For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല ബന്ധത്തിന് തെളിഞ്ഞ ഭാഷ

By Super
|

ബന്ധങ്ങളില്‍ ഉടലെടുക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പ്രധാന കാരണം ആശയ വിനിമയത്തിലെ തകരാറാണ്. നമ്മള്‍ മനസില്‍ പോലും വിചാരിക്കാത്ത തക്ക വഴികളിലൂടെയാണ് ബന്ധങ്ങള്‍ തകരാറിലാകുന്നത്. കെട്ടുറപ്പുള്ള വളരെ നല്ല ബന്ധങ്ങള്‍ പോലും നിസാര കാരണങ്ങള്‍ മൂലമാകാം തകിടം മറിയുന്നത്. അതുകൊണ്ട് ആശയ വിനിമയം എപ്പോഴും നല്ല രീതിയിലാകാന്‍ ശ്രദ്ധിക്കുക .

ആശയ വിനിമയത്തിന്‍െറ പ്രധാന തടസം ഭാഷ തന്നെയാണ്. ദമ്പതികളില്‍ ഒരാളുടെ മാതൃഭാഷ വ്യത്യാസപ്പെട്ടതാണെങ്കില്‍ ആശയ വിനിമയത്തിലെ പാളിച്ച സര്‍വ സാധാരണമാണ്.

ബന്ധങ്ങളില്‍ സംസാരത്തിനു പ്രസക്തിയുണ്ടോ?

നിങ്ങളുടെ പങ്കാളി പെരുമാറ്റത്തിലോ സ്വഭാവത്തിലോ മാറ്റം കണ്ടാല്‍ മടിയൊന്നും കൂടാതെ തുറന്നുപറയുക. കുറച്ച് സങ്കടപ്പെട്ടാലും ശരി ഫലമുണ്ടാകും

ബന്ധങ്ങളില്‍ സംസാരത്തിനു പ്രസക്തിയുണ്ടോ?

പങ്കാളിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയാല്‍ തെളിഞ്ഞ മനസോടെ ആലോചിക്കുക. ഊഹാപോഹങ്ങളും അനാവശ്യ ചിന്തകളും നിങ്ങളുടെ മനസില്‍ അനാവശ്യ ചിന്തകള്‍ വളര്‍ത്തും.

ബന്ധങ്ങളില്‍ സംസാരത്തിനു പ്രസക്തിയുണ്ടോ?

പങ്കാളികള്‍ കഴിഞ്ഞുപോയ ജീവിതം പാടെ മറക്കുക. ചെയ്തുപോയ വഞ്ചനകളും തെറ്റുകളും ആലോചിക്കുന്നത് പുതിയ ജീവിതത്തില്‍ പ്രശ്നം സൃഷ്ടിക്കും.

ബന്ധങ്ങളില്‍ സംസാരത്തിനു പ്രസക്തിയുണ്ടോ?

തെറ്റുകുറ്റങ്ങള്‍ ഇല്ലാത്ത മനുഷ്യരുണ്ടാകില്ല. നിങ്ങളുടെ പങ്കാളിയുടെ തെറ്റുകള്‍ കണ്ടത്തെുന്നതിന് പകരം അവരെ ബഹുമാനിക്കാന്‍ പഠിക്കൂ. പരസ്പരം വിലവെക്കാത്ത പങ്കാളികള്‍ തമ്മില്‍ ഒരിക്കലും സുതാര്യമായ ആശയ വിനിമയം ഉണ്ടാകില്ല.

ബന്ധങ്ങളില്‍ സംസാരത്തിനു പ്രസക്തിയുണ്ടോ?

പരസ്പരം തുറന്നുസംസാരിച്ചിട്ടും ഫലം കാണാത്തതിനെ തുടര്‍ന്ന് മൂന്നാം കക്ഷിയെ ഇടപെടീക്കുന്നവര്‍ ഉണ്ട്. ഓര്‍ക്കുക,ഇത് പരസ്പരമുള്ള ആശയ വിനിമയത്തെ മാത്രമല്ല ബന്ധങ്ങഴ തന്നെ തകര്‍ത്തുകളഞ്ഞേക്കും.

ബന്ധങ്ങളില്‍ സംസാരത്തിനു പ്രസക്തിയുണ്ടോ?

പുതിയ ജീവിതത്തിലേക്ക് കടക്കും മുമ്പേ പ്രതീക്ഷകള്‍ പങ്കുവെക്കുക, ഇത് ഭാവി ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഇല്ലാതാക്കും.

ബന്ധങ്ങളില്‍ സംസാരത്തിനു പ്രസക്തിയുണ്ടോ?

വേറിട്ട ചുറ്റുപാടുകളില്‍ വളര്‍ന്നവരുടെ കാഴ്ച്ചപ്പാടുകളിലും വികാരപ്രകടനങ്ങളിലും വ്യത്യാസങ്ങള്‍ കണ്ടേക്കാം. പങ്കാളിയുടെ വികാര വിചാരങ്ങള്‍ തന്‍െറ വഴിക്ക് കൊണ്ടുവരണമെന്ന് വാശി പിടിക്കാതെ അവയെ മാനിക്കാന്‍ ശീലിക്കുക.

ബന്ധങ്ങളില്‍ സംസാരത്തിനു പ്രസക്തിയുണ്ടോ?

പങ്കാളി നിങ്ങളോട് അകല്‍ച്ച പാലിക്കുകയും പറയുന്നതിനൊന്നും പ്രതികരിക്കാതിരിക്കുകയും ചെയ്താല്‍ അവര്‍ ഏതൊക്കെയോ വിധത്തില്‍ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് മനസിലാക്കുക. ഇത് എങ്ങനെ പരിഹരിക്കാമെന്നോ അല്ളെങകില്‍ ബന്ധം തുടരണോ വേണ്ടയോ എന്നാകും അടുത്ത ചിന്ത. ഇത്തരം പെരുമാറ്റം തുടരുന്നവരുമായി ഒത്തുപോവുക ഏറെ ബുദ്ധിമുട്ടായിരിക്കും.

ബന്ധങ്ങളില്‍ സംസാരത്തിനു പ്രസക്തിയുണ്ടോ?

രു പ്രശ്നമുണ്ടായാലും അതിന്‍െറ വിവിധ ഭാഗങ്ങളെ കുറിച്ച് പങ്കാളികള്‍ക്കിടയില്‍ വ്യക്തമായ ധാരണ ഉണ്ടാവുക. അല്ലാത്തപക്ഷം ആശയ വിനിമയത്തിലെ സുതാര്യത നഷ്ടമാകും.

Read more about: relationship ബന്ധം
English summary

Lack Of Communication In Relationship After Effects

In every relationship lack of communication is a major ingredient for disagreements. There are several aspects that contribute to the miscommunication. Sometimes because of its strong intensity a relationship comes towards its end without any major reasons. So always try to handle the communication aspect tactfully.
X
Desktop Bottom Promotion