For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദാമ്പത്യ തകര്‍ച്ചകളുടെ പിന്നില്‍

By Super
|

വിവാഹം എന്നത് മനോഹരമായ ഒരു സങ്കല്പത്തെ പിന്‍പറ്റിയുള്ളതാണ്. രണ്ട് ശരീരങ്ങളുടെയും ഹൃദയങ്ങളുടെയും സംഗമം എന്നാണ് വിവാഹത്തിന്‍റെ ആശയം. ഒരുമിച്ച് ചേരുന്ന അന്ന് മുതല്‍ ആയുസെത്തുവോളം ഒന്നിച്ചായിരിക്കണം എന്നതാണ് വിവാഹ ഉടമ്പടി. ആമി ബ്ലൂം പറയുന്നതനുസരിച്ച് വിവാഹമെന്നത് ഒരാചാരമോ അവസാനമോ അല്ല. ദീര്‍ഘവും, സങ്കീര്‍ണ്ണവും, ചേര്‍ച്ചയുള്ളതുമായ ഒരു നൃത്തം പോലയാണത്. അതില്‍ പ്രാധാന്യമുള്ളത് നിങ്ങളുടെ പങ്കാളിയുടെ തെരഞ്ഞെടുപ്പും, നിങ്ങളുടെ നിലയുമാണ്.

രണ്ട് വ്യക്തികള്‍ ഉഭയകക്ഷി സമ്മതത്തോടെ നിയമപരമായും, മതപരമായും ഒന്നിച്ച് ജീവിക്കുന്നതിനുള്ള ബന്ധമാണ് വിവാഹമെന്ന് നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. ഈ ബന്ധം വിവാഹത്തിന്‍റെ ആദ്യനാളുകളില്‍ കൂടുതല്‍ ദൃഡമാകുന്നു. പരസ്പരം കൈകോര്‍ത്ത, സെക്സും, വൈകാരികതയും, നേരമ്പോക്കുകളും നിറഞ്ഞ ആ ഹണിമൂണ്‍ ദിനങ്ങളില്‍ നിന്ന് വീണ്ടും സാധാരണ ജീവിതത്തിലേക്ക് വരുമ്പോള്‍ അവര്‍ ഭാര്യയും ഭര്‍ത്താവുമായി മാറുന്നു. യാതാര്‍ത്ഥ്യത്തിന്‍റെ ആ നാളുകള്‍ വരുമ്പോള്‍ രസക്കേടുകളും ജീവിതത്തില്‍ കടന്ന്കൂടും. പല വിവാഹബന്ധങ്ങളും തകര്‍ച്ചയിലേക്ക് പോകുന്നതിന്‍റെ കാരണങ്ങള്‍ അന്വേഷിക്കുന്നത് നന്നായിരിക്കും.

Couple

വിവാഹത്തിന് മുമ്പുള്ള സമയത്ത് നിങ്ങള്‍ പലകാര്യങ്ങളും ശ്രദ്ധിക്കുകയോ, മനസിലാക്കുകയോ ഇല്ല. വിവാഹ ശേഷമാകും അത്തരം പ്രശ്നങ്ങളൊക്കെ ശ്രദ്ധയില്‍ പെടുക.

വിവാഹത്തിലേര്‍പ്പെടുന്ന രണ്ട് വ്യക്തികളും വ്യത്യസ്ഥമായ ചിന്തകളും, ആശയങ്ങളും, അഭിപ്രായങ്ങളും ഉള്ളവരായിരിക്കും. പ്രണയിക്കുന്ന കാലത്ത് പരസ്പരം പൊരുത്തപ്പെട്ടുപോകുന്നവര്‍ക്ക് വിവാഹത്തിന് ശേഷം അതിന് പലപ്പോഴും സാധിക്കില്ല. ഇക്കാര്യത്തില്‍ ശ്രദ്ധിക്കാത്തവര്‍ വിവാഹിതരാകുമ്പോള്‍ പ്രശ്നങ്ങളുറവെടുക്കും.

പരസ്പര ധാരണയെന്നത് എല്ലാ ബന്ധങ്ങളിലും അനിവാര്യമാണ്. അത് ഇല്ലാതായാല്‍ പ്രശ്നങ്ങളാരംഭിക്കും. തെറ്റിദ്ധാരണകള്‍ തെറ്റായ വ്യഖ്യാനങ്ങള്‍ക്ക് ഇടവരുത്തുകയും പരസ്പരം കലഹത്തിന് കാരണമാവുകയും ചെയ്യും.

പരസ്പരമുള്ള ആശയവിനിമയം ദാമ്പത്യത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. അമ്പത് ശതമാനം കുടുംബബന്ധങ്ങളും തകരുന്നതിന് കാരണമാകുന്നത് ആശയവിനിമയത്തിന്‍റെ കുറവ് മൂലമാണ്. അഭിപ്രായവ്യത്യാസങ്ങളും, വാദങ്ങളും പരസ്പരം മനസിലാക്കി പരിഹരിക്കേണ്ടത് അനിവാര്യമാണ്. പരിഹരിക്കാതെ കിടക്കുന്ന ചെറിയ പ്രശ്നങ്ങളും ക്രമേണ കയ്യിലൊതുങ്ങാതാകും. ദമ്പതികള്‍ ഒന്നിച്ചിരുന്ന് സംസാരിക്കുകയും, കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും, സ്വപ്നങ്ങള്‍ പങ്കുവെയ്ക്കുകയും പരസ്പരം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവുകയും വേണം.

എല്ലാ ബന്ധങ്ങള്‍‌ക്കും അടിസ്ഥാനമാകുന്നത് പരസ്പരവിശ്വാസമാണ്. മാതാപിതാക്കളും കുട്ടികളും തമ്മിലും, അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലും, ഭാര്യയും ഭര്‍ത്താവും തമ്മിലും വിശ്വാസം വേണം. ഇതിന് ഭംഗം വന്നതായി തോന്നിയാല്‍ അപ്പോള്‍ തന്നെ പരിഹാരം തേടണം. അല്ലെങ്കില്‍ ക്രമേണ ബന്ധം പൂര്‍ണ്ണമായും തകര്‍ച്ചയിലെത്തും.

ദമ്പതികള്‍ പരസ്പരം പൊരുത്തപ്പെട്ട് ജീവിക്കേണ്ടവരാണ്. ഈ പൊരുത്തം നഷ്ടപ്പെട്ടാല്‍ അഭിപ്രായങ്ങളും, വിശ്വാസവുമെല്ലാം പ്രശ്നങ്ങളാകും. ലിയോ ടോള്‍സ്റ്റോയ് പറഞ്ഞതുപോലെ സന്തുഷ്ടമായ ദാമ്പത്യബന്ധം, നിങ്ങള്‍ ഏത്ര പൊരുത്തമുള്ള ആളാണ് എന്നതല്ല, എത്രത്തോളം പൊരുത്തപ്പെടാന്‍ തയ്യാറാണ് എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.

ദാമ്പത്യവിജയത്തിനുള്ള ഫോര്‍മുല

വിവാഹം സ്വര്‍ഗ്ഗത്തില്‍ വെച്ച് നടക്കുന്നു, എന്നാല്‍ അത് നടപ്പാകുന്നത് ഭൂമിയിലാണ് എന്നൊരു ചൊല്ലുണ്ട്. വിവാഹബന്ധത്തിന്‍റെ വിജയത്തിനായി ഓര്‍ത്ത് വെയ്ക്കാവുന്ന ഒരു F ഫോര്‍മുലയുണ്ട്.

F - ഫ്രണ്ട്ഷിപ്പ് (സൗഹൃദം)

F - ഫ്രീഡം (സ്വാതന്ത്ര്യം)

F - ഫോര്‍ഗിവ്നെസ് (ക്ഷമാശീലം)


ഭാര്യയും ഭര്‍ത്താവും സുഹൃത്തുക്കളേപ്പോലെ ആയിരിക്കുക. പരസ്പരം സ്വാതന്ത്ര്യം നല്കുക. ക്ഷമയോടെ ഇടപെടുക. ഇത്രയും കാര്യങ്ങളില്‍ ശ്രദ്ധവെച്ചാല്‍ ദാമ്പത്യജീവിതം മനോഹരമാക്കാം.

Read more about: relationship ബന്ധം
English summary

Reasons Marriages Dont Work

Marriage is a wonderful institution and the union of two hearts. It is the beginning of a lifetime journey with each other and a promise of togetherness. Amy Bloom had quoted so well “Marriage is not a ritual or an end. It is a long, intricate, intimate dance together and nothing matters more than your own sense of balance and your choice of partner.” Marriage is defined as a consensual relation between two individual which is legal as per law and religion. T
X
Desktop Bottom Promotion