For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായത്തില്‍ താഴെയുള്ള പ്രണയിനിയെങ്കില്‍

|

വിവാഹക്കാര്യം എടുക്കുമ്പോള്‍ പ്രായത്തില്‍ കുറഞ്ഞ സ്ത്രീകളെ വിവാഹം കഴിയ്ക്കുകയെന്നതാണ് പൊതുവെയുള്ളൊരു കാഴ്ചപ്പാട്. പ്രണയിക്കുമ്പോഴും ഈ കാഴ്ചപ്പാടു തന്നെ പിന്‍തുടരുന്നവരുമുണ്ട്.

പ്രായത്തില്‍ കുറഞ്ഞ സ്ത്രീകളെ വിവാഹം കഴിയ്ക്കുന്നതു കൊണ്ട് പല പ്രയോജനങ്ങളുമുണ്ട്.

Couple

പ്രായത്തില്‍ മുതിര്‍ന്നത് പുരുഷനായതു കൊണ്ട് പക്വതയും കൂടുമെന്നത് ഏവരും അംഗീകരിച്ചു തരും. സ്ത്രീകളും ഇത് അംഗീകരിക്കും. ഇതുകൊണ്ട് തീരുമാനങ്ങളെടുക്കാനുള്ള അധികാരം വിട്ടുകൊടുക്കുകയും ചെയ്യും.

പ്രായത്തില്‍ കുറവായ സ്ത്രീകള്‍ക്ക് ഊര്‍ജ്വസ്വലതയും കൂടും. അസുഖങ്ങള്‍ കുറയും. ഇതും ജീവിതത്തില്‍ സഹായമായ കാര്യമാണ്.

ജീവിതത്തോടുള്ള സമീപനത്തില്‍ പ്രായം കൂടുന്തോറും മടുപ്പുണ്ടാകും. എന്നാല്‍ ചെറുപ്പം സ്ത്രീകളാകട്ടെ, എപ്പോഴും ജീവിതത്തെ ശുഭചിന്തകളോടെ കാണുന്നവരായിരിക്കും. ഇതുകൊണ്ടു തന്നെ പുതിയ കാഴ്ചപ്പാടും ഊര്‍ജവുമെല്ലാം ഇവര്‍ക്ക് കൂടുതലുണ്ടായിരിക്കുകയും ചെയ്യും.

പ്രായം കൂടന്തോറും വൈകാരികമായ പ്രശ്‌നങ്ങളും ചിന്തകളുമെല്ലാം കൂടും. ഇതൊഴിവാക്കാനും തന്നേക്കാള്‍ പ്രായം കുറഞ്ഞ സ്ത്രീകളെ വിവാഹം കഴിയ്ക്കുന്നതും പ്രണയിക്കുന്നതും നല്ലതാണെന്നു പറയാം.

ദമ്പതികള്‍ തമ്മില്‍ പ്രായവ്യത്യാസമില്ലാത്തത് ഈഗോ പ്രശ്‌നങ്ങളുണ്ടാക്കും. എന്നാല്‍ പ്രായത്തില്‍ കുറഞ്ഞ ജീവിത പങ്കാളിയെങ്കില്‍ ഇത്തരം ഈഗോ പ്രശ്‌നങ്ങളെ ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ സാധിയ്ക്കും.

Read more about: relationship ബന്ധം
Story first published: Friday, May 31, 2013, 16:06 [IST]
X
Desktop Bottom Promotion