For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേര്‍പിരിയല്‍ വിവാഹത്തെ രക്ഷിക്കുമോ ?

|

വിവാഹമോചനത്തിനു മുന്നോടിയായി പലരും വേര്‍പിരിഞ്ഞു താമസിക്കുന്നത് പതിവാണ്. ഇത് വിവാഹജീവിതത്തെ രക്ഷിക്കുമോയെന്നതാണ് ചോദ്യം.

ഇങ്ങനെ വേര്‍പിരിഞ്ഞു താമസിക്കുന്ന ഇടവേള എപ്രകാരം ഉപയോഗപ്പെടുത്താമെന്നതാണ് അടുത്തത്.

ഒരു മാസമെങ്കിലും വേര്‍പിരിഞ്ഞു താമസിച്ചു നോക്കുന്നത് നല്ലതുതന്നെ.പരസ്പരമുള്ള വഴക്കുകള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും.

Marriage

ഒരു ആത്മവിശകലനം നടത്താന്‍ ഇത്തരം ഘട്ടം ഉപകാരപ്പെടും. തന്റെ ഭാഗത്തുള്ള തെറ്റുകളെക്കുറിച്ച് മനസിലാക്കാനും എവിടെയാണ് തെറ്റു പറ്റിയതെന്നു തിരിച്ചറിയാനും ഇത് സഹായിക്കുക തന്നെ ചെയ്യും.

പരസ്പരം സംസാരിച്ചു തുടങ്ങിയാല്‍ വഴക്കുണ്ടാകുമെന്നുള്ളവര്‍ സംസാരിക്കാത്തതു ത്‌ന്നെയാണ് കൂടുതല്‍ ഗുണകരം. പകരം ഇമെയ്ല്‍, കത്ത് തുടങ്ങിയവ അയക്കാം. തങ്ങളുടെ ന്യായങ്ങള്‍ നേരിട്ടു പറയുന്നതിനേക്കാള്‍ ഇത് ഗുണം ചെയ്യും.

പിരിഞ്ഞു താമസിക്കുമ്പോള്‍ പരസ്പരം കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കും. ഒരാളുടെ വില നല്ലപോലെ മറ്റേയാള്‍ക്കു മനസിലാക്കാന്‍ സാധിക്കും.

ഒത്തുതീര്‍പ്പിലൂടെ വീണ്ടും ഒരുമിച്ചു ജീവിക്കാനുള്ള സാധ്യത ആരായാന്‍ ഇത് സഹായിക്കും. ഒരാള്‍ക്ക് മറ്റേയാളുടെ സാന്നിധ്യവും കൂട്ടും എത്രത്തോളം പ്രധാനമാണെന്നു തിരിച്ചറിയാനും ഇത് സഹായിക്കുക തന്നെ ചെയ്യും.

ഇങ്ങനെ വേര്‍പിരിഞ്ഞു താമസിച്ച ശേഷവും പിരിയുകയാണ് നല്ലതെന്നു തോന്നുകയാണെങ്കില്‍ പരസ്പരം ആലോചിച്ചു തീരുമാനമെടുക്കാം.

ബന്ധം, വിവാഹം, വിവാഹമോചനം, ഡിവോഴ്‌സ്, ജീവിതം,

Read more about: relationship ബന്ധം
English summary

Relationship, Divorce, Life, Marriage, ബന്ധം, വിവാഹം, വിവാഹമോചനം, ഡിവോഴ്‌സ്, ജീവിതം,

Marital separation is seen as the beginning of divorce by most of us. It is in fact also treated as the first legal step that is mandatory to start divorce proceedings. However, there are many couples who have been through marital separation and come back strongly to save their marriage. Divorce is a lengthy procedure with many steps. So just because you are staying separately for a while, it doesn't mean that your marriage is over.
Story first published: Wednesday, April 17, 2013, 13:59 [IST]
X
Desktop Bottom Promotion