For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മയോടുള്ള സ്‌നേഹം അറിയിക്കാന്‍ 10 വഴികള്‍

By Super
|

ഭര്‍ത്താവിനെയും മക്കളെയും എപ്പോഴും സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അമ്മമാരെ എത്ര പ്രശംസിച്ചാലും വെറുതെയാവില്ല. അമ്മയെ നിങ്ങള്‍ സ്‌നേഹിക്കുന്നുവെങ്കില്‍ അത്‌ പ്രകടിപ്പിക്കാന്‍ സമയം കണ്ടെത്തണം. അവര്‍ ചെയ്യുന്നതെന്തിനും നന്ദി പ്രകടിപ്പിക്കുകയും വേണം.

നിങ്ങളുടെ സ്‌നേഹം അമ്മയെ അറിയിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍

സമ്മാനങ്ങള്‍

സമ്മാനങ്ങള്‍

ഉണരും മുമ്പ്‌ കിടയ്‌ക്കരികില്‍ ചില സമ്മാനങ്ങള്‍ വച്ച്‌ അമ്മയെ അത്ഭുതപെടുത്തുക. സമ്മാനങ്ങള്‍ എത്ര ചെറുതായിരുന്നാലും അമ്മയോടുള്ള നിങ്ങളുടെ സ്‌നേഹം ഇത്‌ വഴി പ്രകടിപ്പിക്കാന്‍ കഴിയും.

അമ്മയ്‌ക്കായി ഒരു പാട്ട്‌

അമ്മയ്‌ക്കായി ഒരു പാട്ട്‌

അമ്മയോടുള്ള സ്‌നേഹം അക്ഷരങ്ങളിലൂടെ പ്രകടിപ്പിക്കാം. ഇതിനൊരു പാട്ടുകാരനോ കവിയോ ആകണമെന്നില്ല. കുടംബസദസുകളില്‍ അമ്മയ്‌ക്കുവേണ്ടി ഒരു പാട്ട്‌ പാടുന്നത്‌ അവരെ ഏറ സന്തോഷിപ്പിക്കും. എല്ലാവരുടെയും മുമ്പില്‍ പാടാന്‍ ലജ്ജയാണെങ്കില്‍ എഴുതി അമ്മയ്‌ക്ക്‌ നല്‍കിയാലും മതി.

ഫേസ്‌ബുക്ക്‌

ഫേസ്‌ബുക്ക്‌

ഫേസ്‌ ബുക്കില്‍ അമ്മയെ സുഹൃത്തുക്കളാക്കുന്നത്‌ നല്ലതല്ലന്ന്‌ ചിന്തിക്കുന്ന മക്കളുണ്ട്‌. ഇത്‌ അവരെ ചിലപ്പോള്‍ വല്ലാതെ നിരാശപെടുത്താറുണ്ട്‌. മറ്റുള്ളവരുടെ ഇടയില്‍ വച്ച്‌ അമ്മ നമ്മളെ ശ്രദ്ധിച്ചില്ലങ്കില്‍ നമുക്കെന്ത്‌ തോന്നുമെന്ന്‌ ചിന്തിക്കുക. അതുകൊണ്ട്‌ അമ്മയെ എവിടെയും പരിഗണിക്കുന്നു എന്ന തോന്നല്‍ വരാന്‍ ഫേസ്‌ ബുക്ക്‌ വഴി സൗഹൃദം സ്ഥാപിക്കുക.

ഭക്ഷണം ഉണ്ടാക്കുക

ഭക്ഷണം ഉണ്ടാക്കുക

അമ്മ എല്ലാ ദിവസവും നിങ്ങള്‍ക്ക്‌ ഭക്ഷണം ഉണ്ടാക്കിത്തരാറുണ്ട്‌. വൈകുന്നേരങ്ങളില്‍ അമ്മയ്‌ക്ക്‌ അടുക്കളയില്‍ നിന്നും അവധി നല്‍കി വിഭവ സമൃദ്ധമായ ആഹാരം പാകം ചെയ്‌തു കൊടുക്കുക.

യാത്രകള്‍ക്ക്‌

യാത്രകള്‍ക്ക്‌

അമ്മയ്‌ക്ക്‌ വീട്ടിലെ സ്ഥിരം പതിവുകളില്‍ നിന്നും ഒരു മാറ്റം ലഭിക്കുന്നതിന്‌ അവധി ദിവസങ്ങളില്‍ ചെറു യാത്രകള്‍ക്ക്‌ കൊണ്ടുപോവുക. സന്തോഷം നല്‍കുന്നതിന്‌ പിക്‌നിക്കുകള്‍ക്കും പോകാം. യാത്ര വേളയില്‍ പാട്ടുകള്‍ കേള്‍പ്പിക്കുന്നത്‌ അമ്മയില്‍ കൗമാരത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്താന്‍ സഹായിക്കും.

അമ്മയ്‌ക്കൊപ്പം സിനിമ കാണുക

അമ്മയ്‌ക്കൊപ്പം സിനിമ കാണുക

അമ്മയ്‌ക്കിഷ്‌ടമുള്ള സിനിമകള്‍ ഒപ്പമിരുന്നു കാണാന്‍ സമയം കണ്ടെത്തുക. അമ്മയുടെ ഇഷ്‌ടങ്ങള്‍ അറിഞ്ഞ്‌ പ്രവര്‍ത്തിക്കുന്നത്‌ അവരെ നന്നായി ശ്രദ്ധിക്കുന്നു എന്ന തോന്നലുണ്ടാക്കും.

ഷോപ്പിങ്ങിന്‌

ഷോപ്പിങ്ങിന്‌

അമ്മയെ ഷോപ്പിങിന്‌ കൊണ്ടുപോകുന്നതിന്‌ സമയം കണ്ടെത്തുക. എന്ത്‌ വാങ്ങണം എന്ത്‌ വാങ്ങണ്ട എന്ന്‌ അമ്മയുടെ നിര്‍ദ്ദേശത്തിനനുസരിച്ച്‌ ചെയ്യുക. അമ്മയെ സംബന്ധിച്ച്‌ എറെ സന്തോഷം തോന്നുന്ന നിമിഷങ്ങളായിരിക്കും ഇത്‌. നിങ്ങളവരെ നന്നായി സ്‌നേഹിക്കുന്നുവെന്ന്‌ തോന്നുകയും ചെയ്യും.

കുളിമുറി അലങ്കരിക്കുക

കുളിമുറി അലങ്കരിക്കുക

മനോഹരമായ കുളിമുറി ഇഷ്‌ടപെടാത്ത അമ്മമാരുണ്ടാകില്ല. അവരുടെ ഇഷ്‌ടമറിഞ്ഞ്‌ കുളിമുറികള്‍ സജ്ജീകരിക്കുക. ഇളം സഗീതം പശ്ചാത്തലത്തില്‍ ഒരുക്കുന്നത്‌ നല്ലതായിരിക്കും.

പെഡിക്യൂര്‍

പെഡിക്യൂര്‍

അമ്മയുടെ ആരോഗ്യത്തിലും നിങ്ങള്‍ ശ്രദ്ധിക്കുന്നു എന്നത്‌ അവരെ സന്തോഷിപ്പിക്കും. വീട്ടില്‍ തന്നെ പാദ സംരംക്ഷണത്തിനായി പെഡിക്യൂര്‍ ചെയ്യാനും തല മസാജ്‌ ചെയ്യാനും മറ്റം സൗകര്യം ഒരുക്കി കൊടുക്കുക. ഇതിനായി പുറത്ത്‌ പോകുന്നത്‌ ഒഴിവാക്കാന്‍ കഴിയും. നഖങ്ങളില്‍ ചായം ഇട്ടു കൊടുക്കുകയും കാല്‍ തിരുമ്മുകയും തല മസാജ്‌ ചെയ്‌ത്‌ കൊടുക്കുകയും ചെയ്യുക. സമ്മര്‍ദ്ദങ്ങളില്‍ നിന്നും വേഗം മുക്തി നേടാന്‍ ഇത്‌ സഹായിക്കും.

Read more about: relationship
English summary

അമ്മയോടുള്ള സ്‌നേഹം അറിയിക്കാന്‍ 10 വഴികള്‍

Take some time out and explicitly show your mom that you really love her and thank her for everything that she has done for you. Here’s how you can do it.
 
 
X
Desktop Bottom Promotion