For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഹ്ലാദപൂര്‍ണ്ണമാക്കാം അവധിദിനങ്ങള്‍

By Super
|

തിരക്കുകള്‍ക്കിടയില്‍ ജീവിതത്തിലെ ചെറിയ സന്തോഷങ്ങളും സ്നേഹപ്രകടനങ്ങളുമൊക്കെ മറന്നുപോകുന്നവരാണ് നമ്മള്‍. സദാസമയവും ജോലിയെക്കുറിച്ചും, സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ചിന്തിച്ച് ആകുലപ്പെട്ട് ദിവസങ്ങള്‍ മുന്നോട്ട് പോകുന്നു. അതിനിടയില്‍ കുടുംബത്തില്‍ നിന്ന് ലഭിക്കേണ്ടുന്ന ചെറിയ സന്തോഷങ്ങള്‍ വരെ കൈമോശം വരുന്നു.

ഒഴിവ് ദിനങ്ങളും ഇങ്ങനെ തിരക്കുകളില്‍ കടന്ന് പോകും. എന്നാല്‍ അല്പം ശ്രദ്ധിച്ചാല്‍ തിരക്കുകള്‍ കുറച്ച് ഒരു ദിവസത്തെ സന്തോഷകരമായ ജിവിതം കൊണ്ട് കുടുംബജീവിതത്തിന് തന്നെ നവോന്മേഷം നല്കാം. ഇണയോടൊപ്പം ആഴ്ചയിലെ അവധിദിവസങ്ങള്‍ സന്തുഷ്ടമായ ഒരു സ്ഥലത്ത് ചെലവഴിക്കുക ബന്ധങ്ങള്‍ക്കും, മനസിനും പുതുജീവന്‍ നല്കും.

Holiday

അവധിദിവസം ഒരു ചെറിയ ട്രിപ്പ് പ്ലാന്‍ ചെയ്യുക. എന്നാല്‍ ഇത് അധികം ദൂരത്തേക്കൊന്നും ആകേണ്ടതില്ല. നിങ്ങളുടെ താമസസ്ഥലത്ത് നിന്ന് അധികം ദൂരെയല്ലാത്ത ഒരിടം, അത് കടല്‍ത്തീരമോ, പുഴക്കരയോ, റിസോര്‍ട്ടോ എന്തുമാകാം. അവിടേക്ക് യാത്ര പ്ലാന്‍ ചെയ്യുക. എന്നാല്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യം ഒരിക്കലും തിരക്കിട്ടോ, മറ്റ് ടെന്‍ഷനുകള്‍ക്കിടയിലോ ചെയ്യേണ്ടതല്ല ഈ യാത്ര എന്നതാണ്. അത് തുടങ്ങുന്നത് തന്നെ ആകുലമായ ചിന്തകളില്ലാത്ത പ്രഭാതത്തോടെയാകണം.

യാത്രക്ക് നിങ്ങളുടെ പ്രിയപ്പെട്ട വസ്തുക്കളും കൂടെ കരുതാം. ഇഷ്ടവസ്ത്രം ധരിക്കുക. രണ്ടുപേര്‍ക്കും ഇഷ്ടപ്പെടുന്ന പാട്ടുകളടങ്ങിയ സി.ഡി, ലഘു ഭക്ഷണങ്ങള്‍ എന്നിവയൊക്കെ കൈയ്യില്‍ കരുതാം. യാത്ര തുടങ്ങുമ്പോള്‍ മുതല്‍ ചെറിയകാര്യങ്ങളില്‍ സന്തോഷം കണ്ടെത്തണം. തിരക്കില്ലാത്ത ഡ്രൈവിങ്ങ്, പാട്ടുകള്‍, ഇടക്കുള്ള വിശ്രമങ്ങള്‍ എന്നിങ്ങനെ. ഇണയുടെ സാമീപ്യം അറിഞ്ഞ് തുറന്ന് സംസാരിച്ചുകൊണ്ടുവേണം യാത്ര ആസ്വദിക്കാന്‍.

ഏറെ സ്ഥലങ്ങളൊന്നും സന്ദര്‍ശിക്കാന്‍ പ്ലാന്‍ ചെയ്യേണ്ടതില്ല. യാത്രയും, അതിലെ നിമിഷങ്ങളുമാണ് നിങ്ങള്‍ക്ക് സന്തോഷം പകരുക. ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് ഓടിനടന്ന് ദിവസം തീര്‍ക്കുന്നതില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയുന്ന സ്ഥലങ്ങളാവട്ടെ നിങ്ങള്‍ തെരഞ്ഞെടുക്കുന്നത്.

പരസ്പരം തമാശകള്‍ പറഞ്ഞും, പഴയകാല സ്മരണകള്‍ അയവിറക്കിയും, ഓരോ നിമിഷവും ആസ്വദിക്കുക. ഉത്തരവാദിത്വങ്ങളേയും, സാമ്പത്തികപ്രശ്നങ്ങളേയും, കുടുംബപ്രശ്നങ്ങളേയും സംസാരത്തില്‍ നിന്ന് പൂര്‍ണ്ണമായും അകറ്റി നിര്‍ത്തുക. പരസ്പരം അടുത്തിരുന്ന് കാണുന്ന ഒരു സൂര്യോദയവും, അസ്തമയവും തന്നെ ഏറെ മാനസികോന്മേഷം നല്കും.

യാത്രക്കിടയില്‍ ചെറിയ സമ്മാനങ്ങള്‍ വാങ്ങി പരസ്പരം നല്കാം. പുതിയ ഭക്ഷണങ്ങളും, അന്തരീക്ഷവും ശരിക്കും ആസ്വദിക്കുക. തിരക്കിടാതെ സമയമെടുത്ത് ആസ്വദിച്ച് ഭക്ഷണം കഴിക്കുക. ഒരുമിച്ചുള്ള ജീവിതത്തിന്‍റെ തുടക്കക്കാലത്തെ രസകരമായ ഓര്‍മ്മകളും പങ്കുവെയ്ക്കുക.

യാത്രയില്‍ സാധിക്കുമ്പോളെല്ലാം ഇണയുടെ കൈകകളില്‍ കോര്‍ത്ത് പിടിക്കണം. ഇടക്ക് ചുംബനം നല്കുന്നതിലും തെറ്റില്ല. മുഖത്ത് ഉടനീളം നിറഞ്ഞ പുഞ്ചിരി ഉണ്ടാവട്ടെ. പ്രസന്നമായ മുഖം മനസിനും സുഖം നല്കും. എല്ലാറ്റിനുമുപരിയായി എടുക്കേണ്ടുന്ന മുന്‍കരുതലെന്നത് ലാപ്ടോപ്പ്, മൊബൈല്‍ എന്നിവ കഴിയുന്നതും ഉപയോഗിക്കാതിരിക്കുക എന്നതാണ്. നിത്യജീവിതത്തിലെ ഈ വസ്തുക്കള്‍ മാറ്റി നിര്‍ത്തി അല്പനേരം ചെലവഴിക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് സ്വകാര്യത ഏറെ ആസ്വദിക്കാനാവും.

Read more about: relationship ബന്ധം
English summary

Relationship, Travel, Mobile, Laptop, ബന്ധം, അവധിദിനം, യാത്ര, മൊബൈല്‍, ലാപ്‌ടോപ്പ്‌

Got a weekend and there is nothing much on your plate to work on? Also, you feel you are reliving the same day again and again and want to break the monotony? Plan for a romantic weekend getaway.
X
Desktop Bottom Promotion