why does it feel so good? Does it last for a lifetime? We take a look at the age-old mystery and wonder of that crazy little thing called love.
X
Desktop Bottom Promotion