For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹശേഷവും ഒറ്റപ്പെടലോ?

|

വിവാഹം രണ്ടുപേര്‍ തമ്മിലുള്ള ഒത്തുചേരല്‍ മാത്രമല്ല, ഒരാള്‍ക്ക് മറ്റൊരു സുഹൃത്തിനെ നല്‍കുക കൂടിയാണ്. പങ്കാളികള്‍ ഉത്തമസുഹൃത്തുക്കളായാന്‍ ദാമ്പത്യത്തിന് മധുരം കൂടും.

ചിലരെങ്കിലും ഒറ്റപ്പെടല്‍ അവസാനിപ്പിക്കുവാന്‍ വിവാഹം കഴിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇതിനു ശേഷവും ജീവിതത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വരികയാണെങ്കില്‍ ഇതിനുള്ള കാരണങ്ങളും പലതായിരിക്കും.

Relationship

ദാമ്പത്യത്തില്‍ ആശയവിനിമയത്തിന് പ്രധാന സ്ഥാനമുണ്ട്. ഇത് ശരിയാകാതെ വരുന്നത് ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുമുണ്ട്.

സമയം പല ബന്ധങ്ങളിലും വില്ലനാകാറുണ്ട്. പ്രത്യേകിച്ചു ഭാര്യയും ഭര്‍ത്താവും ജോലിക്കാരാകുമ്പോള്‍ ഒരുമിച്ചു ചെലവാക്കാന്‍ സമയം ലഭിച്ചെന്നും വരില്ല. പങ്കാളികളില്‍ ഒരാള്‍ മാത്രമാണ് തിരക്കേറിയതെങ്കില്‍ മറുഭാഗത്ത് ഒറ്റപ്പെടലുണ്ടാകുന്നത് സാധാരണം.

മാനസിക ബന്ധത്തിനൊപ്പം ലൈംഗികതയ്ക്കും ദാമ്പത്യത്തില്‍ പ്രധാന സ്ഥാനമുണ്ട്. ഇത്തരം ബന്ധത്തിന്റെ കുറവും ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കിയേക്കാം.

പരസ്പരമുള്ള ദാമ്പത്യബന്ധത്തില്‍ മാനസികപ്പൊരുത്തത്തിനും പ്രധാന സ്ഥാനമുണ്ട്. ഇതു ശരിയല്ലാതെ വരുമ്പോഴും പങ്കാളികള്‍ക്ക് ഒറ്റപ്പെടലുണ്ടാകാം.

Read more about: relationship ബന്ധം
English summary

Loneliness After Marriage

Unfortunately loneliness in marriage, can make you feel bitter about your partner and you want to move away from them and rely on others for friendship and support, which can also spell its end. But this never happens overnight. The tell-tale signs are there all along, you just have to start seeing it as soon as things start to change, if you really want to save your marriage and your sanity.
Story first published: Saturday, June 29, 2013, 16:43 [IST]
X
Desktop Bottom Promotion