For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ കബളിപ്പിക്കപ്പെടുന്നുണ്ടോ?

|

സുന്ദരമായിരുന്ന ജീവിതത്തില്‍ സംശയത്തിന്‍റെ കരിനിഴല്‍ നമ്മളറിയാതെ ചിലപ്പോള്‍ കടന്ന് വന്നേക്കാം. അവന്‍റെ സംസാരത്തിലും പെരുമാറ്റത്തിലും പെട്ടെന്നുണ്ടായ മാറ്റം നിങ്ങളെ അസ്വസ്ഥയാക്കുന്നുണ്ടോ. സൂക്ഷിക്കണം, നിങ്ങള്‍ ഒരുപക്ഷേ ചതിക്കപ്പെട്ടേക്കാം.

നിങ്ങളോടൊപ്പം എത്രസമയം വേണമെങ്കിലും ചിലവഴിക്കുമായിരുന്ന, പ്രശംസകളും പാരിതോഷികവും പിശുക്കില്ലാതെ തന്നുകൊണ്ടിരുന്ന പ്രിയന്‍റെ മനംമാറ്റം ശ്രദ്ധിക്കണം. സ്നേഹപ്രകടനങ്ങളില്‍ ഈ അടുത്ത കാലത്തായി വിമുഖത കാണിക്കുന്നുണ്ടോ. പലപ്പോഴുംനിങ്ങളുടെ മധുരവാക്കുകള്‍ക്ക് തണുത്ത പ്രതികരണമായിരിക്കും മറുപടി.

Couple

നിങ്ങളുടെ ഇഷ്ടങ്ങളും താല്‍പര്യങ്ങളും മറ്റാരേക്കാളും മുന്പേ അറിഞ്ഞ് പെരുമാറിയിരുന്നു.

ഇപ്പോള്‍ നിങ്ങളുടെ പല കാര്യങ്ങളും മറന്ന്പോകുകയോ അവഗണിക്കുകയോ ചെയ്യുന്നു.

നിങ്ങളുടെ ജന്മദിനമോ വിവാഹവാര്‍ഷികമോ പോലും.

മനസ്സില്‍ കൂട്കൂട്ടിയ സംശയം നിങ്ങളെ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ടെങ്കില്‍ ഒരു സമാധാന
ത്തിന് അവന്‍റെ സെല്‍ഫോണ്‍ പരിശോധിക്കാന്‍ മടിക്കണ്ട. നിങ്ങള്‍ക്ക് ഗുണകരമാവുന്ന വിവരങ്ങള്‍ ചിലപ്പോള്‍ അതില്‍നിന്ന് കിട്ടിയേക്കാം. അവന്‍റെ നീക്കങ്ങളെ അവനറിയാതെ നിരീക്ഷിക്കണം. അവന്‍ ചെയ്യുന്നതും ചെയ്യാന്‍ പോകുന്നതും എന്ന് തുടങ്ങി എന്തും ഏതും.

നിങ്ങളുടെ തോന്നലുകളും കണ്ടെത്തലുകളും പലപ്പോഴും ശരിയാവണമെന്നില്ല. അവന്‍റെ ഏറ്റവുമടുത്ത കൂട്ടുകാരനുമായി സംസാരിച്ച് കാര്യങ്ങള്‍ നിങ്ങള്‍ സംശയിക്കുന്നത് പോലെ ആണെന്നോ അല്ലെന്നോ ഉറപ്പിക്കണം. നിങ്ങളുടെ രണ്ട്പേരുടെയും പൊതുവായ ചങ്ങാതി മാരെയും ഇതില്‍ ഉള്‍പെടുത്താം.

ധൃതിപിടിച്ച് ഒന്നും ചെയ്യരുത്. സാവകാശം ആലോചിച്ച് വേണം എന്തും ചെയ്യാന്‍. ഒരുപക്ഷേ വെറും തോന്നലുകളല്ലെന്ന് ആരുകണ്ടു. കബളിക്കപ്പെട്ടു എന്ന സത്യം നിങ്ങളുടെ മനസ്സ് തകരാന്‍ ഇടയാക്കരുത്. പ്രശ്നങ്ങളെ പക്വതയോടെ നേരിടണം. സാഹചര്യം അനുവദിക്കുമെങ്കി
ല്‍ ശക്തമായൊന്ന് പ്രതികരിച്ചോളൂ. ശേഷം എല്ലാം മറക്കാന്‍ മനസ്സിനെ ഒരുക്കണം.

എടുത്തുചാടി കാര്യങ്ങള്‍ കൈവിട്ട് പോകാതെ ശാന്തമായി പ്രശ്നങ്ങളെ നേരിടണം. ഇതിനായി ഒരു സുഹൃത്തിന്‍റെ സാന്നിദ്ധ്യം ആവശ്യമാണെങ്കില്‍ അതാവാം. പക്ഷെ, ചൂഷണത്തിന് ശ്രമിക്കുന്ന ശല്ല്യക്കാരന്‍ ആവാതെ നോക്കണം.

നിങ്ങളുടെ സംശയങ്ങളെ കുറിച്ചും നീക്കങ്ങളെ പറ്റിയും യാതൊരു സൂചനയും നിങ്ങളുടെ പങ്കാളിക്ക് നല്‍കരുത്. നിങ്ങളുടെ പെരുമാറ്റത്തിലെ ഡിറ്റക്ടീവ് മനോഭാവത്തില്‍ നിന്ന് കാര്യങ്ങള്‍ അവന്‍ ഊഹിച്ചെടുത്താല്‍ നിങ്ങളുടെ ശ്രമങ്ങള്‍ വെറുതെയാവും.

Read more about: relationship ബന്ധം
English summary

Relationship, Couple, Phone, ബന്ധം, പങ്കാളി, ഫോണ്‍

You have a lovely relationship but suddenly you start feeling that something is wrong... you feel your partner has changed! Watch Out! He may be cheating on you.
X
Desktop Bottom Promotion