For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌കൂളും ജോലിയും പ്രശ്‌നമാകാതിരിക്കാന്‍

|

അവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് ആകെയൊരു വെപ്രാളമായിരിക്കും. അവധിയുടെ ആലസ്യത്തില്‍ നിന്നും കുട്ടികളെ പഠനത്തിന്റെയും സ്‌കൂളിന്റെയും ലോകത്തേക്കു ചേര്‍ത്തു വിടാന്‍ അല്‍പം ബുദ്ധിമുട്ടേണ്ടിയും വരും.

ജോലി ചെയ്യുന്ന മാതാപിതാക്കളാണെങ്കില്‍ ഈ വെപ്രാളം ഒരു പരിധി കൂടി കൂടും. കാരണം ഒന്നിനും തികയാതെ വരുന്ന സമയം. പോരാത്തതിന് ജോലി കാരണം കുട്ടികളെ വേണ്ട രീതിയില്‍ ശ്രദ്ധിക്കാനാവുന്നില്ലെന്ന കുറ്റബോധവും.

Kids

ജോലിക്കു പോകലും സ്‌കൂളിലേക്കു പോക്കും മറ്റും പലരുടേയും ജീവിതചര്യകളെത്തന്നെ മാറ്റി മറയ്ക്കാറുണ്ട്. ഇതിന് കൃത്യമായ പ്ലാനിംഗ് മാത്രമാണ് ഒരു പരിഹാരം.

സമയം ക്രമീകരിച്ച് കൃത്യമായ ദിനചര്യ പിന്‍തുടരുകയെന്നത് വളരെ ്പ്രധാനമാണ്. അവധിക്കാലത്തെ അലസമായ ചിട്ടകളെല്ലാം, ഇത് മാതാപിതാക്കളാണെങ്കിലും കുട്ടികളാണെങ്കിലും ഉപേക്ഷിച്ച് കൃത്യമായ സമയക്രമത്തിലേക്കു തിരിച്ചെത്തുക.

കുട്ടികള്‍ വീണ്ടും സ്‌കൂളിലേക്കും പഴയ ചിട്ടകളിലേക്കും തിരിച്ചെത്തുവാന്‍ സമയമെടുക്കും. ഇതു മനസിലാക്കി മാതാപിതാക്കള്‍ ക്ഷമ കാണിക്കേണ്ടത് വളരെ അത്യാവശ്യം തന്നെയാണ്. കുട്ടികളുടെ പ്രശ്‌നങ്ങള്‍ ക്ഷമയില്ലാത്തെ കൈകാര്യം ചെയ്താല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയേയുള്ളൂ.

ജോലി ചെയ്യുന്ന മാതാപിതാക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നം കുട്ടികളുമായി ആശയവിനിമയത്തിന് സമയമില്ലെന്നതാണ്. ഇത് കുട്ടികളും മാതാപിതാക്കളുമായുള്ള നല്ല ബന്ധത്തിന് തടസം നില്‍ക്കും. ദിവസവും അല്‍പം സമയം കണ്ടെത്തി കുട്ടികളുമായി സംസാരിക്കുക. സ്‌കൂള്‍ വിശേഷങ്ങള്‍ ചോദിക്കുക. അവര്‍ക്കു പറയാനുള്ളത് മനസിരുത്തി കേള്‍ക്കുക.

ചെറിയ കുട്ടികളാണെങ്കില്‍ ആദ്യമെല്ലാം സ്‌കൂളില്‍ വിടുമ്പോള്‍ ഇവര്‍ കരഞ്ഞെന്നിരിക്കാം. കുട്ടികളെ സ്‌കൂളില്‍ വിട്ട് ഗുഡ്‌ബൈ പറയുന്ന ശീലം ഒഴിവാക്കുക. അവരുടെ കണ്ണില്‍ പെടാതെ സ്‌കൂളില്‍ നിന്നും പോകാന്‍ ശ്രദ്ധിയ്ക്കുക. ഇത് കരയുന്ന കുട്ടിയെ സ്‌കൂളില്‍ വിട്ട് ജോലിക്കു പോകുന്ന മനപ്രയാസം കുറയ്ക്കാന്‍ സഹായിക്കും.

Read more about: relationship ബന്ധം
English summary

Back To School Working Parents Tips

It is that time of the year when your kids need to pull their socks up in their shiny new black shoes , carry that heavy school bag and off to their new class. Mother of an eleven year old says its back to the rush, back to the grind but in a way on a more organised level and for a working mum the best part of the day is to get up earlier than the vacation period, to finish the much awaited jobs which one can do peacefully left alone. However, there are a few parents who resent the start of June, because apart from their office work, there are many other duties to be fulfilled as a parent for a school child and here are some of the common mistakes parents make with their children, when they are back to school.
 
Story first published: Wednesday, June 26, 2013, 14:55 [IST]
X
Desktop Bottom Promotion