ഇത്തരം സ്ത്രീ പ്രതീക്ഷകള്‍ വേണ്ട

Posted By:

സ്ത്രീകള്‍ക്കാണെങ്കിലും പുരുഷന്മാര്‍ക്കാണെങ്കിലും തങ്ങളുടെ പങ്കാളികളെക്കുറിച്ച് പ്രതീക്ഷകളുണ്ടാവുക സാധാരണം. ചില പ്രതീക്ഷകള്‍ നടക്കും. ചിലത് യാഥാര്‍ത്ഥ്യമാവില്ല. നടക്കാത്ത പ്രതീക്ഷകള്‍ ഇച്ഛാഭംഗം തരുന്നതും പതിവാണ്.

ഇവിടെ സ്ത്രീകളുടെ ചില പ്രതീക്ഷകളെപ്പറ്റിയാണ് പറയുന്നത്. പുരുഷന്മാരെപ്പറ്റിയുള്ള ചില പ്രതീക്ഷകള്‍. അസാധ്യമായ പ്രതീക്ഷകളെന്നു വേണമെങ്കില്‍ പറയാം. കാരണം ഇവ നടക്കാന്‍ സാധ്യത തീരെക്കുറവാണ്.

ഇത്തരം 'സ്ത്രീ' പ്രതീക്ഷകള്‍ വേണ്ട

പങ്കാളി താനാവശ്യപ്പെടാതെ തന്നെ അടുക്കളജോലിയില്‍ തന്നെ സഹായിക്കണമെന്ന് മിക്കവാറും സ്ത്രീകളാഗ്രഹിക്കും. എന്നാല്‍ ഇത് മിക്കവാറും നടക്കില്ല. കാരണം ഇത്തരം ജോലികള്‍ ചെയ്യാനിഷ്ടപ്പെടുന്ന പുരുഷന്മാര്‍ പൊതുവെ കുറവായിരിക്കും.

ഇത്തരം 'സ്ത്രീ' പ്രതീക്ഷകള്‍ വേണ്ട

മിക്കവാറും പുരുഷന്മാര്‍ക്കും സ്വന്തം കാറ് സ്ത്രീകള്‍ക്കോടിയ്ക്കാന്‍ കൊടുക്കുന്നത് താല്‍പര്യമില്ലാത്ത കാര്യമായിരിക്കും. ആവശ്യപ്പെട്ടാല്‍ കൊടുക്കുമെങ്കിലും ഇത് താല്‍പര്യത്തോടെയായിരിക്കില്ല. തനിക്കു പങ്കാളി കാറോടിക്കാന്‍ താല്‍പര്യത്തോടെ തരുമെന്നു കരുതേണ്ടതില്ലെന്നു ചുരുക്കം.

 

 

ഇത്തരം 'സ്ത്രീ' പ്രതീക്ഷകള്‍ വേണ്ട

അമ്മായിയമ്മയുമായി വഴക്കുണ്ടാകുമ്പോള്‍ ഭര്‍ത്താവ് തന്റെ ഭാഗത്തു നില്‍ക്കുമെന്നും സ്ത്രീകള്‍ പ്രതീക്ഷിക്കരുത്.

 

 

ഇത്തരം 'സ്ത്രീ' പ്രതീക്ഷകള്‍ വേണ്ട

ഭര്‍ത്താവിന്റെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചാല്‍ എന്തിനെന്നു ചോദിക്കരുതെന്ന പ്രതീക്ഷയും വേണ്ട. ഇത് പുരുഷന്മാര്‍ ഇഷ്ടപ്പെടുന്ന ഒരു കാര്യമില്ല.

ഇത്തരം 'സ്ത്രീ' പ്രതീക്ഷകള്‍ വേണ്ട

പ്രണയിക്കുമ്പോഴുള്ള അതേ പ്രണയം വിവാഹശേഷവും പുരുഷന്‍ കാണിക്കുമെന്ന പ്രതീക്ഷ വേണ്ട്. പ്രണയം മനസിലുണ്ടെങ്കില്‍ പോലും ഇതു മുന്‍പത്തെ പോലെ പ്രകടിപ്പിച്ചുവെന്നു വരില്ല. ഈ പ്രതീക്ഷ വേണ്ടെന്നര്‍ത്ഥം.

ഇത്തരം 'സ്ത്രീ' പ്രതീക്ഷകള്‍ വേണ്ട


തന്റെ പുരുഷന്‍ മറ്റൊരു സ്ത്രീയെപ്പോലും നോക്കില്ലെന്ന ധാരണയും വേണ്ട. പങ്കാളി കൂടെയുള്ളപ്പോള്‍ ചെയ്യില്ലെങ്കിലും ഒറ്റയ്ക്കുള്ളപ്പോള്‍ മറ്റു സ്ത്രീകളെ ഇവര്‍ ശ്രദ്ധിയ്ക്കുക തന്നെ ചെയ്യും.

 

 

ഇത്തരം 'സ്ത്രീ' പ്രതീക്ഷകള്‍ വേണ്ട

തന്റെ ഭര്‍ത്താവ് അല്ലെങ്കില്‍ കാമുകന്‍ എല്ലാ കാര്യങ്ങളും തന്നോട് തുറന്നുപറയുമെന്ന പ്രതീക്ഷയും വേണ്ട്. തുറന്നു പറയാത്ത പല കാര്യങ്ങളുമുണ്ടാകാം.

 

 

ഇത്തരം 'സ്ത്രീ' പ്രതീക്ഷകള്‍ വേണ്ട

വിവാഹത്തോടെ കൂട്ടുകാര്‍ക്കൊപ്പം ചെലവാക്കുന്ന സമയം ഒഴിവാക്കി തനിക്കൊപ്പം ചെലവാക്കുമെന്ന ധാരണയും വേണ്ട്. കൂട്ടുകാര്‍ പുരുഷനെപ്പോഴും പ്രധാനം തന്നെ. ഭാര്യയ്ക്കു വേണ്ടി കൂട്ടുകാരെ ഉപേക്ഷിക്കുന്നവര്‍ ചുരുക്കമായിരിക്കും.

 

 

ഇത്തരം 'സ്ത്രീ' പ്രതീക്ഷകള്‍ വേണ്ട

ഓഫീസില്‍ നിന്നും പങ്കാളി എപ്പോഴും തന്നെ കൂട്ടിക്കൊണ്ടു പോകുമെന്ന പ്രതീക്ഷയും ഉപേക്ഷിക്കുന്നതാണ് നല്ലത്.

See next photo feature article

ഇത്തരം 'സ്ത്രീ' പ്രതീക്ഷകള്‍ വേണ്ട

തനിക്ക് വേണ്ട സാധനങ്ങള്‍ പറയാതെ അറിഞ്ഞ് പങ്കാളി സമ്മാനമായി വാങ്ങിത്തരുമെന്ന ധാരണയും വേണ്ട.

Read more about: relationship, ബന്ധം
English summary

Relationship, Women,Men, Couple, Office, ബന്ധം, സ്ത്രീ, പുരുഷന്‍, പങ്കാളി, വിവാഹം, ഓഫീസ്‌

Men and women are created as opposites. That is why the war of the genders has been going on for generations. But there is no way to tell which side wins because there is too much fraternisation between the enemies! Women want men and vice versa. None can live without the other. But sometimes, the expectations women have from their partners can make things difficult. We all have expectations from marriage or relationships. But expectations women have from men can be a notch unrealistic.
Please Wait while comments are loading...
Subscribe Newsletter